Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി.​പി.​എ​ൻ ഉ​പ​​യോ​ഗം...

വി.​പി.​എ​ൻ ഉ​പ​​യോ​ഗം കൂ​ടു​ന്നു; നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ പി​ടി​വീ​ഴും

text_fields
bookmark_border
VPN usage increase
cancel

ദു​ബൈ: ഇ​ന്‍റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗ​ത്തി​ൽ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന വെ​ർ​ച്വ​ൽ പ്രൈ​വ​റ്റ് നെ​റ്റ്‌​വ​ർ​ക്കു​ക​ൾ​ക്ക്(​വി.​പി.​എ​ൻ)​ യു.​എ.​ഇ​യി​ലും ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ക്കു​ന്നു. ഈ ​വ​ർ​ഷം ഗ​ൾ​ഫി​ലാ​കെ വി.​പി.​എ​ൻ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഏ​ക​ദേ​ശം 30ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യാ​ണ്​ 'നോ​ഡ്​ സെ​ക്യൂ​രി​റ്റി'​പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം യു.​എ.​ഇ​യി​ൽ വി.​പി.​എ​ൻ ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം 36 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ച​ത്. ശ​രി​യാ​യ രീ​തി​യി​ലും നി​യ​മ​വി​രു​ദ്ധ​മാ​യും ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ​യും ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്‍റ്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ൽ നി​യ​മ​വി​രു​ദ്ധ​മ​ല്ല. ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ങ്കു​ക​ൾ​ക്കും ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കാം.

അ​തേ​സ​മ​യം നി​രോ​ധി​ത ഓ​ൺ​ലൈ​ൻ ക​ണ്ട​ൻ​റു​ക​ൾ ല​ഭി​ക്കാ​ൻ ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ശ​ക്​​ത​മാ​യ നി​യ​ന്ത്ര​ണം രാ​ജ്യ​ത്ത്​ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ ഡേ​റ്റി​ങ്, ചൂ​താ​ട്ടം, അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ പോ​ലു​ള്ള നി​യ​ന്ത്ര​ണ​മു​ള്ള ഉ​ള്ള​ട​ക്കം ല​ഭി​ക്കാ​നും ഓ​ഡി​യോ-​വി​ഡി​യോ കാ​ളി​ങ്​ ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​രു​ണ്ട്.

വാ​ട്സ്ആ​പ്, സ്കൈ​പ്പ്, ഫേ​സ്‌​ടൈം, ഡി​സ്‌​കോ​ർ​ഡ്, ഐ.​എം.​ഒ, ഡേ​റ്റി​ങ്​ ആ​പ്പു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഓ​ഡി​യോ-​വി​ഡി​യോ കാ​ളു​ക​ൾ ചെ​യ്യാ​ൻ വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൂ​ടു​ത​ലാ​യി​ട്ടു​ണ്ട്. ഉ​ള്ള​ട​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വ​ർ​ധി​ക്കു​മ്പോ​ൾ വി.​പി.​എ​ൻ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​ണ്​ വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ലി​ത്​ പി​ടി​ക്ക​പ്പെ​ടു​ന്ന​ത്​ ക​ന​ത്ത പി​ഴ ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണെ​ന്ന്​ പ​ല ത​വ​ണ യു.​എ.​ഇ​യി​ലെ നി​യ​മ​വൃ​ത്ത​ങ്ങ​ളും അ​ധി​കൃ​ത​രും വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. യു.​എ.​ഇ സൈ​ബ​ർ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 10പ്ര​കാ​രം, വി.​പി.​എ​ൻ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ആ​ളു​ക​ൾ​ക്ക് ത​ട​വും 500,000 ദി​ർ​ഹം മു​ത​ൽ ര​ണ്ട് ദ​ശ​ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും ല​ഭി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VPN usage increase
News Summary - VPN usage increases; Acting illegally will get you caught.
Next Story