Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്​: പാ​തി ഇ​ന്ത്യ, പാ​തി യു.​എ.​ഇ

text_fields
bookmark_border
അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്​: പാ​തി ഇ​ന്ത്യ, പാ​തി യു.​എ.​ഇ
cancel
camera_alt??.?.? ????? 19 ???????????? ??? (??? ??????)

ദു​ബൈ: അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ശ​നി​യാ​ഴ്ച ക​ള​ത്തി​ലി​റ​ങ്ങു​ന്ന യു.​എ.​ഇ ക്രി​ക്ക​റ്റ് ടീ ​മി​​െൻറ ഒാ​രോ േന​ട്ട​ത്തി​ലും ഇ​ന്ത്യ​ക്കും സ​ന്തോ​ഷി​ക്കാ​നു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ യു.​എ .​ഇ ടീ​മി​​െൻറ ദേ​ശീ​യ ജ​ഴ്സി​യ​ണി​യു​ന്ന 15 പേ​രി​ൽ ഏ​ഴും ഇ​ന്ത്യ​ക്കാ​രാ​ണ്. ടീം ​നാ​യ​ക​ൻ ആ​ര്യ​ൻ ല​ക്റ മു​ ത​ൽ ക​ണ്ണൂ​രു​കാ​ര​ൻ അ​ലി​ഷാ​ൻ ഷ​റ​ഫു​ദ്ദീ​ൻ വ​രെ യു.​എ.​ഇ ജ​ഴ്സി​യി​ൽ ലോ​ക​ക​പ്പ് ക​ളി​ക്കും. ആ​ദ്യ​മാ​യാ​ണ് യു.​എ.​ഇ ദേ​ശീ​യ ടീ​മി​ൽ ഇ​ത്ര​യ​ധി​കം ഇ​ന്ത്യ​ക്കാ​ർ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ദേ​ശീ​യ ടീ​മു​ക​ളി​ൽ ക​ളി​ക്കാ​ൻ വി​ദേ​ശി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ പു​റ​ത്തി​റ​ക്കി​യ നി​യ​മ​മാ​ണ് ഇ​വ​രു​ടെ കാ​യി​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന​ത്. മൂ​ന്ന​ര വ​ർ​ഷം യു.​എ.​ഇ​യി​ൽ താ​മ​സി​ച്ച​വ​ർ​ക്ക് പൗ​ര​ത്വം നോ​ക്കാ​തെ ദേ​ശീ​യ ടീ​മു​ക​ളി​ൽ ക​ളി​ക്കാ​മെ​ന്നാ​ണ് നി​യ​മം. നേ​ര​ത്തേ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ചി​ല നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു.

ഹ​രി​യാ​ന​യി​ലെ സോ​ൻ​പ​തി​ൽ ജ​നി​ച്ച ആ​ര്യ​ൻ ല​ക്റ​യാ​ണ് അ​ണ്ട​ർ 19 ടീ​മി​​െൻറ നാ​യ​ക​നും നെ​ടു​ന്തൂ​ണും. ഒാ​ൾ​റൗ​ണ്ട​റാ​യ ആ​ര്യ​ൻ സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു. ക​ണ്ണൂ​ർ രാ​മ​ന്ത​ളി സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​​െൻറ മ​ക​ൻ അ​ലി​ഷാ​ൻ ദു​ബൈ അ​ൽ​വ​ർ​ഖ അ​വ​ർ ഒാ​ൺ സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. ഏ​ഷ്യാ​ക​പ്പി​ലും ഇ​മ​റാ​ത്തി ജ​ഴ്സി​യ​ണി​ഞ്ഞ അ​ലി​ഷാ​ൻ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങി​ലൂ​ടെ അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി​യി​രു​ന്നു. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ ലെ​ഗ് ബ്രേ​ക്ക് ബൗ​ള​ർ പ​ള​നി​യ​പ്പ​ൻ മെ​യ്യ​പ്പ​നി​ൽ യു.​എ.​ഇ ചെ​റു​ത​ല്ലാ​ത്ത പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു​ണ്ട്. വി​ക്ക​റ്റ് കീ​പ്പ​ർ വ്രി​ത്യ അ​ര​വി​ന്ദും ത​മി​ഴ്നാ​ടി​​െൻറ സം​ഭാ​വ​ന​യാ​ണ്. പ​രീ​ക്ഷ ഒ​ഴി​വാ​ക്കി​യാ​ണ് അ​ര​വി​ന്ദ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കു വ​ണ്ടി ക​യ​റി​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും യു.​എ.​ഇ സീ​നി​യ​ർ ടീ​മി​ലും അം​ഗ​മാ​ണ്. ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള അ​ൻ​ഷ് ടാ​ൻ​ഡ​ൻ, കൊ​ൽ​ക്ക​ത്ത​ക്കാ​ര​ൻ ഋ​ഷ​​ഭ്​ മു​ഖ​ർ​ജി, സ​ഞ്ജി​ത് മോ​ഹ​ൻ ശ​ർ​മ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് ഇ​ന്ത്യ​ക്കാ​ർ. ഇ​വ​ർ​ക്കു പു​റ​മെ ശ്രീ​ല​ങ്ക, ആ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒാ​രോ താ​ര​ങ്ങ​ളും ടീ​മി​ൽ അം​ഗ​മാ​ണ്.

യു.എ.ഇ ടീമിലെ ആദ്യ ഇലവനിൽ അഞ്ച്​ ഇന്ത്യൻ താരങ്ങളെങ്കിലും ഇടംപിടിക്കാനാണ്​ സാധ്യത. ​ഏറെ പ്രതീക്ഷയോടെയാണ്​ യു.എ.ഇ ടീം ദക്ഷിണാഫ്രിക്കയിലേക്ക്​ വണ്ടി കയറിയത്​. ​ഗ്രൂപ്​​ ഡിയിൽ അഫ്​ഗാനിസ്​താനും കാനഡക്കും ദക്ഷിണാഫ്രിക്കക്കുമൊപ്പമാണ്​ യു.എ.ഇയുടെ സ്​ഥാനം. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഒഴികെ ശക്​തരായ എതിരാളികളില്ലെന്ന്​ വേണം കരുതാൻ. അതുകൊണ്ട്​ തന്നെ രണ്ടാം റൗണ്ട്​ പ്രവേശനം അത്ര കടുപ്പമാവില്ല. നാലു​ ദിവസം മുമ്പ്​​ നടന്ന സന്നാഹ മത്സരത്തിൽ കരുത്തരായ ന്യൂസിലൻഡിനെ തോൽപിച്ചതി​​​െൻറ ആത്​മവിശ്വാസം അവർക്കുണ്ട്​. ഇന്ത്യക്കാരായ സൻജിത്​ ശർമയുടെയും റിഷാബ്​ മുഖർജിയുടെയും കരുത്തിലാണ്​ കിവീസിനെ 218 റൺസിന്​ എറിഞ്ഞു വീഴ്​ത്തിയത്​. മറുപടി ബാറ്റിങ്ങിൽ ടോപ്​ സ്​കോറർമാരായതും ഇന്ത്യക്കാരായ വ്രിത്യാ അരവിന്ദും (53) ആര്യൻ ലക്​റയും (48) ആണ്​. വെടിക്കെട്ട്​ ബാറ്റിങ്​ കണ്ട ജപ്പാനെതിരായ സന്നാഹ മത്സരത്തിൽ യു.എ.ഇ അടിച്ചുകൂട്ടിയത്​ 382 റൺസ്​. ജപ്പാനെ 129 റൺസിന്​ പുറത്താക്കിയ യു.എ.ഇ 253 റൺസി​​​െൻറ ജയമാണ്​ സ്വന്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story