Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡു ഉപഭോക്​താക്കൾക്ക്​...

ഡു ഉപഭോക്​താക്കൾക്ക്​ നാല്​ മണിക്കൂർ സേവനം ലഭിച്ചില്ല

text_fields
bookmark_border
ഡു ഉപഭോക്​താക്കൾക്ക്​ നാല്​ മണിക്കൂർ സേവനം ലഭിച്ചില്ല
cancel

അബൂദബി: മൊബൈൽ സേവന കമ്പനിയായ ‘ഡൂ’വി​​െൻറ ഉപഭോക്​താക്കൾക്ക്​ ഞായറാഴ്​ച നാല്​ മണിക്കൂർ സേവനം ലഭ്യമായില്ല. യു.എ.ഇയിലും ഒമാൻ, യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും പ്രശ്​നം നേരിട്ടു. കമ്പനിയുടെ കസ്​റ്റമർ കെയറുമായി ബന്ധപ്പെടാനും സാധിച്ചില്ലെന്ന്​ ചില ഉപഭോക്​താക്കൾ ട്വിറ്ററിൽ അറിയിച്ചു.
സേവനത്തിൽ തടസ്സം നേരിട്ടതായി ഡു കമ്പനി അധികൃതർ പറഞ്ഞു. ചില ഉപഭോക്​താക്കൾക്ക്​ താൽക്കാലിക പ്രശ്​നം അനുഭവപ്പെട്ടു. ഉച്ചക്ക്​ 3.30ഒാടെ സേവനം പുനഃസ്​ഥാപിച്ചതായി ഡു ട്വിറ്ററിൽ അറിയിച്ചു. തുടർന്നും പ്രശ്​നം അനുഭവിക്കുന്നവർ കസ്​റ്റമർ കെയറിൽ ബന്ധപ്പെടണമെന്നും ട്വീറ്റിൽ പറഞ്ഞു. 
അതേസമയം, ഞായറാഴ്​ച രാത്രിയും ഡു സർവീസ്​ ഉപയോഗിക്കാൻ സാധിച്ചില്ലെന്ന്​ ചില ഉപഭോക്​താക്കൾ പരാതിപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae
Next Story