Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഹോപ്പ്​’ കുതിക്കാൻ...

‘ഹോപ്പ്​’ കുതിക്കാൻ ഒരാഴ്​ച 

text_fields
bookmark_border
‘ഹോപ്പ്​’ കുതിക്കാൻ ഒരാഴ്​ച 
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ‘ഹോ​പ്പ്​ പ്രോ​ബ്​’​ചൊ​വ്വ ല​ക്ഷ്യ​മി​ട്ട്​ കു​തി​ക്കാ​ൻ ഇ​നി എട്ട്​ ദി​വ​സ​ം മാ​ത്രം ബാ​ക്കി. രാ​ജ്യം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​മി​റേ​റ്റ്‌​സ് മാ​ർ​സ് മി​ഷ​ൻ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഒ​മ്രാ​ൻ ഷ​റ​ഫ് അ​റി​യി​ച്ചു.അ​റ​ബ് ലോ​ക​ത്തെ ആ​ദ്യ​ത്തെ ഇ​ൻ​റ​ർ​പ്ലാ​ന​റ്റ​റി ദൗ​ത്യ​മാ​ണി​ത്. 15ന് ​പു​ല​ർ​ച്ചെ 12.51ന്​ ​ജ​പ്പാ​നി​ലെ ത​നേ​ഗാ​ഷി​മ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണം. യു.​എ.​ഇ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ പ​കി​േ​ട്ട​കി 2021 ഫെ​ബ്രു​വ​രി​യി​ൽ ഹോ​പ്പ്​ ചൊ​വ്വ​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലെ ലോ​ഞ്ച് സ്​​റ്റേ​ഷ​നി​ൽ ഹോ​പ് പ്രോ​ബ് വി​പു​ല​മാ​യ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്. ഇ​മ​റാ​ത്തി എ​ൻ​ജീ​നി​യേ​ഴ്‌​സ് സം​ഘം പ്രീ-​ലോ​ഞ്ച് ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു. 

യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നും വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും 2014 ൽ ​പ്ര​ഖ്യാ​പി​ച്ച സം​രം​ഭ​മാ​ണി​ത്. യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​ണ്​ പ​ദ്ധ​തി​ക്ക്​ ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തും. രൂ​പ​ക​ൽ​പ്പ​ന, വി​ക​സ​നം, ഹോ​പ്പ് പ്രോ​ബി​​​െൻറ സ​മാ​രം​ഭം എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് സ്‌​പെ​യ്‌​സ് സ​​െൻറ​റി​നാ​ണ്.

ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ത്തി​ലും എ​ൻ​ജി​നീ​യ​റി​ങി​ലും രാ​ജ്യ​ത്തി​​​െൻറ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണ​ത്തി​ലെ ആ​ഗോ​ള ശ്ര​മ​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നും ക​ഴി​വു​ള്ള ഇ​മ​റാ​ത്തി യു​വാ​ക്ക​ളെ​യും പ്ര​തി​ഭ​ക​ളെ​യും വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മാ​ണ് എ​മി​റേ​റ്റ്‌​സ് മാ​ർ​സ് മി​ഷ​​​െൻറ ല​ക്ഷ്യം. 

യു.​എ.​ഇ​യു​ടെ ഹോ​പ്പ് പ്രോ​ബ് എ​ല്ലാ അ​റ​ബി​ക​ളു​ടെ​യും നേ​ട്ട​മാ​വു​മെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ഓ​രോ ഇ​മ​റാ​ത്തി​ക​ൾ​ക്കും അ​ഭി​മാ​ന​ത്തി​​​െൻറ നി​മി​ഷ​മാ​ണി​ത്. രാ​ജ്യ​ത്തെ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ വ​ഴി​ത്തി​രി​വും നേ​ട്ട​വു​മാ​ണി​ത്.

മെ​ച്ച​പ്പെ​ട്ട ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ദു​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​​​െൻറ നി​യ​ന്ത്ര​ണം ജ​പ്പാ​നി​ലെ ലോ​ഞ്ച് ടീ​മു​മാ​യി മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് സ്‌​പെ​യ്‌​സ് സ​​െൻറ​റാ​ണ്​ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സ​ങ്ങ​ളാ​യ കൊ​ടു​ങ്കാ​റ്റ്, പൊ​ടി​ക്കാ​റ്റ്, താ​പ​നി​ല​യി​ലെ മാ​റ്റ​ങ്ങ​ൾ, ഭൂ​പ്ര​കൃ​തി​യെ ആ​ശ്ര​യി​ച്ച് ചൊ​വ്വ​യി​ലെ അ​ന്ത​രീ​ക്ഷ പാ​റ്റേ​ണു​ക​ളി​ലെ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ ഹോ​പ്പ്​ നി​രീ​ക്ഷി​ക്കും.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae_news_uae
Next Story