Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനൗദ്യോഗിക യാത്രാ...

അനൗദ്യോഗിക യാത്രാ വെബ്​സൈറ്റുകൾ: തട്ടിപ്പിൽ കുടുങ്ങരുതെന്ന്​ പൊലീസ്​

text_fields
bookmark_border
അനൗദ്യോഗിക യാത്രാ വെബ്​സൈറ്റുകൾ: തട്ടിപ്പിൽ കുടുങ്ങരുതെന്ന്​ പൊലീസ്​
cancel

ദുബൈ: കുറഞ്ഞ ടിക്കറ്റ്​ നിരക്ക്​ നൽകാമെന്ന ഓഫറുകളുമായെത്തുന്ന അനൗദ്യോഗിക വെബ്​സൈറ്റുകളിൽ കയറി തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്​.വിവിധ വിനോദസഞ്ചാര മേഖലകളിലേക്ക്​ പാക്കേജുകളും കുറഞ്ഞ ടിക്കറ്റുകളും ഓഫർ ചെയ്യുന്ന വെബ്​സൈറ്റുകളുണ്ട്​. എന്നാൽ, വ്യാജ വെബ്​സൈറ്റല്ല എന്നുറപ്പുള്ളവയിൽ മാത്രമേ ​​പ്രവേശിക്കാവു എന്ന്​ ദുബൈ പൊലീസ്​ ക്രിമിനൽ ഇൻവസ്​റ്റിഗേഷൻ ഡയറക്​ടർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലാഫ്​ അറിയിച്ചു. വിനോദ സഞ്ചാര സീസൺ മുന്നിൽക്കണ്ട്​ തട്ടിപ്പുകാർ സജീവമായിട്ടുണ്ട്​.

അക്രഡിറ്റഡ്​ ഏജൻസികളും എയർലൈനുകളും വഴി മാത്രമേ ടിക്കറ്റ്​ ബുക്ക്​ ചെയ്യാവൂ. അല്ലാത്തപക്ഷം, ക്രെഡിറ്റ്​ കാർഡ്​ തട്ടിപ്പ്​ ഉൾപ്പെടെ നേരിടേണ്ടിവന്നേക്കാം. സമൂഹ മാധ്യമങ്ങൾ വഴിയും ഇത്തരക്കാർ ഓഫറുകൾ നൽകുന്നുണ്ട്​. കൂടുതൽ അന്വേഷിക്കാതെ വെബ്​​ൈസറ്റിൽ പ്രവേശിച്ച്​ ഇടപാടുകൾ നടത്തിയാൽ പണം നഷ്​ടമാകും. പ്രമുഖ സ്​ഥാപനങ്ങളുടെ പേര്​ ഉപയോഗിച്ചാണ്​ തട്ടിപ്പ്​ നടത്തുന്നത്​. പേരിലെ ഒരു അക്ഷരം മാറ്റിയും ലോഗോയിൽ ചെറിയ വിത്യാസം വരുത്തിയുമാണ്​ വ്യാജ വെബ്​സൈറ്റിലേക്ക്​ ആളുകളെ ക്ഷണിക്കുന്നത്​. അതിസൂക്ഷ്​മതയില്ലെങ്കിൽ വൻ തുക നഷ്​ടമാകും. ഇവർക്ക്​ പാസ്​പോർട്ട്​, ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങൾ നൽകുന്നത്​ അപകടകരമാണ്​. നമ്മൾ പോലും അറിയാതെ മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഈ രേഖകൾ ഉപയോഗിക്കും.

രാജ്യത്തിന്​ പുറത്ത്​ നിന്നായിരിക്കും ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക. അതിനാൽതന്നെ തട്ടിപ്പുകാരെ കണ്ടെത്തൽ അത്ര എളുപ്പമല്ല. ടിക്കറ്റുകൾ അശ്രദ്ധമായി ബുക്ക്​ ചെയ്​താൽ വൻ തുക നഷ്​ടമാകുമെന്നും പൊലീസ്​ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unofficial travel websites
News Summary - Unofficial travel websites: Police warn against cheating
Next Story