You are here

ഷാ​ര്‍ജ - ഇ​സ്താം​ബു​ള്‍ വി​മാ​നം ത​ക​ര്‍ന്ന് 11 മ​ര​ണം 

  • ബ്ലാ​ക് ബോ​ക്സ് ക​ണ്ടെ​ടു​ത്തു; മ​രി​ച്ച​വ​രി​ല്‍ ട​ര്‍ക്കി​ഷ് എ​യ​ര്‍ഫോ​ഴ്സി​െ​ൻ​റ ആ​ദ്യ വ​നി​താ പൈ​ല​റ്റും

ഹെ​ലി​കോ​പ്റ്റ​റി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹം മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്നു

ഷാ​ര്‍ജ: ഷാ​ര്‍ജ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​താ​വ​ള​ത്തി​ല്‍ നി​ന്ന്  തു​ര്‍ക്കി ത​ല​സ്ഥാ​ന​മാ​യ ഇ​സ്താം​ബു​ളി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ വി​മാ​നം തെ​ക്ക​ന്‍ ഇ​റാ​നി​ലെ മ​ല​നി​ര​ക​ളി​ല്‍ ത​ക​ര്‍ന്ന് വീ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന  വ​ധു​വ​ട​ക്കം 11 പേ​രും മ​രി​ച്ച​താ​യി ഇ​റാ​ന്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. മ​രി​ച്ച​വ​രി​ല്‍ ഒ​രു പൂ​ര്‍ണ ഗ​ര്‍ഭി​ണി​യും ഈ ​വേ​ന​ലി​ല്‍ വി​വാ​ഹം ഉ​റ​പ്പി​ച്ച മൂ​ന്ന് യു​വ​തി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ഇ​റാ​ന്‍ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്റാ​നി​ല്‍ നി​ന്ന് 370 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഷ​ഹ​ര്‍ഇ കോ​ര്‍ഡ് ന​ഗ​ര​ത്തി​നു പു​റ​ത്തു​ള്ള സ​ഗ്രോ​സ് മ​ല​നി​ര​ക​ളി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​
രി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ യു.​എ.​ഇ സ്വ​ദേ​ശി​ക​ളാ​രു​മി​ല്ലെ​ന്ന്​ ജ​ന​റ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ 5.16ന് ​പു​റ​പ്പെ​ട്ട വി​മാ​നം 7.30ന് ​യു.​എ.​ഇ വ്യോ​മാ​തി​ര്‍ത്തി പി​ന്നി​ടു​ക​യും റ​ഡാ​റി​ല്‍ നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യു​മാ​യി​രു​ന്നു. 11 വി​മാ​ന ജീ​വ​ന​ക്കാ​രും എ​ട്ട് യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 
മ​രി​ച്ച​വ​രി​ല്‍ ട​ര്‍ക്കി​ഷ് എ​യ​ര്‍ഫോ​ഴ്സി​െ​ൻ​റ ആ​ദ്യ വ​നി​താ പൈ​ല​റ്റ് ബെ​റീ​ല്‍ ജെ​ബേ​സ്, കോ ​പൈ​ല​റ്റ് മെ​ലി​ക് കു​വ്വേ​റ്റ്, കാ​ബി​ന്‍ ക്രൂ ​അം​ഗം എ​ഡ ഉ​സ്ളു എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടും. സ്ത്രി​ക​ള്‍ക്ക് മാ​ത്ര​മാ​യി ന​ട​ത്തു​ന്ന വി​വാ​ഹ പാ​ര്‍ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യു.​എ.​ഇ​യി​ല്‍ നി​ന്ന് പോ​യ​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് സ്വ​കാ​ര്യ ജെ​റ്റു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​വ​ര്‍ യാ​ത്ര തി​രി​ച്ച​ത്. ഇ​തി​ല്‍ ഒ​ന്ന് തു​ര്‍ക്കി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. വി​മാ​ന​ത്തി​െ​ൻ​റ ബ്ലാ​ക് ബോ​ക്സ് ക​ണ്ടെ​ത്തി​യ​താ​യി ഇ​റാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​റാ​ന്‍ എ​യ​ര്‍ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​​ലെ​ത്തി​യ വി​മാ​ന​ത്തി​ന്​ ഉ​യ​ര​പ​രി​ധി 11,000 മീ​റ്റ​റി​ല്‍ നി​ന്ന് 11,300 മീ​റ്റ​റാ​ക്കാ​ൻ അ​നു​മ​തി ന​ല്‍കി​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ മ​ല​നി​ര​ക​ളി​ല്‍ നി​ന്ന് 11 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് തെ​ഹ്റാ​നി​ലെ തു​ര്‍ക്കി അം​ബാ​സ​ഡ​ര്‍ ഹ​ക്കാ​ന്‍ ടെ​ക്കി​ന്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക​ത്താ​ന്‍ തു​ര്‍ക്കി സം​ഘം ഇ​റാ​നി​ലെ​ത്തും. ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും കാ​ര​ണം ഹെ​ലി​കോ​പ്റ്റ​റി​ന് പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങാ​ന്‍ ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി വ​ന്നു. അ​പ​ക​ട​ത്തെ കു​റി​ച്ച് കൂ​ടു​ത​ല​റി​യാ​ന്‍ ക​ണ്ടെ​ടു​ത്ത ബ്ലാ​ക് ബോ​ക്സ് സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ര്‍. 

COMMENTS