Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ വളയം പിടിച്ച്​...

ദുബൈയിൽ വളയം പിടിച്ച്​ വനിതകളും സ്​ത്രീകളുടെ  ബസ്​ സർവീസ്​ തുടങ്ങി 

text_fields
bookmark_border
ദുബൈയിൽ വളയം പിടിച്ച്​ വനിതകളും സ്​ത്രീകളുടെ  ബസ്​ സർവീസ്​ തുടങ്ങി 
cancel
camera_alt??.??.????? ????? ???? ???? ??????

ദുബൈ: വനിത വികസനത്തിന്​ വിവിധ പദ്ധതികൾ നടപ്പാക്കുന്ന ദുബൈയിൽ ഇനി മുതൽ ബസ്​ ഡ്രൈവർമാരായി സ്​ത്രീകളും. ആദ്യ പടിയായി മൂന്ന്​ വനിതകളാണ് ബസുകളുടെ​ ഡ്രൈവിങ്​ സീറ്റിൽ എത്തിയത്​. വെള്ളിയാഴ്​ച മുതൽ ഇവർ സർവീസ്​ തുടങ്ങി. മിഡിൽ ഇൗസ്​റ്റിൽ ആദ്യമായാണ്​ വനിതകളെ ബസ്​ ഡ്രൈവർമാരായി നിയമിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്​​. 

പുരുഷ കേന്ദ്രീകൃതമായ ഇൗ മേഖലയിൽ വനിതകൾ ഡ്രൈവർമാരായി വരുന്നത്​ മികച്ച സൂചനയാണ്​ നൽകുന്നതെന്ന്​ ആർ.ടി.എ പബ്ലിക്​ ട്രാൻസ്​പോർട്ട്​ ഏജൻസി സി.ഇ.ഒ അഹ്​മദ്​ ഹാഷിം ബാരോസ്​യാൻ പറഞ്ഞു. ഇത്​ വനിതകൾക്ക്​ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കും. വനിത ശാക്​തീകരണത്തിനും സ്​ത്രീ സമത്വത്തിനും ഇത്​ ഉപകരിക്കും. ആർ.ടി.എയുടെ സ്​ത്രീ സമത്വ നയത്ത​ി​​​െൻറ ഭാഗമായാണ്​ നടപടി. നിലവിൽ മൂന്ന്​ വനിതകളെ മൂന്ന്​ റൂട്ടുകളിലാണ്​ നിശ്​ചയിച്ചിരിക്കുന്നത്​. അടുത്ത ദിവസങ്ങളിലായി കൂടുതൽ വനിതകൾ ഡ്രൈവിങ്​ സീറ്റിലെത്തും. മികച്ച പരിശീലനം കൊടുത്ത ശേഷമാണ്​ ഇവരെ തെരഞ്ഞെടുത്തത്​. നിലവിൽ ആർ.ടി.എക്ക്​ 165 വനിത ടാക്​സി ഡ്രൈവർമാരുണ്ട്​. ഇതിന്​ പുറമെ ലിമോയിൽ 41 പേരും സ്​കൂൾ ബസിൽ ഒരാളും വനിത ഡ്രൈവർമാരായു​ണ്ടെന്നും അഹ്​മദ്​ ഹാഷിം ബാരോസ്​യാൻ പറഞ്ഞു. 

ബെനിയാസ്​, ദേര സിറ്റി സ​​െൻറർ, ടി1, ടി3 എന്നീ റൂട്ടിലാണ്​ വനിതയെ നിയമിച്ചത്​. മാൾ ഒാഫ്​ എമിറേറ്റ്​സിനെയും ദുബൈ സയൻസ്​ പാർക്കിനെയും അൽ ബർഷ സൗത്തിനെയും ബന്ധിപ്പിക്കുന്ന എഫ്​ 36ൽ ആണ്​ മറ്റൊരാളെ നിയമിച്ചത്​. ബുർജുമാൻ, ബർദുബൈ, അൽഫഹീദി എന്നീ മെട്രോ സ്​റ്റേഷനുകളെ ബന്ധിപ്പിക്കുന്ന എഫ്​ 70യിലും വനിത ഡ്രൈവറെ നിയോഗിച്ചിട്ടുണ്ട്​.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:124834
News Summary - uae_news_uae
Next Story