Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രായമേ കാലമേ,...

പ്രായമേ കാലമേ, തോൽക്കാൻ ഞങ്ങൾക്ക്​ മനസ്സില്ല

text_fields
bookmark_border
പ്രായമേ കാലമേ, തോൽക്കാൻ ഞങ്ങൾക്ക്​ മനസ്സില്ല
cancel

ദുബൈ: പുതുവർഷം ആഘോഷിക്കലും പുതുദേശങ്ങളെ അറിയലും ചെറുപ്പക്കാരുടെയും പുരുഷൻമാരുടെയും മാത്രം അവകാശമാണെന്ന നമ്മുടെ നാട്ടുനടപ്പിനെ പൊളിച്ചെഴുതുകയാണ്​ കോഴിക്കോട്​ നിന്ന്​ തനിയെ ദുബൈ കാണാനെത്തിയ ഒരു പറ്റം ഉമ്മമാർ. ഉമ്മമാരെന്നു വെച്ചാൽ എല്ലാവരും ജീവിതത്തിൽ അര നൂറ്റാണ്ട്​ തികച്ചവർ. ഒരേ തറവാട്ടിൽ കളിച്ചു വളർന്നവർ. കുട്ടികളെയും പേരമക്കളെയും വളർത്തി വലുതാക്കി പറത്തി വിട്ട്​ സ്വസ്​ഥമായപ്പോഴാണ്​ ഇവരുടെ മനസിലെ സഞ്ചാര മോഹങ്ങൾക്ക്​ ചിറക്​ വെച്ചത്​.  കോഴിക്കോട്​ ടൗണിലെ കളരിക്കണ്ടി മാളിയേക്കൽ മാർക്കറ്റ്​ മമ്മു ഹാജിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയിലെ ഇൗ സ്​​്ത്രീകൾ ചേർന്ന്​ ആദ്യം ചെയ്​തത്​  വാട്ട്​സ്​ആപ്പിൽ ഒരു ട്രിപ്പ്​ ഗ്രൂപ്പുണ്ടാക്കുകയാണ്​. ആലപ്പുഴയിൽ ഹൗസ്​ബോട്ട്​ കയറാനും കൊച്ചിയിൽ കറങ്ങി നടക്കാനുമെല്ലാം ഇവർ പദ്ധതിയിടുന്നത്​ ഇതു വഴിയാണ്​. അങ്ങിനെ ഒരു നാൾ ആനക്കാം ​പൊയിലിലേക്ക്​ പോയ   വിനോദയാത്രയുടെ അവസാനത്തിൽ ദുബൈ മീഡിയാ സിറ്റിയിൽ ജോലി ചെയ്യുന്ന അസ്​ഹദും ഭാര്യ ഫെബിനും  ഒന്ന്​ ക്ഷണിച്ചതാണ്​, ഇതുപോലെ എല്ലാവരും കൂടി ഒന്ന്​ ദുബൈക്ക്​ വരിൻ എന്ന്​. ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കണം എന്നാണല്ലോ- മാസം രണ്ട്​ പിന്നിടു​േമ്പാഴേക്കും കോഴിക്കോട്​ നിന്ന്​ വിളിയെത്തി-ഞങ്ങള്​ പൊറപ്പെട്ട്ക്ക്​ണു ​േട്ടാ!
നാലു വയസുകാരൻ നിമർ ഹാരിസ്​ ഒഴികെ സമ്പൂർണ വനിതാ സംഘമാണ്​ ദുബൈയിൽ പറന്നിറങ്ങിയത്​.

സംഘത്തിലെ മുതിർന്ന അംഗം ആയിശക്ക്​ വയസ്​ അറുപത്തി നാല്​. ഏറ്റവും ഇഷ്​ടപ്പെട്ടതെന്താണ്​ എന്നു കേട്ടാൽ ഞെട്ടരുത്​-ഡെസർട്ട്​ സഫാരിയിൽ വണ്ടി  മണലിലൂടെ ചീറിപ്പാഞ്ഞത്​. സംഘത്തിലെ ഇളമുറക്കാരായ ജസി (40),റൻസ (24) എന്നിവരെക്കാൾ ആവേശത്തിലാണ്​ മുത്തശ്ശിമാരായ സുഹ്​റ (60), ഇരട്ട സഹോദരിമാരായ സുലൈഖ -സക്കീന (59), റസിയ (57), റസീന (55),സുബൈദ (54),ബീബി ജാൻ(54)  എന്നിവർ  ഒട്ടകപ്പുറത്തേറി നടന്നതി​​​െൻറ ആശ്​ചര്യവും  യാത്രയിലെ സന്തോഷങ്ങളും വിവരിക്കുന്നത്​.സഞ്ചാര രീതികളിലും വ്യത്യസ്​തതയുണ്ട്​.  ബന്ധുവീടുകളിൽ വിരുന്നിരിക്കുകയും കാറിൽ  മാത്രം കറങ്ങുകയും ചെയ്യുന്ന ടൂറിലും ഇവർക്ക്​ താൽപര്യമില്ല.  ബസ്​, മെട്രോ, ട്രാം, അബ്ര എന്നിങ്ങനെ പൊതുഗതാഗത രീതിയോടാണ്​ ഇഷ്​ടമായത്​.  കോഴിക്കോടൻ വിഭവങ്ങൾ വിൽക്കുന്ന ഹോട്ടലുകളില്ലെല്ലാം രുചിയും പരീക്ഷിച്ചു. ജുമൈറ ബീച്ചിൽ പർദയുമണിഞ്ഞ്​ പോയി നീന്തി തിമിർത്തു. മാളുകളിലും മ്യൂസിയങ്ങളിലും മാത്രമല്ല  വർഷങ്ങളായി യു.എ.ഇയിൽ താമസിച്ചുപോരുന്നവർ​   എത്തിയിട്ടില്ലാത്ത സ്​ഥലങ്ങളിൽ പോലും ഇവർ ചെന്നെത്തി. യാത്രകളുടെ ഇടവേളയിൽ ബന്ധുക്കളായ വസന്തിനും റോക്​സിക്കുമൊപ്പം ദൈദിൽ പോയി ബാർബിക്യൂ ചുട്ടു. ദുബൈയിലേക്ക്​ ആൺതുണയില്ലാതെ യാത്രപോകുന്നുവെന്ന്​ കേട്ട്​ കളിയാക്കിയവർക്ക്​ ​കൊടുക്കാൻ സമ്മാനങ്ങളും വാങ്ങി. ആരോഗ്യ വിവരമന്വേഷിച്ച്​  വിളിച്ച​വരോട്​ പറഞ്ഞു-ഉണ്ടായിരുന്ന അസുഖങ്ങൾ പോലും മാറി, മുമ്പത്തെക്കാൾ ഉഷാറാണ്​ നമ്മള്​. സീരിയലും അടുക്കളപ്പണിയുമായി ഒതു​ങ്ങിക്കൂടുന്നവരോട്​  അവർക്കു പറയാനുള്ളതും അതു തന്നെ^ സീരിയലും കണ്ട്​ കണ്ണീരൊലിപ്പിച്ച്​ ചടഞ്ഞിരിക്കുന്ന നേരം മതി ലോകം ചുറ്റി വരാൻ. രണ്ടാഴ്​ച നീണ്ട സംഭവ ബഹുല സഞ്ചാരത്തിനു ശേഷം  ഇന്നവർ നാട്ടിലേക്ക്​ പെട്ടി കെട്ടുകയാണ്. അവിടെ അവർ കളിച്ചു വളർന്ന മിഠായി തെരുവ്​ മൊഞ്ചാക്കിയത്​ ഒന്ന്​ വിസ്​തരിച്ച്​ നടന്നു കാണണം. പിന്നെ അടുത്ത സർക്കീട്ടിനുള്ള സ്​ഥലവും സമയവും തീരുമാനിക്കണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsvisit uae news
News Summary - visit uae gulf news
Next Story