Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനങ്ങൾക്ക്​ ഇടയിൽ...

വാഹനങ്ങൾക്ക്​ ഇടയിൽ സുരക്ഷിത അകലമില്ലെങ്കില്‍ പിഴ

text_fields
bookmark_border
വാഹനങ്ങൾക്ക്​ ഇടയിൽ സുരക്ഷിത അകലമില്ലെങ്കില്‍ പിഴ
cancel

ദുബൈ: മുന്നില്‍ പോകുന്ന വാഹനത്തില്‍നിന്ന് സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ ഇരു വാഹനങ്ങളും പിഴയടക്കേണ്ടി വരു മെന്ന്​ അബൂദബി പൊലീസി​​െൻറ മുന്നറിയിപ്പ്. പിന്നിൽ വേഗത്തില്‍ വരുന്ന വാഹനത്തെ കടന്നുപോകാന്‍ അനുവദിക്കാത്തത ിനാണ് മുന്നിലെ വാഹനത്തിന് പിഴ ലഭിക്കുക. ഇത്​ കണ്ടെത്തുന്നതിനായി അബൂദബിയില്‍ പുതിയ കാമറകള്‍ സ‍‍ജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ കുടുങ്ങിയാല്‍ 400 ദിര്‍ഹമാണ് പിഴ.

സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങള്‍ക്ക് പിഴയുണ്ടാകുമെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിവേഗ പാതകളില്‍ ചില വാഹനങ്ങൾ വേഗം കുറച്ച്​ പോകുന്നത്​ മറ്റു വാഹനങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്​. ഇടതുവശത്തെ ലെയ്​നുകൾ അതിവേഗത്തില്‍ പോകേണ്ട വാഹനങ്ങള്‍ക്കാണ്. വേഗം കുറച്ചുപോകേണ്ട വാഹനങ്ങള്‍ വലതുവശത്തെ ലെയ്​നുകളിലാണ് സഞ്ചരിക്കേണ്ടത്.

ഇടത് ലെയ്​നില്‍ സഞ്ചരിക്കുന്നവര്‍ പിന്നില്‍നിന്ന് കൂടുതല്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് വലതുവശത്തേക്ക് മാറി ഇടം നല്‍കണം. അല്ലാത്തപക്ഷം, രണ്ട് വാഹന ഉടമകളും പിഴ അടക്കേണ്ടി വരും. വാഹനങ്ങളുടെ വേഗം കൂടി പരിശോധിച്ച​ ശേഷമായിരിക്കും പിഴ ഇൗടാക്കുക. ഇക്കാര്യം സൂചിപ്പിച്ച് അബൂദബി പൊലീസ് മലയാളത്തിലും ബോധവത്​​കരണ വിഡിയോ പുറത്തിറക്കി. ആദ്യഘട്ടത്തില്‍ പൊലീസ് മുന്നറിയിപ്പ് എസ്.എം.എസ് സന്ദേശം അയക്കും. ആവര്‍ത്തിച്ചാല്‍ പിഴ അടക്കേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvehicle
News Summary - vehicle-uae-gulf news
Next Story