കോവിഡ് ബാധിക്കുന്നത് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിൽ

12:27 PM
21/06/2020
covid-women.jpg

കോവിഡ് 19 രോഗം കൂടുതലായി ബാധിക്കുന്നതും ഗുരുതരമായി മരണത്തിലേക്ക് വരെ എത്തുന്നതും സ്ത്രീകളേക്കാൾ പുരുഷന്മാരിലെന്ന് പഠനം. ലോകത്തെമ്പാടുമുള്ള കോവിഡ് ബാധിതരിൽ സ്ത്രീകളേക്കാൾ പുരുഷന്മാരാണ്. മരണനിരക്കിലും പുരുഷന്മാർ തന്നെയാണ് മുൻപന്തിയിൽ.

വാക്സിൻ കണ്ടുപിടിക്കുമ്പോഴും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഈ വ്യത്യാസം മനസ്സിലാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. രോഗം ബാധിച്ചാൽ അതിൽ നിന്നും മുക്തി നേടാനുള്ള സാധ്യതയും സ്ത്രീകൾക്കാണ് കൂടുതൽ എന്നും പഠനങ്ങൾ പറയുന്നു.

സ്ത്രീകളുടെ പ്രതിരോധ സംവിധാനം പുരുഷന്മാരേക്കാൾ മെച്ചപ്പെട്ടതായതിനാലാവാം ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജനിതക മാറ്റവും ഹോർമോണിലുള്ള വ്യതിയാനങ്ങളുമാകാം ഇതിന് കാരണം.  ചൈനയിലെ വുഹാനിലും സ്ത്രീകൾക്കാണ് വൈറസിൽ നിന്നും എളുപ്പത്തിൽ മുക്തി നേടാൻ കഴിഞ്ഞതെന്ന് കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 
 

Loading...
COMMENTS