ശുചിത്വം പാലിക്കാം, ഷിഗെല്ലയെ പ്രതിരോധിക്കാം

11:22 AM
23/07/2018
shigellosis

കോഴിക്കോട്​ പുതുപ്പാടിയിൽ ഷിഗെല്ല ബാധിച്ച്​ അടിവാരം സ്വദേശിയുടെ രണ്ടു വയസുകാരനായ മകൻ മരിച്ചുവെന്ന വാർത്ത വന്നരിക്കുന്നു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്​. കോഴിക്കോട്  2016ല്‍ ഷിഗെല്ല ബാധിച്ച് നാല് കുട്ടികള്‍ മരിച്ചിരുന്നു. 

മഴക്കാലമായതോടെ പനിയോടൊപ്പം വയറിളക്കവും പടരുകയാണ്​. ഷിഗെല്ല ബാധിച്ചുണ്ടാകുന്ന വയറിളക്കം മരണത്തിനു വരെ കാരണമാകാം. മലിനജലവും കുടിവെള്ളവും കൂടിക്കലരുന്നതും മനുഷ്യ വിസർജ്യം ജലത്തിൽ കലരുന്നതുമെല്ലാം രോഗബാധക്കിടയാക്കുന്നു. വളരെ കുറഞ്ഞ അളവിലുള്ള ബാക്​ടീരിയ പോലും രോഗബാധക്കിടയാക്കും. ശക്​തമായ വളറിളക്കം, പനി എന്നിവയാണ്​ പ്രധാന ലക്ഷണം. കുട്ടികളിലാണ്​ രോഗം കൂടുതൽ ഗുരുതരമാകുന്നത്​. കൈ നന്നായി സോപ്പിട്ടു കഴുകുക, അഞ്ചു മിനുട്ടിലേറെ തിളപ്പിച്ച്​ ആറ്റിയ വെള്ളം മാത്രം കുടിക്കുക എന്നിവ പാലിക്കണം. 

എന്താണ്​ ഷി​െഗല്ല വയറിളക്കം എന്ന്​ നോക്കാം 

സാധാരണ വയറിളക്കം എന്നു കരുതി ചികിത്​സിക്കാതിരുന്നാൽ മരണകാരണം വരെയാകാവുന്ന അസുഖമാണിത്​. ഷിഗെല്ല ബാക്​ടീരിയ മൂലമുണ്ടാകുന്ന വയറിളക്കമായതിനാൽ ഷി​െഗല്ല വയറിളക്കമെന്ന്​ വിളിക്കുന്നു. ഷിഗെല്ലോസിസ്​ എന്നാണ്​ ഇൗ രോഗത്തി​​​​െൻറ പേര്​.  ലോകത്താകമാനം വയറിളക്കമുണ്ടാക്കുന്ന രോഗാണുക്കളിൽ പ്രധാനിയാണ്​ ഷി​െഗല്ല. ഇ കോളി ബാക്​ടീരിയയുമായി അടുത്ത ബന്ധം പുലർത്തുന്ന ബാക്​ടീരിയ വർഗമാണ്​ ഷി​െഗല്ല. 1897 ൽ കിയോഷി ഷിഗയാണ്​ ബാക്​ടീരിയയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്​. 

ചി​കി​ത്സ വൈ​കു​ന്ന​താ​ണ് രോ​ഗം മൂ​ർ​ച്ഛി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. രോഗം ബാധിച്ചവരുടെ മലത്തിൽ നിന്നാണ്​ ഷിഗെല്ല പടരുന്നത്​. ഇൗ രോഗാണു വൃത്തിഹീനമായ ഭക്ഷണം, മലിന ജലം, വൃത്തിയാക്കാത്ത കൈകൾ എന്നിവയിലൂടെ ശരീരത്തിലെത്തുന്നു. ഇൗച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പടരും. ഡയപ്പറുകൾ മാറ്റു​േമ്പാഴും രോഗാണു പടരാം. 

കു​ട​ലി‍​​​​​​െൻറ ശ്ലേ​ഷ്മ ആ​വ​ര​ണ​വും ഭി​ത്തി​യും ബാ​ക്​​ടീ​രി​യ തി​ന്നു​ന്ന​തോ​ടെ മ​ല​ത്തി​നൊ​പ്പം ര​ക്ത​വും പ​ഴു​പ്പും ക​ഫ​വും വിസർജിക്കപ്പെടുന്നതാണ്​ രോഗം. ഷിഗെല്ല ബാധിച്ച്​ ഒന്നു രണ്ട്​ ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. ചെറിയ വയറുവേദന മുതൽ മലത്തോടൊപ്പം രക്​തവും വിസർജിക്കുന്ന തരത്തിലുള്ള വയറിളക്കം വരെ ഇതി​​​​​െൻറ ലക്ഷണങ്ങളാണ്​.

  • വയറിളക്കം
  • വയറുവേദന
  • പനി
  • ഛര്‍ദി
  • ശ്വാ​സ​ത​ട​സ്സം 
  • അ​പ​സ്മാ​രം 
  • മലവിസർജനത്തിനിടെ വേദന
  • മലത്തോടൊപ്പം ചലം അല്ലെങ്കിൽ കഫം, രക്​തം എന്നിവ വിസർജിക്കുക
  • തുടരെയുളള മലവിസർജനം തുടങ്ങിയവ ലക്ഷണങ്ങളാണ്​. 

ശ്ലേഷ്​മ പടലത്തിലുണ്ടാകുന്ന വ്രണങ്ങൾ (അൾസർ), മലദ്വാരത്തിലൂടെ രക്​തം, ഗുരുതരമായ നിർജ്ജലീകരണം,സന്ധിവാതം, രക്​തദൂഷണം, ജ്വരം, ഹെമോലിറ്റിക്​ യുറാമിക്​ സിൻട്രോം (Hemolytic-uremic syndrome) തുടങ്ങിയ പ്രശ്​ശനങ്ങളാണ്​ ഗുരുതരാവസ്​ഥയിൽ കാണപ്പെടുന്നത്​. 

അഞ്ചു മുതൽ ഏഴു ദിവസം വരെ സാധാരണയായി ലക്ഷണങ്ങൾ കാണും.  മലപരിശോധനയിലൂടെയാണ്​ രോഗം കണ്ടെത്തുന്നത്​. സാധാരണയായി കുട്ടികളിലാണ്​ രോഗം പെ​െട്ടന്ന്​ ബാധിക്കുന്നത്​. പ്രത്യേക മരുന്നുകളില്ല. 

ഷിഗെല്ല ഭക്ഷണത്തിലൂടെയും പടരാം. ഉരുളക്കിഴങ്ങ്​, ടൂണ, ചെമ്മീൻ, മാക്രോണി, കോഴിയിറച്ചി തുടങ്ങി സാലഡുകൾ, വേവിക്കാത്ത പച്ചക്കറികൾ, പാൽ, പാലുത്​പന്നങ്ങൾ, പ​ഴ​കി​യ ഭ​ക്ഷ​ണം, മാംസം എന്നിവയിലൂടെയും ഷിഗെല്ല പടരും. 

േരാഗപ്രതിരോധത്തിന്​ വൃത്തിയായി കൈകഴുകലാണ്​ പ്രധാനം. ഭക്ഷണം പാകം ചെയ്യു​േമ്പാഴും കഴിക്കു​േമ്പാഴ​ും കൈകൾ വൃത്തിയായി കഴുകുക. നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. വ്യക്​തി ശുചിത്വവും ഭക്ഷണശുചിത്വവും പാലിക്കുക. തുറസായ സ്​ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക. 

രോഗികൾ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. നന്നായി വിശ്രമിക്കുക. ​ആൻറിബയോട്ടിക്കുകളും മറ്റും ഡോക്​ട​റുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. രോഗം പടരാതിരിക്കാൻ രോഗം മാറി രണ്ടു ദിവസങ്ങൾക്കു ശേഷം മാത്രം മറ്റുളളവരുമായി ബന്ധം പുലർത്തുക. 

Loading...
COMMENTS