You are here

ഇ​ന്ത്യ​യി​ലെ വി​മാ​ന വി​ല​ക്ക്​: പ്ര​വാ​സി​ക​ളു​ടെ  മ​ട​ങ്ങി​വ​ര​വ്​ മു​ട​ക്കും

  • റ​സി​ഡ​ൻ​റ്​ വി​സ​ക്കാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്ന്​​ യു.​എ.​ഇ​ലേ​ക്കെ​ത്താ​ൻ അ​നു​മ​തി വൈ​കു​ന്നു

അ​ൽ​ഐ​ൻ: ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ളു​ടെ വി​ല​ക്ക് ജൂ​ലൈ 15 വ​രെ നീ​ട്ടി​യ​തോ​ടെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ യു.​എ.​ഇ റ​സി​ഡ​ൻ​സ് വി​സ​യു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ വൈ​കും. റ​സി​ഡ​ൻ​സ് വി​സ​യു​ള്ള​വ​ർ​ക്ക് യു.​എ.​ഇ തി​രി​കെ വ​രാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും പ​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ൾ എ​ത്തു​ക​യും ചെ​യ്ത അ​വ​സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രു​ടെ മ​ട​ങ്ങി​വ​ര​വ് നീ​ളു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ നാ​ട്ടി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ൽ ത​നി​ച്ചാ​യ മ​ക്ക​ളും സ​മ​യ​ത്തി​ന്​ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ ക​ഴി​യു​ന്ന​വ​രു​മാ​ണ്​ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. സ്വ​ന്ത​മാ​യി ബി​സി​ന​സ്‌ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ നാ​ട്ടി​ലി​രു​ന്ന്​ ഇ​ത്​ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്നു​ണ്ട്. ഇ​വ​രും യു.​എ.​ഇ​യി​ൽ എ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. 

കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് അ​തി​വേ​ഗം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തു​ന്ന യു.​എ.​ഇ​യി​ൽ ഓ​ഫി​സു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ ഇ​നി​യും തി​രി​ച്ചെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ല്ലെ​ങ്കി​ൽ ജോ​ലി ത​ന്നെ ന​ഷ്​​ട​പ്പെ​ടു​മോ എ​ന്ന് ഭ​യ​പ്പെ​ടു​ന്ന​വ​രും നി​ര​വ​ധി പേ​രു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ജോ​ലി​ക്കാ​ർ ഇ​ല്ലാ​തെ വ​ന്നാ​ൽ വേ​റെ ജോ​ലി​ക്കാ​രെ വെ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്​ സ്​​ഥാ​പ​ന ഉ​ട​മ​ക​ൾ. സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തു​ന്ന ചി​ല​ർ അ​വ​ധി​ക്കു പോ​യി നാ​ട്ടി​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ അ​വ​രു​ടെ ബി​സി​ന​സ്‌ ത​ന്നെ അ​വ​താ​ള​ത്തി​ലാ​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. അ​ൽ​ഐ​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ന്ത​മാ​യി ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന സ​ന്തോ​ഷ് മാ​ർ​ച്ച്‌ ആ​ദ്യ​ത്തി​ൽ ഭാ​ര്യ പ്രി​യ​യു​മൊ​ത്ത് നാ​ട്ടി​ൽ പോ​യ​താ​ണ്.

മാ​ർ​ച്ച്‌ 19 മു​ത​ൽ യു.​എ.​ഇ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്നു എ​ന്ന​റി​ഞ്ഞ​പ്പോ​ൾ മാ​ർ​ച്ച്‌ 18 ന് ​ത​ന്നെ ടി​ക്ക​റ്റ്‌ ഏ​ർ​പ്പാ​ടാ​ക്കി 19  നു​ള്ള കോ​ഴി​ക്കോ​ട്- അ​ൽ​ഐ​ൻ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും യു.​എ.​ഇ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​വി​ടെ ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ അ​തേ വി​മാ​ന​ത്തി​ൽ തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ഷോ​പ്പി​ലെ ജോ​ലി​ക്കാ​ർ​ക്ക് ശ​മ്പ​ളം കൊ​ടു​ക്കാ​നും വാ​ട​ക ന​ൽ​കാ​നു​മെ​ല്ലാം ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഏ​ക മ​ക​ൻ അ​ൽ​ഐ​നി​ൽ ത​നി​ച്ചാ​ണ് ക​ഴി​യു​ന്ന​തും. ഇ​തു​പോ​ലെ പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യു.​എ.​ഇ​യി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര​ത്തി​ന്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് അ​നു​കൂ​ല നീ​ക്കം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ.

Loading...
COMMENTS