Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂസുഫ്‌ ഹാജിക്കും ഹംസ...

യൂസുഫ്‌ ഹാജിക്കും ഹംസ കോയ കല്ലനും യു.എ.ഇ ഗോൾഡ്​ കാർഡ്​ 

text_fields
bookmark_border
award
cancel
camera_alt????? ??????, ??????????? ??????? ????

ദുബൈ: മൽസ്യ സംസ്കരണ രംഗത്ത്​്​ ജി.സി.സിയിലെ അതികായരായ ദ ഡീപ്​ സീഫുഡ്​ കമ്പനിയുടെ സാരഥികളായ പാങ്ങാട്ട്​ യൂസുഫ്‌ ഹാജിക്കും കല്ലൻ ഹംസകോയക്കും  യു.എ.ഇ സർക്കാറി​​​​െൻറ ഗോൾഡ്​ കാർഡ്​. രാജ്യത്തിന്​ വിവിധ രംഗങ്ങളിൽ മികവുറ്റ സംഭാവനകളർപ്പിക്കുന്നവർക്കും മുൻനിര നിക്ഷേപകർക്കും യു.എ.ഇ വൈസ്​ ​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച ദീർഘകാല വിസയായ ഗോൾഡ്​ കാർഡ്​ ലഭിക്കുന്ന സീ ഫുഡ്‌ മേഖലയിലെ ആദ്യ സംരംഭകരാണിവർ. 


1986ൽ അബൂദബിയിൽ  ആരംഭിച്ച സംരംഭം ഇന്ന്​ യു.എ.ഇക്ക്​ പുറമെ   സൗദി,ബഹ്​റൈൻ ,ഒമാൻ എന്നിവിടങ്ങളിലും ഒന്നാം സ്​ഥാനത്താണ്​ അബലോൻ,ഗൾഫ്ചോയ്സ്‌,സീ പവർ തുടങ്ങിയ   നിരവധി ബ്രാൻഡുകൾ ഇവരുടേതായുണ്ട്​. 85 ഓളം രാജ്യങ്ങളിലെ മൽസ്യഉൽപ്പന്നങ്ങൾ കമ്പനി ഇറക്കുമതി ചെയ്യുന്നു. 

മലപ്പുറം വേങ്ങര സ്വദേശികളായ ഇരുവരും ജീവകാരുണ്യ മേഖലയിലെ നിശബ്​ദ സേവകരാണ്​. പാങ്ങാട്ട്​ യൂസുഫ്‌ ഹാജി അബൂദബി താമസ കുടിയേറ്റ വകുപ്പിൽ നിന്നും കല്ലൻ ഹംസകോയ ദുബൈ താമസ കുടിയേറ്റ വകുപ്പിൽ നിന്നും ഗോൾഡ്​ കാർഡ്​ ഏറ്റുവാങ്ങി.


ഗോൾഡ്​കാർഡ്​ വിസക്കായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച ഇരുവരും സംരംഭകർക്ക്​ കരുത്തും ആത്​മവി​ശ്വാസവും പകരുന്ന യു.എ.ഇ ഭരണകൂടത്തിന്​ കടപ്പാട്​ അറിയിച്ചു. പ്രവാസി സമൂഹത്തെ സ്വന്തം ജനങ്ങളെപ്പോലെ ചേർത്തുപിടിക്കുന്ന യു.എ.ഇയുടെ ദാർശനിക ഭരണ നേതൃത്വത്തി​​​​െൻറ ഒാരോ ചുവടുവെപ്പും ആഗോള മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold card
News Summary - UAE gold card award
Next Story