പ്രതിരോധം വർധിപ്പിക്കാൻ അഞ്ച്​​ ‘സിങ്ക്​’ ഫുഡ്​സ്​

14:43 PM
27/06/2020

ജങ്ക്​ ഫുഡ്​ ആരോഗ്യത്തിന്​ ഒട്ടും നല്ലതല്ലെന്ന്​ നമ്മുക്കെല്ലാവർക്കും അറിയാം. എന്നാൽ നിങ്ങൾ സിങ്ക്​ ഫുഡ്​ എന്ന്​ കേട്ടിട്ടുണ്ടോ​? പ്രതിരോധം വർധിപ്പിക്കാൻ മികച്ചതാണ്​ സിങ്ക്​ ഫുഡുകൾ. സിങ്ക്​ എന്ന മിനറൽ ധാരാളമടങ്ങിയ ഭക്ഷണത്തെ തൽക്കാലം നമ്മുക്ക്​​ സിങ്ക്​ ഫുഡ്​സ്​ എന്ന്​ വിളിക്കാം​. എല്ലാ കാലാവസ്​ഥക്കും ഇണങ്ങുമെങ്കിലും വേനലാണ്​ സിങ്ക്​ അടങ്ങിയ ഭക്ഷണം കഴിക്കാനുള്ള ഉചിതമായ സമയം.

പ്രതിരോധം വർധിപ്പിക്കാൻ വിറ്റാമിൻ സി നല്ലതാണെന്ന്​ നമ്മുക്കെല്ലാവർക്കും അറിയാം. എന്നാൽ പലപ്പോഴും നാം അവഗണിക്കുന്ന ധാതുവാണ്​ സിങ്ക്​. നമ്മുടെ അടുക്കളയിൽ സാധാരണയായി കാണുന്ന പല ഭക്ഷണസാധനങ്ങളും സിങ്കി​​​െൻറ നല്ല കലവറയാണ്​. സിങ്ക്​ സമൃദ്ധമായ അഞ്ച്​ ഭക്ഷണസാധനങ്ങളെ പരിചയപ്പെടാം. 


1. തണ്ണിമത്തൻ കുരു


കാഷ്യൂ നട്ട്​, ബദാം, വാൽനട്ട്​ തുടങ്ങി മിക്കയിനം വിത്തുകളും സിങ്കിനാൽ സമൃദ്ധമാണ്​. എന്നാൽ തണ്ണിമത്തൻ കുരുവിൽ സിങ്ക്​ കുറച്ചേറെയുണ്ട്​. മൈക്രോ ന്യൂട്രീൻറ്​സ്​ ആയി കണക്കാക്കുന്ന പൊട്ടാസ്യം, കോപ്പർ എന്നിവയുടേയും മികച്ച ഉറവിടമാണ്​ തണ്ണിമത്തൻ കുരു. കഴിച്ച്​ പരിചയമില്ലാത്തതിനാൽ ഇതെന്താണ്​ സംഗതിയെന്ന്​ ആശങ്ക ആദ്യമുണ്ടാകും. നന്നായി കഴുകി വെയിലത്ത്​ ഉണക്കിയാൽതന്നെ തണ്ണിമത്തൻ കുരു കഴിക്കാനാകും. അത​െല്ലങ്കിൽ ഉണക്കിപ്പൊടിച്ച്​ ഭക്ഷണത്തിൽ ചേർത്താലും മതി. 


2. മത്സ്യം
മത്സ്യം സിങ്കി​​​െൻറ മികച്ച ഉറവിടമാണ്​. ആഴ്​ചയിൽ കുറഞ്ഞത്​ മൂന്ന്​ ദിവസമെങ്കിലും മത്സ്യം കഴിക്കാവുന്നതാണ്​. പൊരിച്ച്​ കഴിക്കുന്നതിനേക്കാൾ നല്ലത്​ കറികളായി ഉപയോഗിക്കുന്നതാണ്​. എല്ലാത്തരം മത്സ്യവും സിങ്കിനാൽ സമൃദ്ധമാണ്​. 


3. തൈര്​
സിങ്ക്​ ധാരാളമുള്ള തൈര്​ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്​ പ്രതിരോധ വ്യവസ്​ഥയെ സഹായിക്കും. തണുത്ത തൈരാണ്​ ഏറ്റവും നല്ലത്​. വേനലിൽ മനസും ശരീരവും തണുപ്പിക്കുന്നതിനൊപ്പം ആരോഗ്യം പ്രദാനം ചെയ്യുന്നതുമാണ്​ തൈര്​.


4. കടല


പുട്ടും കടലക്കറിയും മലയാളിയുടെ ഇഷ്​ട വിഭവമാണല്ലൊ. കടല സിങ്കി​​​െൻറ സമൃദ്ധമായൊരു ഉറവിടമാണ്​. കടല വേകിച്ച്​ പയറും തേങ്ങയും ചേർത്ത്​ അൽപ്പം മസാല പൊടികളൊക്കെ ചേർത്താൽ നാലുമണി പലഹാരമായും ഉപയോഗിക്കാം. 


5, മുട്ട
ഒരു മുട്ടയിൽ 0.6 Mg സിങ്ക്​ ഉണ്ടെന്നാണ്​ യുണൈറ്റഡ്​ സ്​റ്റേറ്റ്​സ്​ ഡിപ്പാർട്ട്​മ​​െൻറ്​ അഗ്രികൾച്ചർ നടത്തിയ പഠനങ്ങളിൽ വ്യക്​തമാകുന്നത്​. സ​ൻഡെ ഡൊ യാ മ​ൻഡെ റോസ്​ ഖാവൊ അണ്ടെ എന്ന്​ പറയുന്നത്​ വെറുതെയല്ലെന്നർഥം. ദിവസവും ഒരു മുട്ടയെങ്കിലും ഒരാൾ​ കഴിക്കുന്ന ഇമ്യൂണിറ്റി വർധിപ്പിക്കാൻ ഏറെ നല്ലതാണ്​.

Loading...
COMMENTS