Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോ​പ്​ പ്രോ​ബ്​...

ഹോ​പ്​ പ്രോ​ബ്​ വി​ക്ഷേ​പ​ണം 2020 ജൂ​ലൈ 14നും ​ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നും മ​ധ്യേ

text_fields
bookmark_border
ഹോ​പ്​ പ്രോ​ബ്​ വി​ക്ഷേ​പ​ണം 2020 ജൂ​ലൈ 14നും ​ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നും മ​ധ്യേ
cancel

ദു​ബൈ: യു.​എ.​ഇ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ വാ​ഹ​ന​മാ​യ ഹോ​പ്​ പ്രോ​ബ്​ 2020 ജൂ​ലൈ 14നും ​ആ​ഗ​സ്​​റ്റ്​ മൂ​ന് നി​നും മ​ധ്യേ ജ​പ്പാ​നി​ൽ​നി​ന്നാ​യി​രി​ക്കും വി​ക്ഷേ​പി​ക്കു​ക​യെ​ന്ന്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം (എം.​ബി.​ആ​ർ.​എ​സ്.​സി) വ്യ​ക്​​ത​മാ​ക്കി. എം.​ബി.​ആ​ർ.​എ​സ്.​സി​യു​ടെ ശാ​സ്​​ത്ര പ​രി​പാ​ടി​യു​ടെ ര​ണ്ടാം ദി​ന​മാ​യ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ കേ​ന്ദ്രം അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൊ​വ്വ​യെ കു​റി​ച്ച്​ പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​േ​ത്താ​ടെ എം.​ബി.​ആ​ർ.​എ​സ്.​സി രൂ​പ​ക​ൽ​പ​ന ചെ​യ്​​ത്​ നി​ർ​മി​ച്ച ഷ​ഡ്​​ഭു​ജാ​കൃ​തി​യി​ലു​ള്ള ബ​ഹി​രാ​കാ​ശ വാ​ഹ​ന​മാ​ണ്​ ഹോ​പ്​ പ്രോ​ബ്.

ജ​പ്പാ​നി​ലെ ത​നി​ഗാ​ഷി​മ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ എം.​എ​ച്ച്​1-​എ​ച്ച്​2​എ റോ​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഹോ​പ്​ പ്രോ​ബ്​ വി​ക്ഷേ​പി​ക്കു​ക. ചൊ​വ്വാ​ഗ്ര​ഹ​ത്തി​ൽ​നി​ന്ന്​ നി​ശ്ചി​ത അ​ക​ലം സൂ​ക്ഷി​ച്ചാ​യി​രി​ക്കും വാ​ഹ​നം വി​ക്ഷേ​പി​ക്കു​ക​യെ​ന്നും ഗ്ര​ഹ​വു​മാ​യു​ള്ള കൂ​ട്ടി​മു​ട്ട​ൽ ഒ​ഴി​വാ​ക്കാ​നാ​ണി​തെ​ന്നും ഹോ​പ്​ പ്രോ​ബ്​ ദൗ​ത്യ ഡ​യ​റ​ക്​​ട​ർ പ്ര​ഫ. ഒ​മ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു. ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​െ​ൻ​റ സ​ഞ്ചാ​ര​ത്തി​നി​ടെ ഇ​തി​െ​ൻ​റ സ​ഞ്ചാ​ര​പ​ഥം ശ​രി​യാ​ക്കും. വി​ക്ഷേ​പ​ണം വി​ജ​യി​ച്ചാ​ൽ ​2021 ഫെ​ബ്രു​വ​രി​യി​ൽ ഇ​ത്​ ചൊ​വ്വ​യു​െ​ട ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssatalite
News Summary - satalite-uae-gulf news
Next Story