അടിയന്തര ഘട്ടങ്ങളും പ്രാഥമിക ചികിത്​സകളും

First-Aid.

ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ന​മു​ക്കോ മ​റ്റു​ള്ള​വ​ർ​ക്കോ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാ​വു​ന്ന ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ൾ പി​ന്നീ​ടു​ള്ള വ​ലി​യ വി​പ​ത്തു​ക​ളെ ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കാം.
മൂ​ന്നു പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ്​ പ്രഥ​മ ശു​ശ്രൂ​ഷ​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

  1. ജീ​വ​ൻ ര​ക്ഷി​ക്കു​ക.
  2. കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക.
  3. സു​ഖ​പ്പെ​ടു​ത്തു​ക.

സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ചി​ല അ​പ​ക​ട​ങ്ങ​ളും അ​തി​നു ന​മു​ക്കു ചെ​യ്യാ​ൻ പ​റ്റു​ന്ന ഫ​സ്​​റ്റ്​ എ​യ്​​ഡു​ക​ളും:

Wound-In-Hand

1. മുറിവുകള്‍
തൊ​ലി​പ്പു​റ​ത്തു മാ​ത്ര​മു​ള്ള പോ​റ​ലു​ക​ൾ ആ​ണെ​ങ്കി​ൽ ടാ​പ്പ്​ വെ​ള്ള​ത്തി​ൽ ന​ല്ല​പോ​ലെ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. ആ​ൻ​റി​ബ​യോ​ട്ടി​ക്​ ഒാ​യി​ൻ​മെ​ൻ​റ്​ ഉ​ണ്ടെ​ങ്കി​ൽ അ​ത്​ പു​ര​ട്ടാ​വു​ന്ന​താ​ണ്. ഇ​തു​പോ​ലു​ള്ള ചെ​റി​യ മു​റി​വു​ക​ൾ ഡ്ര​സ്​ ചെ​യ്യാ​തെ വെ​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. ക​ണ്ടാ​മി​നേ​റ്റ്​ ആ​കു​മെ​ന്ന സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ഡ്ര​സ്​ ചെ​യ്യാം. ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളാ​ണെ​ങ്കി​ൽ ര​ക്​​ത​സ്രാ​വം നി​ൽ​ക്കാ​ൻ മു​റി​വി​െ​ൻ​റ പു​റ​ത്ത്​ പ​ത്തു മി​നി​റ്റ്​ അ​മ​ർ​ത്തി​പ്പി​ടി​ക്കു​ക (Continuous pressure). ഇ​തു​മൂ​ലം ര​ക്​​ത​സ്രാ​വം കു​റ​ഞ്ഞി​ല്ലെ​ങ്കി​ൽ മു​റി​വി​നു മു​ക​ളി​ലാ​യി ഒ​രു തു​ണി​കൊ​ണ്ട്​ ഇ​റു​ക്കി​ക്കെ​ട്ടു​ക. ഇ​തി​നെ ടൂർണിക്കെറ്റ്​ (Tourniquet) എ​ന്ന്​ പ​റ​യു​ന്നു. ഇ​തു​പോ​ലു​ള്ള കെ​ട്ട​ലു​ക​ൾ 10 മി​നി​റ്റി​ലധി​കം​ വെ​ക്കാ​ൻ പാ​ടി​ല്ല. ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ മി​ക്ക​വാ​റും ആ​ർ​ട്ട​റീ​സി​ൽ​ നി​ന്നു​ള്ള​താ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്​ നി​ർ​ത്താ​നാണ്​ ടൂർണിക്കെറ്റ്​ ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ധി​ക​നേ​രം ഇ​ങ്ങ​നെ കെ​ട്ടി​വെ​ച്ചാ​ൽ ​അ​ങ്ങോ​ട്ടു​ള്ള ര​ക്​​ത​യോ​ട്ടം ത​ട​സ്സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. മു​റി​വി​നു​മേ​ൽ ​െഎ​സ്​​പാ​ക്ക്​​ വെ​ക്കു​ന്ന​തും ര​ക്​​ത​സ്രാ​വം നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

Burn-Hand

2. പൊള്ളൽ
ചെ​റി​യ പൊ​ള്ള​ലാ​ണെ​ങ്കി​ൽ 10 മി​നി​റ്റ്​ തു​ട​ർ​ച്ച​യാ​യി ടാ​പ്പ്​ വെ​ള്ള​ത്തി​ൽ ക​ഴു​കു​ക. കു​മി​ള​ക​ൾ (Blister) വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത്​ പൊ​ട്ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. പൊ​ള്ള​ലേ​റ്റ ഭാ​ഗം വൃ​ത്തി​യാ​യി വെ​ക്ക​ണം. ഡോ​ക്​​ട​ർ ന​ൽ​കു​ന്ന മ​രു​ന്നു​ക​ൾ മാ​ത്രം പു​ര​ട്ടു​ക. വേ​റെ ഒ​ന്നും പൊ​ള്ള​ലേ​റ്റ ഭാ​ഗ​ത്ത്​ പു​ര​ട്ട​രു​ത്. പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ങ്ങ​നെ ചെ​യ്യു​ന്ന​തു​കൊ​ണ്ട്​ പ്ര​ത്യേ​കി​ച്ച്​ ഗു​ണ​മൊ​ന്നും ഇ​ല്ല. വ​സ്​​ത്ര​ത്തി​നു തീ​പി​ടി​ച്ചാ​ൽ പു​ത​പ്പി​ൽ പൊ​തി​ഞ്ഞോ നി​ല​ത്തു കി​ട​ന്ന്​ ഉ​രു​ണ്ടോ തീകെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക. തീ​വ്ര​മാ​യ പൊ​ള്ള​ലാ​ണെ​ങ്കി​ൽ എ​ത്ര​യും​പെ​െട്ട​ന്ന്​ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക.

Broken-Bone

3. ഒടിവ്​
എ​ല്ലി​ന്​ പ​രി​ക്കു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ ന​ല്ല വേ​ദ​ന​യും നീ​രും ഉ​ണ്ടാ​വും. അ​വ​യ​വ​ത്തി​െ​ൻ​റ ആ​കൃ​തി​യി​ൽ വ്യ​ത്യാ​സം കാ​ണും. ആ ​ഭാ​ഗം അ​ന​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. ഒടിവുള്ള ഭാഗം അനങ്ങാതിരിക്കാനായി ചെറിയ തടിക്കഷണമോ ലോഹമോ ഉപയോഗിച്ച്​ കെട്ടണം (splint). അ​താ​യ​ത്​ ആ ​ഭാ​ഗം അ​ന​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​ങ്ങ​നെ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ സ്​​പ്ലി​ൻ​റി​ങ്. ഉ​റ​പ്പു​ള്ള എ​ന്നാ​ൽ, അ​ധി​കം ഭാ​ര​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ​കൊ​ണ്ടാ​ണ്​ സ്​​പ്ലി​​ൻ​റി​ങ്​ ചെ​യ്യേ​ണ്ട​ത്. സ്​​പ്ലി​ൻ​റി​ങ്​​ ചെ​യ്യു​േ​മ്പാ​ൾ മു​റി​വി​െ​ൻ​റ മു​ക​ളി​ലെ​യും താ​ഴ​ത്തെ​യും സ​ന്ധി​ക​ൾ​കൂ​ടി ​േച​ർ​ത്ത്​ കെ​ട്ടി​വെ​ക്കു​ക. സ്​​കെ​യി​ൽ, കു​ട, ചു​രു​ട്ടി​വെ​ച്ച പ​ത്രം എ​ന്നി​വ​കൊ​ണ്ട്​ ചെ​യ്യാ​വു​ന്ന​താ​ണ്. എ​ത്ര​യും​വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക. 

Fics

4. അപസ്​മാരം
പ​ല കാ​ര​ണ​ങ്ങ​ൾ​െ​കാ​ണ്ട് അ​പ​സ്​​മാ​രം വ​രാം. അ​ഞ്ചു​ മാ​സം മു​ത​ൽ ആ​റു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ പ​നി കൂ​ടു​േ​മ്പാ​ൾ അ​പ​സ്​​മാ​രം വ​രാം. ത​ല​ക്കു പ​രി​ക്കു​പ​റ്റി​യാ​ലും ഷു​ഗ​ർ കു​റ​ഞ്ഞാ​ലും സോ​ഡി​യം കു​റ​ഞ്ഞാ​ലും അ​പ​സ്​​മാ​ര രോ​ഗി​ക​ൾ സ്​​ഥി​ര​മാ​യി ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ വി​ട്ടു​പോ​യാ​ലും അ​പ​സ്​​മാ​രം വ​ന്നേ​ക്കാം. ഇ​ങ്ങ​നെ സം​ഭ​വി​ക്കു​േ​മ്പാ​ൾ ആ ​വ്യ​ക്​​തി​യെ ച​രി​ച്ചു​കി​ട​ത്തു​ക. വാ​യി​ൽ​നി​ന്ന്​ വ​രു​ന്ന പ​ത പു​റ​ത്തു​പോ​കാ​ൻ ഇ​തു സ​ഹാ​യി​ക്കും. അ​പ​സ്​​മാ​രം വ​ന്നാ​ൽ അ​ത്​ നി​ർ​ത്താ​ൻ ന​മ്മ​ൾ ബ​ലം​പി​ടി​ക്ക​രു​ത്. അ​തു​കാ​ര​ണം അ​വ​ർ​ക്ക്​ ഒ​ടി​വു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. നാ​വ്​ ക​ടി​ക്കാ​തി​രി​ക്കാ​ൻ അ​വ​രു​ടെ വാ​യി​ൽ ഒ​ന്നും വെ​ച്ചു​കൊ​ടു​ക്ക​രു​ത്. അ​ത്​ അ​വ​രു​ടെ ശ്വാ​സ​നാ​ള​ത്തി​ൽ പോ​യി ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. പൂ​ർ​ണ​മാ​യി ബോ​ധം ​വ​രു​ന്ന​തു​വ​രെ വാ​യി​ൽ കൂ​ടി ഒ​ന്നും കൊ​ടു​ക്ക​രു​ത്. എ​ത്ര​യും​വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക. പ​നി കൂ​ടി​വ​രു​ന്ന അ​പ​സ്​​മാ​രം വ​ന്നാ​ൽ പാ​ര​സെറ്റമോൾ സ​പ്പോ​സിറ്ററി (ചികിത്സക്കായി ഗുഹ്യ ഭാഗങ്ങളിൽ തിരുകിവെക്കുന്ന മരുന്ന് കൂട്ട്) വെ​ക്കു​ക. ദേ​ഹം മു​ഴു​വ​ൻ ഇ​ളം ചൂ​ടു​വെ​ള്ള​ത്തി​ൽ ന​ന​ച്ച തോ​ർ​ത്തു​കൊ​ണ്ട്​ തു​ട​ക്കു​ക. ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം നേ​ടു​ക.

Heart-Attack

5. ഹാർട്ട്​ അറ്റാക്ക്​
ഇ​ട​തു​വ​ശ​ത്തെ നെ​ഞ്ചു​വേ​ദ​ന, ഭാ​രം​വെ​ച്ച​പോ​ലെ തോ​ന്നു​ക, ന​ന്നാ​യി വി​യ​ർ​ക്കു​ക, വേ​ദ​ന ഇ​ട​തു​വ​ശ​ത്തെ തോ​ളി​ലേ​ക്കോ താ​ടി​യി​ലേ​ക്കോ ക​ഴു​ത്തി​ലേ​ക്കോ പു​റ​ത്തോ​േട്ടാ അ​നു​ഭ​വ​പ്പെ​ടാം. ഇ​ത്​ കാ​ണു​േ​മ്പാ​ൾ ആ ​വ്യ​ക്​​തി​യെ സ​മാ​ധാ​നി​പ്പി​ക്കു​ക. ബോ​ധ​ത്തി​ലാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക്​ ഡോ​ക്​​ട​ർ മു​മ്പ്​ ന​ൽ​കി​യി​ട്ടു​ള്ള മ​രു​ന്ന്​ കൊ​ടു​ക്കു​ക. എ​ത്ര​യും​വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക. ബോ​ധ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ ഒ​ന്നും വാ​യി​ലൂ​ടെ ന​ൽ​ക​രു​ത്. അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യ​സ​ഹാ​യം തേ​ടു​ക. 

Stroke

6. മസ്​തിഷ്​ക്കാഘാതം
സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​േ​മ്പാ​ൾ സ്​​ഫു​ട​ത ന​ഷ്​​ട​പ്പെ​ടു​ക, കാ​ലി​നോ കൈ​ക്കോ ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക ഇ​ങ്ങ​നെ കാ​ണു​േ​മ്പാ​ൾ സ​മ​യം നോ​ട്ട്​ ചെ​യ്യു​ക. എ​ത്ര​യും​വേ​ഗം വൈ​ദ്യ​സ​ഹാ​യം തേ​ടു​ക. നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ചാ​ൽ ആ ​വ്യ​ക്​​തി​ക്കു സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാ​ൻ സാ​ധി​ക്കും.

Accident

7. റോഡപകടങ്ങൾ
സാ​ഹ​ച​ര്യം സു​ര​ക്ഷി​ത​മാ​ണെ​ങ്കി​ൽ സ്വ​യ​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തു​വ​രെ അ​വ​ർ​ക്ക്​ കു​ടി​ക്കാ​നോ ക​ഴി​ക്കാ​നോ കൊ​ടു​ക്ക​രു​ത്. മു​റി​വോ ഒ​ടി​വോ ഉ​ള്ള​വ​രാ​ണെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു മു​േ​മ്പ ഫ​സ്​​റ്റ്​ എ​യ്​​ഡ്​ ന​ൽ​കു​ക. ഇ​തി​നു​വേ​ണ്ടി അ​ധി​കം സ​മ​യം ന​ഷ്​​ട​പ്പെ​ടു​ത്ത​രു​ത്. ബോ​ധ​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ൽ ന​െ​ട്ട​ല്ല്​ മ​ട​ങ്ങാ​തെ​വേ​ണം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ. ഹെ​ൽ​മ​റ്റ്​ ധ​രി​ച്ച​വ​രാ​ണെ​ങ്കി​ൽ ക​ഴി​വ​തും അ​ത്​ ഉൗ​രാ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക. ഉൗ​രാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ൾ ചി​ല​പ്പോ​ൾ ക​ഴു​ത്തെ​ല്ലി​നു കൂ​ടു​ത​ൽ പ​രി​ക്ക്​ പ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട്. 

മി​ക്ക ഫ​സ്​​റ്റ്​ എ​യ്​​ഡു​ക​ളും വ​ള​രെ ല​ളി​ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. ഇ​തി​ന​ു​വേ​ണ്ടി ​പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​വ​ശ്യം ഇ​ല്ല. ആ​ർ​ക്കും എ​പ്പോ​ഴും എ​വി​ടെ​വെ​ച്ചും ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യ​മാ​ണ്​ പ്രഥ​മ ശു​ശ്രൂ​ഷ. സ​മീ​പ​ത്ത്​ ആ​ശു​പ​ത്രി​ക​ൾ ഇ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ​രി​ക്ക്​ പ​റ്റി​യ​വ​ർ​ക്ക്​ ന​മ്മ​ളാ​ൽ ചെ​യ്യാ​ൻ പ​റ്റു​ന്ന സ​ഹാ​യം ഫ​സ്​​റ്റ്​ എ​യ്​​ഡ്​ മാ​ത്ര​മാ​യി​രി​ക്കും. അ​തി​നാ​ൽ, ഫ​സ്​​റ്റ്​ എ​യ്​​ഡി​നെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​യാ​നും അ​ത്​ ജീ​വി​ത​ത്തി​ൽ പ്ര​യോ​ഗി​ക്കാ​നും ന​മ്മ​ൾ സ​ന്ന​ദ്ധ​രാ​വു​ക. ഇ​ത്ത​രം ചെ​റി​യ ഇ​ട​പെ​ട​ലു​ക​ൾ​മൂ​ലം ഒ​രു​പ​ക്ഷേ, ഒ​രു വി​ല​പ്പെ​ട്ട ജീ​വ​ൻ​ത​ന്നെ ര​ക്ഷ​പ്പെ​േ​ട്ട​ക്കാം.

COMMENTS