You are here

ഷാ​​ർ​​ജ​​യി​​ൽ ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട 419 കാ​​റു​​ക​​ൾ  പി​​ടി​​ച്ചെ​​ടു​​ത്തു 

07:44 AM
30/06/2020
വ​​ഴി​​യ​​രി​​കി​​ൽ നി​​ർ​​ത്തി​​യി​​ട്ട കാ​​റു​​ക​​ൾ നി​​യ​​മാ​​നു​​സൃ​​ത​​മോ​​യെ​​ന്ന്​ ഷാ​​ർ​​ജ ​പൊ​​ലീ​​സ്​ അ​​ധി​​കൃ​​ത​​ർ പ​​രി​​ശോ​​ധി​​ക്കു​​ന്നു

ഷാ​​ർ​​ജ: വാ​​ഹ​​ന​​ങ്ങ​​ൾ പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ർ​​ത്തി​​യി​​ടു​​മ്പോ​​ൾ നി​​യ​​മ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ച്ചി​​രി​​ക്ക​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം വാ​​ഹ​​ന​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ടു​​ക്കു​​മെ​​ന്നും ഷാ​​ർ​​ജ  ക​​മ്യൂ​​ണി​​റ്റി പൊ​​ലീ​​സ് ഡി​​പ്പാ​​ർ​​ട്ൻ​​റ്​ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ല​​ഫ്. കേ​​ണ​​ൽ ഹ​​മ​​ദ് ബി​​ൻ കാ​​സ്മു​​ൽ പ​​റ​​ഞ്ഞു. പൊ​​ടി​​പി​​ടി​​ച്ചും ന​​മ്പ​​ർ പ്ലേ​​റ്റു​​ക​​ളി​​ല്ലാ​​തെ​​യും തെ​​രു​​വു​​ക​​ളി​​ൽ കാ​​ണ​​പ്പെ​​ട്ട 419 വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​തി​​ന​​കം പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്. തു​​ട​​ർ പ​​രി​​ശോ​​ധ​​ക​​ർ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. 

മ​​ണ​​ൽ​​പ്ര​​ദേ​​ശ​​ങ്ങ​​ൾ, വാ​​ണി​​ജ്യ-​​വ്യ​​വ​​സാ​​യ-​​ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം ന​​ഗ​​ര​​സ​​ഭ ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​ർ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും. കാ​​ർ ഉ​​ട​​മ​​ക​​ൾ​​ക്ക് 48 മ​​ണി​​ക്കൂ​​ർ ഗ്രേ​​സ് പി​​രീ​​ഡ് ന​​ൽ​​കും. ഇൗ ​​സ​​മ​​യ​​ത്തി​​ന​​കം  വാ​​ഹ​​ന​​മു​​ട​​മ നി​​യ​​മാ​​നു​​സൃ​​ത​​മാ​​യി മാ​​റ്റാ​​ൻ ത​​യാ​​റാ​​വാ​​തെ​​വ​​ന്നാ​​ൽ  കാ​​റു​​ക​​ൾ ക​​ണ്ടു​​കെ​​ട്ടും. പി​​ടി​​ച്ചെ​​ടു​​ത്ത കാ​​റു​​ക​​ൾ  ഷാ​​ർ​​ജ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യു​​ടെ​േ​​യാ പൊ​​ലീ​​സ് ക​​ണ്ടു​​കെ​​ട്ട​​ൽ മേ​​ഖ​​ല​​യി​​ലേ​​ക്കോ കൊ​​ണ്ടു​​പോ​​കും. പി​​ന്നീ​​ട് തി​​രി​​ച്ചു​​കി​​ട്ട​​ണ​​മെ​​ങ്കി​​ൽ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളെ​​ല്ലാം പൂ​​ർ​​ത്തി​​യാ​​ക്ക​​ണം. 

Loading...
COMMENTS