You are here

സ​ർ ബ​നി​യാ​സ്​ ചാ​ല​ഞ്ച്​ സം​ഘ​ടി​പ്പി​ച്ചു

  • അ​ബൂ​ദ​ബി​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദ​ത്ത ​െഎ​ല​ൻ​ഡാ​ണ്​ സ​ർ ബ​നി​യാ​സ്​

10:26 AM
15/04/2018
സ​ർ ബ​നി​യാ​സ്​ ചാ​ല​ഞ്ചി​ൽ​നി​ന്ന്​

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദ​ത്ത ​െഎ​ല​ൻ​ഡാ​യ സ​ർ ബ​നി​യാ​സി​ൽ ഒാ​ട്ടം, ന​ട​ത്തം, ക​യാ​ക്കി​ങ്​ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ചാ​ല​ഞ്ച്​ സം​ഘ​ടി​പ്പി​ച്ചു. മൊ​ത്തം 33 കി​ലോ​മീ​റ്റ​ർ പി​ന്നി​ടേ​ണ്ടു​ന്ന സാ​ഹ​സി​ക മ​ത്സ​ര​ത്തി​ൽ ആ​സ്​​ട്രേ​ലി​യ, ബ്ര​സീ​ൽ, കൊ​ളം​ബി​യ, സ്​​പെ​യി​ൻ, സ്വി​റ്റ്​​സ​ർ​ലാ​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 280 പേ​ർ പ​െ​ങ്ക​ടു​ത്തു.

14 വ​യ​സ്സ്​ മു​ത​ൽ 64 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ മ​ത്സ​രാ​ർ​ഥി​ക​ളി​ലു​ണ്ടാ​യി​രു​ന്നു. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ബ​ഹ്​​റൈ​െ​ൻ​റ ഫാ​ത്തി​മ ഹു​സൈ​ൻ, കു​വൈ​ത്തി​െ​ൻ​റ ത​ഹീ​ർ അ​ൽ ഫ​ദ്​​ലി, സ്​​പെ​യി​നി​െ​ൻ​റ ബാ​ർ​ബ​റ എ​സ്​​​പീ​ജോ എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജെ​യ്​​സ​ൺ വാ​ഗ്​​ന​ർ, ഒ​മാ​െ​ൻ​റ അ​ഹ്​​മ​ദ്​ അ​ൽ ഫ​ലാ​ഹി, ബ്രി​ട്ട​െ​ൻ​റ പീ​റ്റ്​ ഗു​ഡ്​​വി​ൻ എ​ന്നി​വ​ർ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്​ മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി. അ​ബൂ​ദ​ബി സാം​സ്​​കാ​രി​ക^​വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​െ​ൻ​റ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ ഹു​സാ​ക്​ അ​ഡ്വ​ഞ്ചേ​ഴ്​​സാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. 

Loading...
COMMENTS