Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫിൽ ഏറ്റവും സന്തോഷം...

ഗൾഫിൽ ഏറ്റവും സന്തോഷം യു.എ.ഇയിൽ

text_fields
bookmark_border
ഗൾഫിൽ ഏറ്റവും സന്തോഷം യു.എ.ഇയിൽ
cancel

ദുബൈ: ഗൾഫ്​ മേഖലയിൽ ഏറ്റവുമധികം സന്തോഷം നിറഞ്ഞ രാജ്യമായി വീണ്ടുംയു.എ.ഇ. ലോക സന്തോഷ റിപ്പോർട്ട്​ പ്രകാരം ലോകരാഷ്​ട്രങ്ങളുടെ പട്ടികയിൽ 21ാം സ്​ഥാനമാണ്​ ​െഎക്യ അറബ്​ എമിറേറ്റുകൾക്ക്​. കഴിഞ്ഞ വർഷം28ാം സ്​ഥാനമായിരുന്നു. 
ഖത്തർ(35),സൗദി (37), കുവൈത്ത്​ (39), ബഹ്​റൈൻ(41) എന്നിങ്ങനെയാണ്​ മറ്റു ഗൾഫ്​ നാടുകളുടെ സ്​ഥാനം. സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ157 രാജ്യങ്ങളാണ്​ ഇടംപിടിച്ചത്​. നോർവേയാണ്​ ഇതിൽ മുന്നിൽ.പോയ വർഷം ഡെൻമാർക്ക്​ കൈയാളിയ സ്​ഥാനമാണിത്​. ​െഎക്യരാഷ്​ട്ര സഭയുടെ കീഴിലെ സസ്​റ്റൈനബ്​ൾ​ സൊല്യൂഷൻസ്​ നെറ്റ്​ വർക്കാണ്​ പഠനം നടത്തി റിപ്പോർട്ട്​ ഒരുക്കുന്നത്​. നോർഡിക്​ (വടക്കൻ യൂറോപ്പ്​, വടക്കൻ അത്​ലാൻറിക്​ ) രാജ്യങ്ങളിലാണ്​ ഉയർന്ന സന്തോഷ നിലവാരം. ഡെൻമാർക്ക്​, ​െഎസ്​ലാൻറ്​, സ്വിറ്റ്​സർലാൻറ്​,ഫിൻലൻറ്​, നെതർലൻറ്​സ്​, കാനഡ, ന്യൂസിലാൻറ്​, ആസ്​​്ട്രേലിയ, സ്വീഡൻ എന്നിവ നോർവേയുടെ പിന്നിലായി സന്തോഷപൂർവം നിലനിൽക്കുന്നു.  
ക്ഷേമം, സാമൂഹിക മൂലധനം, പരസ്​പര വിശ്വാസം, അസമത്വത്തിലെ കുറവ്​, സർക്കാറിനു മേലുള്ള വിശ്വാസം എന്നിവയാണ്​ സ​േ​ന്താഷ സൂചികയുടെ അളവുകോൽ. എന്നാൽ സിറിയ, യമൻ, ആഫ്രിക്കയിലെ സഹാറൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ്​ ഏറ്റവും കുറഞ്ഞ സന്തോഷം അനുഭവിക്കുന്നവർ. 
സൗത്ത്​ സുഡാൻ, ലൈബീരിയ, ഗ്വിനിയ, ടോഗോ, റുവാണ്ട, താൻസാനിയ, ബുറുണ്ടി, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്​ എന്നിവിടങ്ങളാണ്​ ഇല്ലായ്​മയുടെ യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന പത്തുരാജ്യങ്ങൾ.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae
Next Story