You are here

ദു​ബൈ​യി​ൽ ഗ​താ​ഗ​ത സം​വി​ധാ​നം പ​ഴ​യ​നി​ല​യി​ൽ

  • െമ​ട്രോ, ട്രാം ​സ​ർ​വി​സ്​ പ​ഴ​യ സ​മ​യ​ത്താ​യി, ബ​സു​ക​ൾ രാ​വി​ലെ നാ​ലു​​മു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തും

09:05 AM
26/06/2020

ദു​ബൈ: ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ യ​ജ്​​ഞം പൂ​ർ​ത്തി​യാ​യ​തോ​െ​ട ദു​ബൈ​യി​ലെ ഗ​താ​ഗ​ത സം​വി​ധാ​നം വീ​ണ്ടും പ​ഴ​യ​പ​ടി​യാ​കു​ന്നു. മെ​ട്രോ​യും ബ​സും ട്രാ​മും ജ​ല​യാ​ന​ങ്ങ​ളും വീ​ണ്ടും പ​ഴ​യ സ​മ​യ​ത്ത്​ ഒാ​ടി​ത്തു​ട​ങ്ങി. ശ​നി​യാ​ഴ്​​ച മു​ത​ൽ ബു​ധ​നാ​ഴ്​​ച​വ​രെ രാ​വി​ലെ 5.30 മു​ത​ൽ രാ​ത്രി 12വ​രെ​യാ​ണ് മെ​ട്രോ​ ഗ്രീ​ൻ ലൈ​നി​ലെ പു​തു​ക്കി​യ സ​മ​യം. വ്യാ​ഴാ​ഴ്​​ച രാ​ത്രി ഒ​രു മ​ണി​വ​രെ സ​ർ​വി​സ്​ ഉ​ണ്ടാ​യി​രി​ക്കും.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 10​ മു​ത​ൽ രാ​ത്രി ഒ​രു​മ​ണി വ​രെ​യും മെ​ട്രോ ഗ്രീ​ൻ ലൈ​നി​ൽ സ​ർ​വി​സ്​ ന​ട​ത്തും. റെ​ഡ്​ ലൈ​നി​ലെ സ​ർ​വി​സു​ക​ൾ വെ​ള്ളി​യാ​ഴ്​​ച ഒ​ഴി​െ​ക​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ചി​ന്​ ആ​രം​ഭി​ക്കും. ശ​നി മു​ത​ൽ വ്യാ​ഴം​വ​രെ രാ​വി​ലെ ആ​റു​ മു​ത​ൽ രാ​ത്രി ഒ​ന്നു​​വ​രെ​യാ​ണ്​ ട്രാ​മി​​​െൻറ സ​മ​യം. വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ ഇ​ത്​ രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ രാ​ത്രി ഒ​ന്നു​​വ​രെ​യാ​യി​രി​ക്കും. എ​ന്നാ​ൽ, മെ​ട്രോ സ്​​റ്റേ​ഷ​നു​ള്ളി​ലും ട്രെ​യി​നി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റ​മി​ല്ല. 

ട്രെ​യി​നു​ക​ളി​ൽ അ​ട​യാ​ള​െ​പ്പ​ടു​ത്തി​യ സീ​റ്റു​ക​ളി​ൽ മാ​ത്ര​മേ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കൂ. മെ​ട്രോ സ​ർ​വി​സു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സ​മ​യ​ത്ത്​ ട്രാ​ക്കി​​​െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. സാ​ധാ​ര​ണ തീ​രു​ന്ന​തി​​​െൻറ പ​കു​തി​സ​മ​യം​കൊ​ണ്ടാ​ണ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദു​ബൈ​യി​ലെ ബ​സു​ക​ൾ രാ​വി​ലെ നാ​ലു​​മു​ത​ൽ രാ​ത്രി ഒ​രു​മ​ണി​വ​രെ സ​ർ​വി​സ്​ ന​ട​ത്തും. എ​ന്നാ​ൽ, ഇ​ൻ​റ​ർ​സി​റ്റി ബ​സു​ക​ൾ സ​ർ​വി​സ്​ തു​ട​ങ്ങി​യി​ട്ടി​ല്ല. ദു​ബൈ​യി​ലെ ജ​ല​ഗ​താ​ഗ​ത​വും സ​ർ​വി​സ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ദു​ബൈ അ​ബ്ര​റ​യി​ൽ അ​ൽ​ജ​ദ്ദാ​ദ്, ഫെ​സ്​​റ്റി​വ​ൽ സി​റ്റി, ക്രീ​ക്ക്, മ​റീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​റൈ​ൻ​ സ​ർ​വി​സ്​ തു​ട​ങ്ങി​. 

Loading...
COMMENTS