Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമി​ക​ച്ച...

മി​ക​ച്ച ചി​കി​ത്സ​യു​റ​പ്പാ​ക്കാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി  കൈ​കോ​ർ​ത്ത് അ​ജ്‌​മാ​ൻ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി 

text_fields
bookmark_border
മി​ക​ച്ച ചി​കി​ത്സ​യു​റ​പ്പാ​ക്കാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി  കൈ​കോ​ർ​ത്ത് അ​ജ്‌​മാ​ൻ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി 
cancel
camera_alt??.???.?????- ??????????? ?????????? ??????????????? ??????????????? ????????? ????????? ?????? ??????? ??????? ??? ????????? ??. ???????? ???????? ???????????????????

ഷാ​ർ​ജ: അ​ജ്മാ​നി​ലെ താ​മ​സ​ക്കാ​ർ​ക്ക് വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ ചി​കി​ത്സ ഒ​രു​ക്കു​ന്ന​തി​ന്​ മേ​ഖ​ല​യി​ലെ പ്ര​മു​ഖ മെ​ഡി​ക്ക​ൽ കേ​ന്ദ്ര​മാ​യ അ​ജ്‌​മാ​ൻ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി വി.​പി.​എ​സ്- ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​യു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​ക​ള​ട​ക്കം വി​ദ​ഗ്ധ പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ക​രാ​ർ. അ​ജ്മാ​നി​ൽ നി​ന്നു​ള്ള റ​ഫ​റ​ൽ രോ​ഗി​ക​ളെ ഇ​തു​പ്ര​കാ​രം ഷാ​ർ​ജ ബു​ർ​ജീ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് സ​മ​ഗ്ര​ചി​കി​ത്സ ല​ഭ്യ​മാ​ക്കും. പ്ര​ദേ​ശ​വാ​സി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ആ​ശ്ര​യി​ക്കു​ന്ന അ​ർ​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​മാ​ണ് അ​ജ്‌​മാ​ൻ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി. ഡേ ​കെ​യ​ർ സ​െൻറ​ർ എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യാ​നും സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്താ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ നി​ല​വി​ലി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷാ​ർ​ജ​യി​ലെ ബു​ർ​ജീ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ഇ​വ​ക്കു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. 

ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ജ്‌​മാ​ൻ മെ​ഡി​ക്ക​ൽ ഡി​സ്​​ട്രി​ക്റ്റ് ഡ​യ​റ​ക്ട​റും ബോ​ർ​ഡ് ഓ​ഫ് ട്ര​സ്​​റ്റീ​സ് ചെ​യ​ർ​മാ​നു​മാ​യ ഹ​മ​ദ് ഉ​ബൈ​ദ് ത​ര്യാം അ​ൽ ഷം​സി​യും വി.​പി.​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ സി.​ഇ.​ഒ (ദു​ബൈ ആ​ൻ​ഡ് നോ​ർ​ത്തേ​ൺ എ​മി​റേ​റ്റ്സ്) ഡോ. ​ഷാ​ജി​ർ ഗ​ഫാ​റും ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. മി​ക​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന ക​രാ​റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ധാ​ര​ണ​യെ​ന്ന് ഹ​മ​ദ് ഉ​ബൈ​ദ് ത​ര്യാം അ​ൽ ഷം​സി പ​റ​ഞ്ഞു. അ​ജ്മാ​നി​ലെ നൂ​റു​ക​ണ​ക്കി​ന് താ​മ​സ​ക്കാ​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഡോ. ​ഷാ​ജി​ർ ഗ​ഫാ​ർ വ്യ​ക്​​ത​മാ​ക്കി. ക​രാ​ർ​പ്ര​കാ​രം അ​ജ്‌​മാ​ൻ ആ​ശു​പ​ത്രി​യി​ലെ സ്പെ​ഷ​ലി​സ്​​റ്റ്​ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​വ​രു​ടെ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ അ​ത്യാ​ധു​നി​ക ശ​സ്ത്ര​ക്രി​യ​ക​ൾ ഷാ​ർ​ജ ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്താ​നു​മാ​കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story