പുതിയ ലിവോ ബി.എസ്-6 അവതരിപ്പിച്ച്​ ഹോണ്ട

22:40 PM
30/06/2020
honda-livo

കൊച്ചി: നിശ്ശബ്​ദ വിപ്ലവത്തിലൂടെ ഹരിത ഭാവിയിലേക്ക് ഒരു ചുവടുകൂടി കടന്നുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 110 സി.സിയുടെ പുതിയ ലിവോ ബിഎസ്-6 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ പുതിയ സാങ്കേതിക വിദ്യയും അര്‍ബന്‍ രൂപകല്‍പ്പനയും ചേര്‍ത്താണ് ലിവോ ബിഎസ്-6 അവതരിപ്പിക്കുന്നതെന്ന്​ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്​ടര്‍ യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ വിശ്വസനീയമായ 110 സി.സി പി.ജി.എം-എഫ്‌.ഐ എച്ച്.ഇടി (ഹോണ്ട എക്കോ ടെക്‌നോളജി) എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ഇ.എസ്.പി പിന്തുണ നല്‍കുന്നു. ഹോണ്ടയുടെ നൂതനമായ എ.സി.ജി സ്​റ്റാര്‍ട്ടര്‍ സ്​പാര്‍ക്ക് അനായാസം എൻജന്‍ സ്​റ്റാര്‍ട്ട് ചെയ്യാൻ സഹായിക്കും. 

പ്രോഗ്രാം ചെയ്​ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ആവശ്യത്തിന് മാത്രം ഇന്ധനം ഉപയോഗിക്കുന്നു. കൂടാതെ ഉയര്‍ന്ന ഇന്ധന ക്ഷമതയും ലഭിക്കും. എച്.ഇ.ടി ട്യൂബ് രഹിത ടയര്‍, പുതിയ ഡി.സി ഹെഡ്‌ലാമ്പ്, സർവിസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, അഞ്ച് തരത്തില്‍ അഡ്​ജസ്​റ്റ്​ ചെയ്യാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍, നീളമുള്ള സീറ്റ്, ക്രമീകരിക്കാവുന്ന സ്​റ്റീല്‍ ചെയിന്‍, കോമ്പി ബ്രേക്കിങ് സിസ്​റ്റം തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.

അര്‍ബൺ സ്​റ്റൈലാണ് രൂപകല്‍പ്പനയിലെ സവിശേഷത. ആകര്‍ഷകമായ ഗ്രാഫിക്‌സുകള്‍ ലിവോ ബി.എസ്-6ന് കൂടുതൽ മിഴിവേകുന്നു. ആറു വര്‍ഷത്തെ വാറണ്ടി പാക്കേജുമുണ്ട്. ലിവോയുടെ വിതരണം ഈയാഴ്​ച തന്നെ തുടങ്ങും. രണ്ട്​ വേരിയൻറുകളിലായി നാല്​ നിറങ്ങളില്‍ ലിവോ ബിഎസ്-6 ലഭ്യമാണ്.

Loading...
COMMENTS