പൊളളലേറ്റാൽ എന്തു ചെയ്യും​?

12:26 PM
12/03/2018

തേനി കൊരങ്ങണി വനത്തിൽ ട്രക്കിങ്ങിനു പോയ 40 അംഗ സംഒഘം കാട്ടുതിയിൽ പെട്ട്​ ഒമ്പുപേർ വെന്തുമരിച്ചെന്ന ദാരുണ വാർത്തയാണ്​ ഇന്നത്തെ മാധ്യമങ്ങളുടെ തല​െക്കട്ട്​. 90 ശതമാനം പൊള്ളലേറ്റ നാലു പേരുടെ നില ഗുരുതരമാണ്​. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. 

തീ പൊള്ളലേറ്റവർക്ക്​ ഉടൻ മരിക്കുകയും അല്ലെങ്കിൽ സംഭവത്തിനു ശേഷം ആഴ്​ചകൾ കഴിഞ്ഞ്​ മരിക്കുകയും ചെയ്യുന്നത്​ കാണാം. ആന്തരാവയവങ്ങൾക്ക്​ പൊള്ളലേറ്റവരാണ്​ ഉടൻ മരിക്കുന്നത്​. ആഴ്​ചകൾ കഴിഞ്ഞ്​ മരിക്കുന്നതിൽ ഭൂരിഭാഗവും അണുബാധയേറ്റാണ്​. 

ചെറുതായും ഗുരുതരമായും തീപൊള്ളലേൽക്കാം. പൊള്ളലേൽക്കുക എന്നത്​ വീട്ടമ്മമാർക്കും കുട്ടികൾക്കും സാധാരണയായി ഉണ്ടാകുന്ന അപകടമാണ്​. സാധാരണ പൊള്ളലേറ്റവർക്ക്​ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ രക്ഷപ്പെടാൻ സാധിക്കാറുണ്ട്​. എന്നാൽ പൊള്ളലി​​​​െൻറ തീവ്രത കൂടുന്നതനുസരിച്ച്​ അപകടവും വർധിക്കുന്നു. അതിതീവ്രമായ പൊള്ളലേറ്റവർക്ക്​ അടിയന്തര ചികിത്​സ നൽകിയില്ലെങ്കിൽ മരണം വ​രെ സംഭവിക്കും​.

​പൊള്ളലുകൾ പല തരത്തിലുണ്ട്​. തൊലിപ്പുറത്തെ ക്ഷതങ്ങൾക്കനുസരിച്ച്​ സാധാരണയായി ഇവയെ മൂന്നായി തിരിക്കാം. ഫസ്​റ്റ്​ ഡിഗ്രി, സെക്കൻറ്​ ഡിഗ്രി, തേർഡ്​ ഡിഗ്രി. ആദ്യഘട്ടത്തിലുള്ള പൊള്ളൽ വളരെ ചെറുതും ഭയക്കേണ്ടതില്ലാത്തതുമാണ്​. എന്നാൽ തേർഡ്​ ഡിഗ്രി പൊള്ളൽ വളരെഗുരുതരമാണ്​. ഫോർത്ത്​ഡിഗ്രി പൊള്ളലും ഉണ്ട്​. ഇവക്ക്​ തേർഡ്​ ഡിഗ്രിയുടെ സ്വഭാവ സവിശേഷതകൾ തന്നെയാണ്​ ഉള്ളത്​. ഇത്തരം പൊള്ളലുകൾ തൊലിക്കകത്തേക്ക്​ കടന്ന്​ നാഡീ ഞരമ്പുകളെയും എല്ലുകളെയും വരെ ബാധിക്കുന്നു.

വിവിധ തരത്തിൽ പൊള്ളലേൽക്കാം

 • ചൂട്​ ഏറ്റും തിളക്കുന്ന വെള്ളത്തിൽ നിന്നും
 • രാസവസ്​തുക്കളിൽ നിന്നും
 • വൈദ്യുതിയിൽ നിന്നും
 • സൂര്യാഘാതം
 • തീപ്പെട്ടി, മെഴുകുതിരി എന്നിവയിൽ നിന്നും പൊള്ളലേൽക്കാം

രാസവസ്​തുക്കളിൽ നിന്നും വൈദ്യുതിയിൽ നിന്നുമേൽക്കുന്ന പൊള്ളലുകളിൽ അടിയന്തര വൈദ്യ സഹായം തേടണം. കാരണം ഇവക്ക്​ ​തൊലിപ്പുറത്ത്​ ചിലപ്പോൾ ചെറിയ ക്ഷതങ്ങൾ മാത്രമേ ഉണ്ടാകൂവെങ്കിലും ആന്തരികമായി ഗുരുതര പരിക്കേൽക്കാൻ കാരണമാകാറുണ്ട്​.

ഫസ്​റ്റ്​ ഡിഗ്രി പൊള്ളൽ
തൊലിപ്പുറത്ത്​ ചെറിയ തരത്തിലുളള ക്ഷതം മാത്രമാണ്​ ഉണ്ടാവുക. തൊലിയുടെ ഉപരിതലത്തിൽ മാത്രം ഏൽക്കുന്ന പൊള്ളലുകളാണിവ.

 • തൊലിപ്പുറത്ത്​ ചുവന്ന നിറം, കുമിള രൂപ​പ്പെടില്ല.
 • ചെറിയ നീറ്റലും വീക്കവും
 • വേദന
 • പൊള്ളൽ ശമിക്കു​േമ്പാൾ പുറംതൊലി പൊളിഞ്ഞ്​ വരണ്ട അവസ്​ഥയുണ്ടാകും.

തൊലിപ്പുറത്ത്​ മാത്രം ഏൽക്കുന്ന പൊള്ളലായതിനാൽ അടയാളങ്ങൾ ആ ഭാഗത്തെ തൊലി ​േുപാകുന്നതോടു കൂടി ഇല്ലാതാകും. സാധാരണയായി ഏഴുമുതൽ 10 ദിവസത്തിനുള്ളിൽ കലകളൊന്നും അവശേഷിപ്പിക്കാതെ തന്നെ ഇവ ശമിക്കുന്നതാണ്​.

ഫസ്​റ്റ്​ ഡിഗ്രി പൊള്ളലുകൾ വീടുകളിൽ തന്നെ ചികിത്​സിക്കാം. എത്ര വേഗം ചികിത്​സ സ്വീകരിക്കുന്നുവോ അത്രയും വേഗം ഭേദമാകും. എന്നാൽ മുഖത്തോ കാൽമുട്ട്​, കണങ്കാൽ, പാദം, ന​െട്ടല്ല്​, ​തോൾ, കൈമുട്ട്​, കൈത്തണ്ട തുടങ്ങി പ്രധാന സന്ധികളിലോ കൂടുതൽ ഭാഗത്തേക്ക്​​ വ്യാപിച്ച്​ പൊള്ളലേറ്റാൽ നിർബന്ധമായും ഡോക്​ട​റെ കാണണം.

 • പൊളളലേറ്റഭാഗം തണുത്ത വെള്ളത്തിൽ അഞ്ചുമിനുട്ടിൽ കൂടുതൽ സമയം മുക്കി വെക്കുക
 • നേർത്തതുണി കൊണ്ട്​ പൊതിഞ്ഞുവെക്കുക.
 • ആൻറിബയോട്ടിക്​ ഒായിൻമ​​​െൻറുകൾ ആ ഭാഗത്ത്​ഉപയോഗിക്കാം.

​െഎസ്​ ഉപയോഗിക്കാതിരിക്കുക, ​െഎസ്​ വേദനക്ക്​ താത്കാലികാശ്വാസം നൽകുമെങ്കിലും ക്ഷ​തമേറ്റ കോശങ്ങളെ തണുപ്പിക്കുന്നതു മൂലം അവ സുഖപ്പെടാതെ ക്ഷതം കൂടുതൽ മോശാവസ്​ഥയിലാകും. പൊളള​േലറ്റ മുറിവുകളിൽ പരുത്തി ഉപയോഗിക്കാതിരിക്കുക. പരുത്തിയുടെ ചെറിയ അംശം മുറിവുകളിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്​. വെണ്ണ, ടൂത്ത്​പേസ്​റ്റ്​ എന്നിവ പുരട്ടരുത്​.

സെക്കൻറ്​ ഡിഗ്രി പൊള്ളൽ
മുകൾഭാഗത്തെ തൊലിക്കടിയിലേക്ക്​ കൂടി ഏൽക്കുന്ന പൊള്ളലുകളാണ്​ സെക്കൻറ്​ ഡിഗ്രി പൊള്ളലുകൾ. കുമിളകൾ ഉണ്ടാകുകയും ചിലപ്പോൾ അവയിൽനിന്ന്​ നീരൊലിക്കുന്നതിനും സാധ്യതയുണ്ട്​. മുറിവിൽ ഒരുനേർത്ത പാളി രൂപപ്പെടുന്നു. മുറിവേറ്റ ഭാഗം വൃത്തിയായി സൂക്ഷിക്കണം. ബാൻഡേജിടുന്നത്​ അണുബാധ തടയാൻ സഹായിക്കും. ചില മുറിവുകൾ ഉണങ്ങാൻ രണ്ട്​–മൂന്ന്​ ആഴ്​ച എടുക്കും. ഉണങ്ങിയാലും തൊലിയിൽ ചെറിയ നിറ വ്യത്യാസം കാണും.

 • ഇത്തരം പൊള്ളലേറ്റാൽ 15 മിനുട്ടിലേറെ ശുദ്ധജലം മുറിവിലേക്ക്​ ഒഴുക്കുക.
 • വേദന സംഹാരികൾ കഴിച്ച്​ വേദന കുറക്കാം.
 • കുമിളകളിൽ ആൻറിബയോട്ടിക്​ ക്രീമുകൾ ഉപയോഗിച്ചാൽ അണുബാധ തടയാം.

മുഖം, കൈകൾ, പൃഷ്​ഠം, നാഭി, പാദം എന്നിവിടങ്ങളിൽ ഏൽക്കുന്ന പൊള്ളലുകൾക്ക്​ അടിയന്തര​ ​ൈവദ്യ ചികിത്​സ ​തേടേണ്ടതാണ്​.

തേർഡ്​ ഡിഗ്രി പൊള്ളൽ
ഗുരുതരമായ പൊള്ളലാണ്​ ​േതർഡ്​ ഡിഗ്രി പൊള്ളൽ. തൊലിയുടെ എല്ലാ പാളികൾക്കും ക്ഷതമേൽക്കുന്നു. ഏറ്റവും കൂടുതൽ വേദന തേർഡ്​ ഡിഗ്രി പൊള്ളലിനാണെന്നത്​ തെറ്റിദ്ധാരണയാണ്​. പൊള്ളലേൽക്കുന്നത്​ ഗുരുതരമാണെങ്കിലും നാഡീ ഞരമ്പുകൾ നശിക്കുന്നതിനാൽ വേദനയുണ്ടായിരിക്കുകയില്ല.

തേർഡ്​ ഡിഗ്രി പൊള്ളൽ സുഖപ്പെടുന്നതിന്​ സമയ പരിധി നിശ്​ചയിക്കാൻ കഴിയില്ല. ഇവ സുഖപ്പെടു​േമ്പാൾ കലകൾ അവശേഷിക്കും.സ്വയം ചികിത്​സിക്കരുത്​. പൊള്ളലേറ്റാൽ വസ്​ത്രങ്ങൾ ഉൗരാൻശ്രമിക്കരുത്​. എന്നാൽ മുറിവുകളിൽ വസ്​ത്രം ഒട്ടിപ്പിടിച്ചിരിക്കുന്നില്ലെന്ന് ​ഉറപ്പു വരുത്തണം.

അണുബാധക്കും രക്​തനഷ്​ടത്തിനും ഇടയാക്കുന്നതാണ്​ ഇത്തരം ഗുരുതര പൊള്ളലുകൾ. പൊള്ളലേൽക്കു​േമ്പാഴുള്ള ഷോക്ക്​ മൂലം മരണം വരെ ഉണ്ടാകാം. ടെറ്റനസ്​ ഉണ്ടാകാൻ സാധ്യതയുണ്ട്​. ടെറ്റനസ്​ നാഡീവ്യവസ്​ഥയെ ബാധിക്കുന്ന അസുഖമാണ്​. ഭാവിയിൽ മസിലുകൾ ചുരുങ്ങുന്ന അവസ്​ഥയുണ്ടാകാം.

പെള്ളലേൽക്കാനുള്ള സാഹചര്യങ്ങളിൽ നിന്ന്​ ഒഴിഞ്ഞു മാറാൻ എപ്പോഴും ശ്രദ്ധിക്കുക.

Loading...
COMMENTS