HOME GULF NEWS U.A.E

‘എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി’ പ​റ​ന്നു തു​ട​ങ്ങി
15, JUL 2020 - 08:04 AM

അ​ബൂ​ദ​ബി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി​യു​ടെ ആ​ദ്യ വി​മാ​നം അ​ല​ക്‌​സാ​ണ്ട്രി​യ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ്

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ പു​തി​യ ബ​ജ​റ്റ്​ വി​മാ​ന​മാ​യ ‘എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി’ സ​ർ​വി​സ് ആ​രം​ഭി​ച്ചു. ആ​ദ്യ വി​മാ​നം ഈ​ജി​പ്​​തി​ലെ അ​ല​ക്‌​സാ​ണ്ട്രി​യ​യി​ലേ​ക്ക് പ​റ​ന്നു. ര​ണ്ടാ​മ​ത്തെ വി​മാ​നം ബു​ധ​നാ​ഴ്​​ച അ​ബൂ​ദ​ബി​യി​ൽ നി​ന്ന് നൈ​ൽ ന​ദീ ന​ഗ​ര​മാ​യ സോ​ഹാ​ഗി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. ഇ​ത്തി​ഹാ​ദ് ഏ​വി​യേ​ഷ​ൻ ഗ്രൂ​പ്പി​െ​ല മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്ട്‌​സ് ക​മ്പ​നി, എ​യ​ർ അ​റേ​ബ്യ, അ​ബൂ​ദ​ബി ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ന്നി​വ​രും അ​ബൂ​ദ​ബി കേ​ന്ദ്ര​മാ​യ വി​മാ​ന സ​ർ​വി​സി​​െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 

എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യും ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സും എ​യ​ർ അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള സം​യു​ക്ത സം​രം​ഭം രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മി​ക​ച്ച ആ​നു​കൂ​ല്യം ന​ൽ​കു​മെ​ന്നും ഇ​ത്തി​ഹാ​ദ് ഏ​വി​യേ​ഷ​ൻ ഗ്രൂ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ടോ​ണി ഡ​ഗ്ല​സ് അ​റി​യി​ച്ചു. എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി​യു​ടെ ആ​ദ്യ വി​മാ​നം സ​ർ​വി​സ് ആ​രം​ഭി​ച്ച​തി​ൽ സ​ന്തു​ഷ്​​ട​രാ​ണെ​ന്ന് എ​യ​ർ അ​റേ​ബ്യ ഗ്രൂ​പ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ആ​ദി​ൽ അ​ൽ അ​ലി​യും പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​മ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കും. അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ആ​സ്ഥാ​ന​മാ​ക്കി​യാ​ണ് എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.