ജബൽ ജൈസിനെ അണിയിച്ചൊരുക്കൂ, ലക്ഷം ദിർഹം സമ്മാനം
text_fieldsറാസൽഖൈമ: ജി.സി.സിയിൽ അതിവേഗം വളരുന്ന വിനോദസഞ്ചാരകേന്ദ്രമായ റാസൽഖൈമയിലെ വിനോദ-സാഹസിക സഞ്ചാരികളുടെ ഇഷ്ടയിട മായ ജബൽ ജൈസിെൻറ വികസനം ലക്ഷ്യം വെച്ച് നവീന ആശയങ്ങൾക്കായി മത്സരം ഒരുക്കുന്നു. രാജ്യത്തിെൻറ പൈതൃകം ഉയർത്ത ിപ്പിടിക്കുകയും പ്രകൃതിക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുന്ന സന്ദേശങ്ങളടങ്ങിയ ആശയങ്ങൾക്കായാണ് റാക് വിനോദ സഞ്ചാര വകുപ്പ് മത്സരം സംഘടിപ്പിക്കുന്നത്. സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപങ്ങൾ, വ്യക്തികൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
ഏറ്റവും നല്ല ആശയം അവതരിപ്പിക്കുന്നവർക്ക് ലക്ഷം ദിർഹമാണ് സമ്മാനം.പെയിൻറിങ്ങുകൾ, സ്കെച്ചുകൾ, ഫോട്ടോഗ്രഫി,ഡിജിറ്റൽ ഇമേജിങ്, ഗ്രാഫിക്സ് തുടങ്ങിയവ സമർപ്പിക്കാം. ആവശ്യമായ സൗകര്യങ്ങൾ റാക് വിനോദ സഞ്ചാര വകുപ്പ് ഒരുക്കി നൽകുമെന്ന് റാക് വിനോദ സഞ്ചാര വകുപ്പ് സി.ഇ.ഒ റാകി ഫിലിപ്പ് പറഞ്ഞു. താൽപര്യമുള്ളവർ നവംബർ 20നകം www.jebeljais.ae/think-for-the-peak/ വിലാസത്തിൽ ആശയങ്ങൾ സമർപ്പിക്കണം. വിജയിയെ ഡിസംബർ 22 ന് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.