മന്ത്രിസഭായോഗം: സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണം
text_fieldsമനാമ: സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ നാഷണല്‍ ഗാര്‍ഡിന്‍െറ സേവനം മികവുറ്റതാണെന്ന് വിലയിരുത്തി.
ഈ സന്ദര്‍ഭത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും നാഷണല്‍ ഗാര്‍ഡ് ഓഫിസര്‍മാര്‍ക്കും സൈനികര്‍ക്കും സഭ ആശംസകള്‍ നേര്‍ന്നു. ഹമദ് രാജാവിന്‍െറ നേതൃത്വത്തില്‍ നാഷണല്‍ ഗാര്‍ഡ് പ്രവര്‍ത്തനം ഏറെ മുന്നോട്ട് പോയതായും വിവിധ മേഖലകളില്‍ സേവനം നിര്‍വഹിച്ചതായും വിലയിരുത്തി. സമാധാനം ഉറപ്പുവരുത്താനും എല്ലാ കുതന്ത്രങ്ങളില്‍ നിന്നും നാടിനെ രക്ഷിക്കാനും നാഷണല്‍ ഗാര്‍ഡിന്‍െറ പ്രവര്‍ത്തനം കാരണമായിട്ടുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ളതും മെച്ചപ്പെട്ടതുമായ സേവനങ്ങള്‍ നല്‍കുന്നതിന് മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. മോശം സേവനം നല്‍കുന്നത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന സര്‍ക്കാറിന്‍െറ നിര്‍ദേശം അവഗണിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈയടുത്ത് ചികിത്സാപിഴവ് മൂലം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം ഉയര്‍ന്നത്.
പിഴവ് വരുത്തിയവരെ കണ്ടത്തെുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രിയെ ചുമതലപ്പെടുത്തി. പൊതുജന താല്‍പര്യാര്‍ഥം മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും സോഷ്യല്‍ മീഡിയ വഴി അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്‍െറ അംഗീകാരം വാങ്ങണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വിവിധ പദ്ധതികള്‍ക്കായി ഭൂമി അക്വയര്‍ ചെയ്യപ്പെട്ടവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ നിര്‍ദേശിച്ചു. ടാക്സി സര്‍വീസ്, ഓണ്‍ കാള്‍ ടാക്സി എന്നിവ ടെണ്ടര്‍ വിളിച്ച് കമ്പനികള്‍ക്ക് നല്‍കാനുള്ള ടെലികോം-ഗതാഗത മന്ത്രിയുടെ നിര്‍ദേശം സഭ അംഗീകരിച്ചു. ഇത്തരം കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് മതിയായ നിബന്ധനകള്‍ പാലിക്കാനും നിര്‍ദേശമുണ്ട്.
ബഹ്റൈനി തൊഴിലന്വേഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ ജോലി നല്‍കാനുള്ള ശ്രമമുണ്ടാകണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
നിയമന പ്രക്രിയയില്‍ ബഹ്റൈനികള്‍ക്കാകണം ആദ്യ പരിഗണന. തൊഴില്‍ സാമൂഹിക വികസന മന്ത്രി സമര്‍പ്പിച്ച തൊഴില്‍ വിപണിയുടെ 2016 മൂന്നാം പാദത്തിലെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സഭ സംതൃപ്തി രേഖപ്പെടുത്തി.
ബഹ്റൈനിലെ തൊഴിലാളികളുടെ എണ്ണം 770,000 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് 7.3 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ശംബളം ക്രമമായി വര്‍ധിച്ചു.
സ്വകാര്യമേഖയില്‍ 2.6ഉം പൊതുമേഖലയില്‍ 1.8 ശതമാനവും വീതമാണ് വര്‍ധന രേഖപ്പെടുത്തിയത്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.