Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ട​ക്ക പ്രോ​ജ​ക്ട്​':...

'ട​ക്ക പ്രോ​ജ​ക്ട്​': ഹോ​ട്പാ​ക്കും 60 ഡേ ​ സ്റ്റാ​ർ​ട്ട​പ്സും സ​ഹ​ക​രി​ക്കും

text_fields
bookmark_border
ട​ക്ക പ്രോ​ജ​ക്ട്​: ഹോ​ട്പാ​ക്കും 60 ഡേ ​ സ്റ്റാ​ർ​ട്ട​പ്സും സ​ഹ​ക​രി​ക്കും
cancel
camera_alt

ഹോ​ട്പാ​ക്ക് ഗ്ലോ​ബ​ലി​ന്‍റെ​യും 60ഡേ ​സ്റ്റാ​ർ​ട്ട​പ്സി​ന്‍റെ​യും വ​നി​ത നേ​തൃ​ത്വം

ദു​ബൈ: യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ പ്ര​മു​ഖ ഭ​ക്ഷ്യ പാ​ക്കേ​ജി​ങ്​ നി​ര്‍മാ​താ​ക്ക​ളാ​യ ഹോ​ട്പാ​ക്ക് ഗ്ലോ​ബ​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന 'ട​ക്ക പ്രോ​ജ​ക്ടി'​ൽ 60ഡേ ​സ്റ്റാ​ർ​ട്ട​പ്​​സു​മാ​യി (60ഡി.​എ​സ്) സ​ഹ​ക​രി​ക്കും. വ​നി​ത സം​രം​ഭ​ക​രെ പി​ന്തു​ണ​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഭ​ക്ഷ്യ വ്യ​വ​സാ​യ​ത്തി​ൽ സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കാ​നാ​ണ് പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മി​ടു​ന്ന​ത്.

യു.​എ.​ഇ​യി​ലെ സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന ഭ​ക്ഷ്യ ബി​സി​ന​സു​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ന്​ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സം​രം​ഭ​മാ​യാ​ണ്​ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തി​ൽ 'ട​ക്ക'​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. യു.​എ.​ഇ​യി​ലെ ആ​ദ്യ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള ബി​സി​ന​സ്​ ആ​ക്‌​സി​ല​റേ​റ്റ​ർ എ​ന്ന നി​ല​യി​ലാ​ണ്​ 60 ഡി.​എ​സു​മാ​യി ക​മ്പ​നി പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​ത്.സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും പി​ന്തു​ണ​ക്കു​ന്ന​തി​നും ഞ​ങ്ങ​ളു​ടെ അ​തേ കാ​ഴ്ച​പ്പാ​ടാ​ണ് 60 ഡി.​എ​സ് പ​ങ്കു​വെ​ക്കു​ന്ന​തെ​ന്ന​തി​നാ​ലാ​ണ്​ സ​ഹ​ക​ര​ണ​മെ​ന്ന്​ ഹോ​ട്പാ​ക്ക്​ ഗ്ലോ​ബ​ൽ ഇ-​കോ​മേ​ഴ്‌​സ് ഹെ​ഡ് ഷ​ഹാ​ന അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

60ഡി.​എ​സി​ന്‍റെ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ​യും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ, ബി​സി​ന​സി​ലും പാ​ക്കേ​ജി​ങ്ങി​ലു​മു​ള്ള വൈ​ദ​ഗ്ധ്യ​വും സ്ത്രീ ​സം​രം​ഭ​ക​രു​ടെ പ്രാ​തി​നി​ധ്യ​വും മെ​ച്ച​പ്പെ​ടു​ത്താ​നാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​വ​ർ കൂ​ട്ടി​​ച്ചേ​ർ​ത്തു.ഹോ​ട്പാ​ക്ക് പി​ന്തു​ണ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ മു​ഴു​വ​ൻ 60ഡി.​എ​സ്​ ക​മ്യൂ​ണി​റ്റി​ക്കും ഏ​റെ കാ​ര്യ​ങ്ങ​ൾ നേ​ടാ​നാ​വു​മെ​ന്നും സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ൽ വൈ​വി​ധ്യം, തു​ല്യ​ത എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദൗ​ത്യ​മാ​ണി​തെ​ന്നും 60 ഡി.​എ​സ്​ സ്ഥാ​പ​ക നി​ദ സു​മ​ർ പ്ര​സ്താ​വി​ച്ചു. 'ട​ക്ക'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ളെ പി​ന്തു​ണ​ക്കാ​ൻ 12ല​ക്ഷം ദി​ർ​ഹ​മാ​ണ്​ ഹോ​ട്പാ​ക്ക് ചെ​ല​വ​ഴി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Taka Project'
News Summary - 'Taka Project': Hotpack and 60 Day Startups to collaborate
Next Story