Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോമിയോപ്പതി...

ഹോമിയോപ്പതി വിദ്യാഭ്യാസത്തിന്​ പുതിയ വ്യവസ്​ഥകൾ

text_fields
bookmark_border
ഹോമിയോപ്പതി വിദ്യാഭ്യാസത്തിന്​ പുതിയ വ്യവസ്​ഥകൾ
cancel

ന്യൂ​ഡ​ൽ​ഹി: ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​നു​മ​തി, കോ​ഴ്​​സ്​ ന​ട​ത്തി​പ്പ്​ എ​ന്നി​വ​യി​ൽ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ പി​രി​ച്ചു​വി​ട്ട്​ പു​തി​യ​ത്​ രൂ​പ​വ​ത്​​ക​രി​ക്കാ​നും വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന ബി​ൽ ലോ​ക്​​സ​ഭ പാ​സാ​ക്കി. 
പി​രി​ച്ചു​വി​ടു​ന്ന സെ​ൻ​ട്ര​ൽ കൗ​ൺ​സി​ലി​നു പ​ക​ര​മു​ള്ള​ത്​ ഒ​രു​വ​ർ​ഷ​ത്തി​ന​കം പു​നഃ​സം​ഘ​ടി​പ്പി​ക്കും. അ​തി​നി​ട​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഏ​ഴം​ഗ ബോ​ർ​ഡ്​ ഒാ​ഫ്​ ഗ​വ​ർ​ണേ​ഴ്​​സ്​ രൂ​പ​വ​ത്​​ക​രി​ക്കും. 
ബി​ൽ പാ​സാ​ക്കു​ന്ന കാ​ല​യ​ള​വി​നു​മു​മ്പ്​ ഹോ​മി​യോ​പ്പ​തി കോ​ള​ജു​ക​ൾ തു​ട​ങ്ങു​ക​യോ പു​തി​യ കോ​ഴ്സ്​ ആ​രം​ഭി​ക്കു​ക​യോ സീ​റ്റെ​ണ്ണം കൂ​ട്ടു​ക​യോ ചെ​യ്​​താ​ൽ ഒ​രു​വ​ർ​ഷ​ത്തി​ന​കം കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ​നി​ന്ന്​ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന്​ ബി​ൽ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്നു. അ​ങ്ങ​നെ അ​നു​മ​തി നേ​ടി​യി​ല്ലെ​ങ്കി​ൽ, അ​വി​ടെ പ​ഠി​ച്ച​വ​ർ​ക്ക്​ അം​ഗീ​കാ​രം ല​ഭി​ക്കി​ല്ല. 

ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ അ​നു​മ​തി​ക്ക​ത്ത്​ (എ​ൽ.​ഒ.​പി) ന​ൽ​കു​ന്ന​തി​നു പി​ന്നി​ൽ ഗു​രു​ത​ര അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു. 
സ്വാ​ശ്ര​യ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ നി​ഷ്​​പ്ര​യാ​സം അ​നു​മ​തി ല​ഭി​ക്കു​േ​മ്പാ​ൾ സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ൾ​ക്ക്​ അ​നു​മ​തി​കി​ട്ടു​ന്നി​ല്ല. ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ എ​ല്ലാ വ​ർ​ഷ​വും കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ​നി​ന്ന്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണം.  പാ​ർ​ശ്വ​ഫ​ല​മി​ല്ലാ​ത്ത ഹോ​മി​യോ ചി​കി​ത്സ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി തു​ട​ങ്ങ​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationhomeopathyBill
News Summary - Homeopathy education - New Bill- India news
Next Story