Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറി​യാ​ദ്​...

റി​യാ​ദ്​ ഉ​ട​മ്പ​ടി​ക്ക്​ അം​ഗീ​കാ​രം

text_fields
bookmark_border
റി​യാ​ദ്​ ഉ​ട​മ്പ​ടി​ക്ക്​ അം​ഗീ​കാ​രം
cancel
camera_alt?????????????? ??????? ??.??.?? ????????????? ???????????? ????? ??????????? ?????? ???????? ??????????????, ?????? ?????? ???? ????????? ??? ??????????, ?????? ???????? ???? ????????? ??? ?????????? ??????????

ദു​ബൈ: സൗ​ദി അ​റേ​ബ്യ​യു​ടെ ര​ക്ഷ​ക​ർ​തൃ​ത്വ​ത്തി​ൽ യ​മ​ൻ സ​ർ​ക്കാ​റും സ​തേ​ൺ ട്രാ​ൻ​സീ​ഷ​ന​ൽ കൗ​ൺ​സി​ലും ത​മ്മി​ലു​ണ്ടാ​ക്കി​യ റി​യാ​ദ്​ ഉ​ട​മ്പ​ടി​യെ യു.​എ.​ഇ മ​ന്ത്രി​സ​ഭാ യോ​ഗം സ്വാ​ഗ​തം ചെ​യ്​​തു. യ​മ​നി ജ​ന ​ത​യു​ടെ ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി​നു​ത​കു​ന്ന പു​തു യു​ഗ​ത്തി​ന്​ ഇൗ ​ക​രാ​ർ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.

യ​മ​നി​ലെ സ​മാ​ധാ​ന പു​നഃ​സ്​​ഥാ​പ​ന​ത്തി​ന്​ സൗ​ദി നേ​തൃ​ത​ത്തി​ലെ അ​റ​ബ്​ സ​ഖ്യം ന​ട​ത്തു​ന്ന എ​ല്ലാ യ​ത്​​ന​ങ്ങ​ൾ​ക്കും യു.​എ.​ഇ​യു​ടെ സ​മ്പൂ​ർ​ണ വി​ശ്വാ​സ​വും പി​ന്തു​ണ​യും യോ​ഗം ആ​വ​ർ​ത്തി​ച്ചു വ്യ​ക്​​ത​മാ​ക്കി.

ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ സൈ​ഫ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssheikh muhammed
News Summary - sheikh muhammed-uae-gulf news
Next Story