ശൈഖ ശൈഖയുടെ നിര്യാണം: അനുശോചന മജ്ലിസ് ഇന്ന്
text_fieldsദുബൈ: ശനിയാഴ്ച അന്തരിച്ച ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ മക്തൂം ആല്‍ മക്തൂമിന്‍െറ മയ്യിത്ത് നമസ്കാരത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പങ്കെടുത്തു. സബീല്‍ മസ്ജിദില്‍ നടന്ന നമസ്കാരത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി,സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ല, ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം,ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ഖി, ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശി ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ലാ, റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖ്ര്‍ ആല്‍ ഖാസിമി തുടങ്ങിയവരും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു. തുടര്‍ന്ന് ഉം ഹുറൈര്‍ കബര്‍സ്ഥാനില്‍ കബറടക്കം നടന്നു. സ്ത്രീകള്‍ക്കുള്ള അനുശോചന മജ്ലിസ് ഞായറാഴ്ച വൈകീട്ട് നാലു മുതല്‍ ഒമ്പതു വരെ ശൈഖയുടെ സബീല്‍ 2ലെ വസതിയില്‍ നടക്കും.
പുരുഷന്‍മാരുടെ അനുശോചന മജ്ലിസ് രാവിലെ 10 മുതല്‍ ഒന്ന് വരെയും വൈകീട്ട് നാലു മുതല്‍ മഗ്രിബ് നമസ്കാരം വരെയും സബീല്‍ മജ്ലിസില്‍ നടക്കും.