HOME GULF NEWS U.A.E

അ​ബൂ​ദ​ബി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ കു​റ​ഞ്ഞ ചെ​ല​വി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന
15, JUL 2020 - 08:10 AM

അ​ബൂ​ദ​ബി ഗാ​ന്തൂ​ത്ത് ചെ​ക്ക്പോ​യ​ൻ​റി​ന് തൊ​ട്ടു​മു​മ്പാ​ണ് 50 ദി​ർ​ഹ​മി​ന്  പ​രി​േ​ശാ​ധ​ന സൗ​ക​ര്യം

അ​ബൂ​ദ​ബി: മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ കോ​വി​ഡ് നെ​ഗ​റ്റി​വ് ഫ​ലം ചെ​ക്ക് പോ​സ്​​റ്റി​ൽ ഹാ​ജ​രാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കി അ​ധി​കൃ​ത​ർ. ദു​ബൈ-​അ​ബൂ​ദ​ബി ഗാ​ന്തൂ​ത്ത് ചെ​ക്ക്പോ​യി​ൻ​റി​ന് തൊ​ട്ടു​മു​മ്പാ​ണ് 50 ദി​ർ​ഹ​മി​ന് പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സൗ​ക​ര്യം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കും. എ​ന്നാ​ൽ, ഇൗ ​പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണം തോ​ന്നു​ക​യോ പോ​സി​റ്റി​വ്​ ഫ​ലം ല​ഭി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​കു​ക​യും വീ​ടു​ക​ളി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യും വേ​ണം.

അ​ല്ലാ​ത്ത​വ​ർ​ക്ക്​ ഉ​ട​ൻ പ്ര​വേ​ശ​ന അ​നു​മ​തി ന​ൽ​കും. ശൈ​ഖ് സാ​യി​ദ് റോ​ഡി​ലെ അ​വ​സാ​ന എ​ക്‌​സി​റ്റി​ന് സ​മീ​പ​മാ​ണ്​ പു​തി​യ കോ​വി​ഡ്​ ദ്രു​ത പ​രി​ശോ​ധ​ന കേ​ന്ദ്രം. ഒ​രു​മാ​സം നീ​ണ്ട ലോ​ക്ഡൗ​ണി​നു ശേ​ഷ​മാ​ണ് അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് കോ​വി​ഡ് നെ​ഗ​റ്റി​വ് ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. അ​ബൂ​ദ​ബി എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ ക​മ്മി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും ലേ​സ​ർ അ​ധി​ഷ്ഠി​ത സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ​യാ​ണ് കേ​ന്ദ്ര​ത്തി​ൽ ദ്രു​ത​പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സാ​ധാ​ര​ണ കോ​വി​ഡ് പ​രി​ശോ​ധ​ന നെ​ഗ​റ്റി​വ് ഫ​ല​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഫ​ലം ല​ഭി​ക്കു​ന്ന​തു മു​ത​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന രീ​തി തു​ട​രും.