മലയാളം മിഷന് സാഹിത്യ മത്സരം: മുന്‍നിരയില്‍ യു.എ.ഇ മലയാളി വിദ്യാര്‍ഥികളും
text_fieldsറാസല്‍ഖൈമ: ലോക കേരള സഭയോടനുബന്ധിച്ച് മലയാളം മിഷന് സംഘടിപ്പിച്ച സാഹിത്യ മത്സര ങ്ങളില്‍ നേട്ടം കൊയ്ത് യു.എ.ഇയില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥികളും. റാക് ഇന്ത്യന്‍ സ്കൂളിലെ റിജാന റിയാസും റാക് സ്കോളേഴ്സിലെ യാസ്മിന് ഹംസയുമാണ് യഥാക്രമം കഥ, കവിത രചന മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ റിജാന കൊല്ലം കരുകോണ്‍ എ.വി. ഹൗസില്‍ മുഹമ്മദ് റിയാസ്-റജുല ദമ്പതികളുടെ മകളാണ്. ഹംസ-സഫീന ദമ്പതികളുടെ മകളാണ് യാസ്മിന്. തസ്റാക്ക് സാഹിത്യോത്സവത്തിലും ജീപാസ് യൂഫെസ്റ്റിലും കവിത രചനയില്‍ യാസ്മിന് വിജയിച്ചിരുന്നു. ഫെബ്രുവരി 21ന് തിരുവനന്തപുരം അയ്യങ്കാളി മെമ്മോറിയല്‍ (വി.ജെ.ടി) ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.