You are here

വൈ.എം.സി.എ വാർഷിക പ്രവർത്തനോദ്​ഘാടനം

09:57 AM
08/06/2018
വൈ.എം.സി.എ വാർഷിക പ്രവർത്തനോദ്​ഘാടനവും സ്ഥാപക ദിനാഘോഷവും സെൻറ്​ ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ മാർത്തോമ്മ ഇടവക വികാരി റെവ. ബാബു കുളത്താക്കൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു

അബൂദബി: വൈ.എം.സി.എ വാർഷിക പ്രവർത്തനോദ്​ഘാടനവും സ്ഥാപക ദിനാഘോഷവും സ​െൻറ്​ ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ മാർത്തോമ്മ ഇടവക വികാരി റെവ. ബാബു കുളത്താക്കൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. സ്നേഹത്തോടും അർപ്പണ ബോധത്തോടും സാമൂഹിക പ്രതിബദ്ധതയോടും പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. 

‘സാന്ത്വനം 2018​’​െൻറ ലോഗോ പ്രകാശനവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. സ​െൻറ്​ ജോർജ് ഇടവക വികാരി റെവ. ഫാ. ബെന്നി മാത്യു, സ​െൻറ്​ സ്​റ്റീഫൻസ് ഇടവക വികാരി റെവ. ഫാ. ജിജൻ എബ്രഹാം, സ​െൻറ്​ ഗ്രിഗോറിയോസ് ഇടവക വികാരി റെവ. ഫാ. ബിനോ ഫിലിപ്,  വൈ.എം.സി.എ രക്ഷാധികാരി വി.ജി. ഷാജി, ജനറൽ സെക്രട്ടറി ടിനോ മാത്യു തോമസ്, ട്രഷറർ ഗീവർഗീസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Loading...
COMMENTS