Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ പുറത്തിറങ്ങാൻ...

ദുബൈയിൽ പുറത്തിറങ്ങാൻ അനുമതിയുള്ളവർ​ ഇവരാണ്​

text_fields
bookmark_border
ദുബൈയിൽ പുറത്തിറങ്ങാൻ അനുമതിയുള്ളവർ​ ഇവരാണ്​
cancel

ദുബൈ: ദേശീയ അണുനശീകരണ യജ്​ഞത്തി​​െൻറ ഭാഗമായി രാത്രി ഏർപ്പെടുത്തിയ നിയന്ത്രണം പകൽ സമയത്തേക്ക്​ കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക്​​ പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്​. അവരുടെ വിവരങ്ങൾ താഴെ :

സൂപ്പർമാർക്കറ്റ്​, ഹോട്ടൽ പാഴ്​സൽ സർവിസ്​, ഫാർമസി ഉൾപെടെ അവശ്യസേവന മേഖലകളിൽ ജോലി ചെയ്യുന്നവർ.
അവശ്യവസ്​തുക്കൾ വാങ്ങാൻ വീട്ടിൽനിന്ന്​ ഒരാൾക്ക്​ മാത്രം പോകാം.
ജലം, വൈദ്യുതി, പെട്രോൾ-ഗ്യാസ്​ സ്​റ്റേഷൻ, ടെലി കമ്യണികേഷൻ സേവനങ്ങൾ, മീഡിയാ വിഭാഗം, വിമാനത്താവളം, കസ്​റ്റംസ്​, ഷിപ്പിങ്, സെക്യൂരിറ്റി​ എന്നീ മേഖലകളിലുള്ളവർ.
നിർമാണ ജോലികൾ നടത്തുന്നവർ നഗരസഭയുടെ പ്രത്യേക അനുമതി തേടണം.

നഗര ശുചീകരണ മേഖലയിൽ ​പ്രവർത്തിക്കുന്നവർക്കും കോവിഡ്​ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന പൊതു-സ്വകാര്യമേഖലയിലെ അംഗങ്ങൾക്കും.
ബാങ്ക്​ - മണി എക്​സ്​ചേഞ്ച്​ രംഗത്ത്​ പ്രവർത്തിക്കുന്നവർക്ക്​ രാവിലെ എട്ടിനും ഉച്ചക്ക്​ രണ്ടിനും ഇടയിൽ ജോലി ആവശ്യത്തിന് പുറത്തിറങ്ങാം.
മെയിൻറനൻസ്​ സേവനദാതാക്കൾ.
പ്രവർത്തനാനുമതിയുള്ള ലോണ്ടറി സ്​ഥാപനങ്ങളുടെ ജീവനക്കാർക്കും ഉച്ചക്ക്​ രണ്ടുവരെ ജോലിക്കായി പുറത്തിറങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - these people's can come out in dubai
Next Story