Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​സ​ക്ക്​...

വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ മേ​ൽ​വി​ലാ​സം ന​ൽ​ക​ണം

text_fields
bookmark_border
വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ  വ്യ​ക്ത​മാ​യ മേ​ൽ​വി​ലാ​സം ന​ൽ​ക​ണം
cancel
camera_alt?????? ??????? ??????????? ??????????? ???????? ??? ????

ദു​ബൈ: വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ വ്യ​ക്ത​മാ​യ മേ​ൽ​വി​ലാ​സം ന​ൽ​കാ​ൻ ശ്ര​ദ്ധി​ക ്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി​ഡി​ആ​ർ​എ​ഫ്എ ദു​ബൈ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ -മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്​​മ​ദ്‌ റാ​ശി​ദ് അ​ൽ മ​റി അ​റി​യി​ച്ചു. വി​സ സേ​വ​ന​ങ്ങ​ൾ തേ​ടു​ന്ന ആ​ളു​ക​ൾ അ​വ്യ​ക്ത​മാ​യ മേ​ൽ​വി​ലാ​സം ന​ൽ​കി​യാ​ൽ ന​ട​പ​ടി​ക​ൾ​ക്ക് സ്വാ​ഭാ​വി​ക​മാ​യും കാ​ല​താ​മ​സം വ​രും. അ​ത് കൊ​ണ്ട് കൊ​ണ്ട് ത​ന്നെ ശ​രി​യാ​യ മേ​ൽ​വി​ലാ​സ​ങ്ങ​ൾ വി​സ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ളു​ക​ൾ അ​മ​ർ സെ​ൻ​റ​റു​ക​ൾ വ​ഴി എ​മി​ഗ്രേ​ഷ​ൻ വ​കു​പ്പി​ൽ സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ളി​ൽ മേ​ൽ​വി​ലാ​സ​ങ്ങ​ൾ, ഇ ​മെ​യി​ൽ ഐ​ഡി, മൊ​ബൈ​ൽ ന​മ്പ​ർ, മ​റ്റു​വി​വ​ര​ങ്ങ​ൾ എ​ല്ലാം കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഈ ​വി​വ​ര​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് അ​പേ​ക്ഷ- ന​ട​പ​ടി​യു​ടെ ഓ​രോ ഘ​ട്ട​വും വ​കു​പ്പ് ഉ​പ​യോ​ക്താ​ക​ളെ അ​റി​യി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ലാ​ണ് ദു​ബൈ​യി​ൽ വി​സ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ൽ​കു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ ന​ൽ​കി​യ തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ​ക്ക് മേ​ൽ ന​ട​പ​ടി​ക​ൾ​ക്ക് കാ​ല​താ​മ​സം വ​രു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​പേ​ക്ഷ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ദു​ബൈ എ​മി​ഗ്രേ​ഷ​ൻ വ​കു​പ്പ് ജ​ന​ങ്ങ​ളെ ഓ​ർ​മ്മ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visagulf newsmalayalam news
News Summary - visa-uae-gulf news
Next Story