ദാനവര്‍ഷം: മന്ത്രിമാര്‍ ട്വിറ്ററിലൂടെ ആശയങ്ങള്‍ തേടി
text_fieldsദുബൈ: ദാനവര്‍ഷം സംബന്ധിച്ച് സമൂഹത്തിന്‍െറ പലകോണുകളിലുള്ളവര്‍ക്ക് പങ്കുവെക്കാനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും തേടി രണ്ടു മന്ത്രിമാര്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ ആശയവിനിമയം വന്‍ വിജയം. സന്തോഷ കാര്യ സഹമന്ത്രി ഉഹൂദ് അല്‍ റൂമി, യുവജനക്ഷേമ സഹമന്ത്രി ഷമ്മ അല്‍ മസ്റൂഇ എന്നിവരാണ് തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഓരോ മണിക്കൂര്‍ വീതം ട്വിറ്ററില്‍ ദാനവര്‍ഷം സംബന്ധിച്ച ആശയ വിനിമയം നടത്തിയത്.
പശ്ചാത്തലം വിശദീകരിക്കുന്ന ചെറു വീഡിയോ പോസ്റ്റ് ചെയ്താണ് മന്ത്രിമാര്‍ രണ്ടുപേരും സംഭാഷണം തുടങ്ങിയത്്. പിന്നീട് തുരുതുരെ ചോദ്യങ്ങളും നിര്‍ദേശങ്ങളുമത്തെി. സര്‍ക്കാര്‍-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ നിന്ന് ഒരു ചെറു തുക ദാനം ചെയ്യാനുതകുന്ന പദ്ധതിക്ക് തുടക്കമിടണമെന്നായിരുന്നു ആദ്യം വന്ന നിര്‍ദേശങ്ങഴിലൊന്ന്.
നിശ്ചിത കാലം സാമൂഹിക സേവനം സ്കൂളുകളിലും സര്‍വകലാശാലകളിലും നിര്‍ബന്ധമാക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശപ്രകാരം ബുധനാഴ്ച നടക്കുന്ന ദാനവര്‍ഷ റിട്രീറ്റിന് മുന്നോടിയായി ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിനാണ് യുവജനങ്ങള്‍ക്കും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കുമിടയില്‍ ഏറെ ശ്രദ്ധേയരും ദാനവര്‍ഷം സംബന്ധിച്ച ഉന്നത സമിതിയിലെ അംഗങ്ങളുമായ മന്ത്രിമാര്‍ സംഭാഷണം നടത്തിയത്.
മുന്നോട്ടുവെക്കപ്പെട്ട എല്ലാ നിര്‍ദേശങ്ങളും പരിശോധിച്ച് പരിഗണിക്കുമെന്നും ഇതിനായി ഒരു സംഘം കര്‍മനിരതരാണെന്നും അധികൃതര്‍ അറിയിച്ചു. #YearOfGiving എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്.