Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദ്​ ബിൻ...

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഇന്ന്​ ഫ്രാൻസിലേക്ക്​

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഇന്ന്​ ഫ്രാൻസിലേക്ക്​
cancel

ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ ബുധനാഴ്​ച ഫ്രാൻസിലേക്ക്​ സന്ദർശനത്തിനായി പുറപ്പെടും. ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണുമായി ൈശഖ്​ മുഹമ്മദ്​ കൂടിക്കാഴ്​ച നടത്തും. ഇരുനേതാക്കളും യു.എ.ഇ-ഫ്രാൻസ് ബന്ധവും രാഷ്​ട്രങ്ങൾ തമ്മിലുള്ള തന്ത്രപരമായ സഹകരണവും ചർച്ച ചെയ്യും.

പരസ്​പര താൽപര്യമുള്ള വിവിധ പ്രശ്​നങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്​ചയിൽ അവലോകനം ചെയ്യുമെന്നും യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. കഴിഞ്ഞ മാസം ഇരുവരും ഫോൺ വഴി സംഭാഷണം നടത്തിയിരുന്നു. ഈ ചർച്ചയുടെ തുടർച്ചയായാണ്​ സന്ദർശനം. നേരത്തെ താലിബാൻ അഫ്​ഗാൻ നിയന്ത്രണം പിടിച്ചെടുത്തശേഷം രാജ്യംവിട്ടുപോകാൻ ഫ്രാൻസ്​ പൗരന്മാരെ സഹായിച്ചതിന് യു.എ.ഇക്ക് ഫ്രാൻസ്​ അധികൃതർ നന്ദി അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed bin Zayed arrives in France today
Next Story