അബൂദബി നഗരസഭയുടെ ‘ദർബ്’ ലോകത്തെ മികച്ച ആപ്പ് പട്ടികയിൽ
text_fieldsഅബൂദബി: അബൂദബി നഗരസഭ^ഗതാഗത വകുപ്പിെൻറ സമഗ്ര ഗതാഗത വിവര^ഗതിനിയന്ത്രണ സംവിധാനമായ ‘ദർബ്’ ലോകത്തെ മികച്ച 40 മൊബൈൽ ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ഇടം നേടി. 2016ൽ വേൾഡ് സമ്മിറ്റ് അവാർഡിൽ മത്സരിച്ച 451 ആപ്ലിക്കേഷനുകളിൽനിന്നാണ് വിവിധ മേഖലകളിൽ മികവ് പുലർത്തുന്നവ തെരഞ്ഞെടുത്തത്. ആസ്ട്രിയയിലെ ഇൻറർനാഷനൽ മീഡിയ സെൻറർ എന്നസംഘടനയാണ് മത്സരം സംഘടിപ്പിച്ചത്.
2030 അബൂദബി പ്ലാനിന് അനുസൃതമായി സർക്കാറിെൻറ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചുള്ള വകുപ്പിെൻറ പ്രവർത്തനങ്ങളുടെ ഫലമാണ് അംഗീകാരമെന്ന് സമഗ്ര ഗതാഗത കേന്ദ്രത്തിലെ (െഎ.ടി.സി) ഗതാഗത സംവിധാന മേധാവി സലാഹ് ആൽ മർസൂഖി അഭിപ്രായപ്പെട്ടു. ദർബ് ആപ്ലിക്കേഷൻ സംബന്ധിച്ച് 2016 മാർച്ചിൽ െഎ.ടി.സി ഉപയോക്താക്കളുടെ അഭിപ്രായം തേടിയിരുന്നു. സർവേയിൽ പെങ്കടുത്ത 86 ശതമാനം പേരും ആപ്ലിക്കേഷനിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.