Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ലെ പു​തി​യ...

ദു​ബൈ​യി​ലെ പു​തി​യ തു​ര​ങ്ക​പാ​ത മാ​ർ​ച്ചി​ൽ തു​റ​ക്കും

text_fields
bookmark_border
ദു​ബൈ​യി​ലെ പു​തി​യ തു​ര​ങ്ക​പാ​ത മാ​ർ​ച്ചി​ൽ തു​റ​ക്കും
cancel

ദു​ബൈ: അ​ൽ ഖ​വാ​നീ​ജ്-​ശൈ​ഖ് സാ​യി​ദ് ബി​ൻ ഹം​ദാ​ൻ റോ​ഡ്സ് ഇ​ൻ​റ​ർ​സെ​ക്​​ഷ​നും തു​ര​ങ്ക​പാ​ത​യും അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ തു​റ​ക്കും. പ​ദ്ധ​തി നി​ർ​മാ​ണം 72 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി റോ​ഡ്സ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ചെ​യ​ർ​മാ​ൻ മ​താ​ർ അ​ൽ താ​യ​ർ അ​റി​യി​ച്ചു. അ​ൽ ഖ​വാ​നീ​ജ്-​ശൈ​ഖ് സാ​യി​ദ് ബി​ൻ ഹം​ദാ​ൻ അ​ൽ ന​ഹ്​​യാ​ൻ റോ​ഡ്‌​സ് ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 72 ശ​ത​മാ​ന​ത്തി​ലെ​ത്തി​യെ​ന്ന് റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ‌.​ടി‌.​എ) അ​റി​യി​ച്ചു.

അ​ൽ താ​യ​ർ പ​ദ്ധ​തി മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. അ​ൽ ഖ​വാ​നീ​ജ് റോ​ഡ് വി​ക​സ​ന പ​ദ്ധ​തി 52 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി മ​താ​ർ താ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ൽ ഖ​വാ​നീ​ജ്, അ​ൽ അ​മ​ർ​ദി സ്ട്രീ​റ്റു​ക​ളി​ലെ മൂ​ന്ന് പ്ര​ധാ​ന ഇ​ൻ​റ​ർ​സെ​ക്​​ഷ​നു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ൽ ഖ​വാ​നീ​ജ്, അ​ൽ അ​മ​ർ​ദി സ്ട്രീ​റ്റു​ക​ളി​ൽ 23 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ സ​ർ​വി​സ് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും പ​ദ്ധ​തി ഉ​ൾ​ക്കൊ​ള്ളു​ന്നു.

അ​ടു​ത്തി​ടെ തു​റ​ന്ന അ​ൽ ഖ​വാ​നീ​ജ്-​ശൈ​ഖ് സാ​യി​ദ് ബി​ൻ ഹം​ദാ​ൻ അ​ൽ ന​ഹ്​​യാ​ൻ റോ​ഡി‍െൻറ സി​ഗ്ന​ലു​ക​ൾ സ്ഥാ​പി​ച്ച ജ​ങ്​​ഷ​ൻ, ഗ​താ​ഗ​ത​ക്കു​രു​ക്ക് 40 ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്.അ​ൽ ഖ​വാ​നീ​ജ് റോ​ഡി‍െൻറ അ​ണ്ട​ർ​പാ​സി​ൽ പൂ​ർ​ത്തീ​ക​ര​ണ നി​ര​ക്ക് 73 ശ​ത​മാ​ന​വും അ​ൽ അ​വീ​റി​ലേ​ക്ക് ന​യി​ക്കു​ന്ന പാ​ല​ത്തി​ൻേ​റ​ത്​ 45 ശ​ത​മാ​ന​വു​മാ​യി. അ​ൽ ഖ​വാ​നീ​ജ്-​അ​ൽ അ​മ​ർ​ദി സ്ട്രീ​റ്റു​ക​ളു​ടെ ഉ​പ​രി​ത​ല ജ​ങ്​​ഷ​നും അ​ൽ​ജീ​രി​യ സ്ട്രീ​റ്റി​ലെ ജ​ങ്​​ഷ​നു​ക​ളും മെ​ച്ച​പ്പെ​ടു​ത്തി.അ​പ്ഡൗ​ൺ മി​ർ​ദി​ഫി​ന് സ​മീ​പ​ത്തെ അ​ൽ വ​ർ​ക്ക, ഷു​റൂ​ക്ക്, ഖു​റൂ​ബ് മി​ർ​ഡി​ഫ് എ​ന്നി​വ​യും മെ​ച്ച​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​താ​യും ആ​ർ.​ടി.​എ അ​റി​യി​ച്ചു.

Show Full Article
TAGS:
Next Story