Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയെ വീണ്ടെടുക്കാൻ...

ഇന്ത്യയെ വീണ്ടെടുക്കാൻ പ്രവാസികൾ മുന്നോട്ടുവരണം -രാഹുൽ ഗാന്ധി

text_fields
bookmark_border
ഇന്ത്യയെ വീണ്ടെടുക്കാൻ പ്രവാസികൾ മുന്നോട്ടുവരണം -രാഹുൽ ഗാന്ധി
cancel

ദുബൈ: നാളെയുടെ ഇന്ത്യയെ പുരോഗതിയിലേക്ക്​ വഴിനടത്തുന്നതിനും സഹിഷ്​ണുതയും സമാധാനവും വീണ്ടെടുക്കുന്നതിനും ലോകമെമ്പാടുമുള്ള വിദേശ ഇന്ത്യക്കാരുടെ പിന്തുണ വേണമെന്ന്​ എ.​െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ നാഷനൽ കോ ൺഗ്രസി​​​െൻറ പ്രകടനപത്രികയിൽ പ്രവാസികളുടെ ആശകളും സ്വപ്​നങ്ങളും ഉൾക്കൊള്ളിക്കുമെന്നും അവ സഫലമാക്കാൻ താൻ മു ന്നിട്ടിറങ്ങുമെന്നും ദുബൈ അന്താരാഷ്​ട്ര ക്രിക്കറ്റ്​ സ​്​റ്റേഡിയത്തിൽ ആർത്തിരമ്പിയ ആയിരങ്ങളെ സാക്ഷിനിർത് തി രാഹുൽ പ്രഖ്യാപിച്ചു. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ഒാവർസീസ്​ ഇന്ത്യൻ കോൺഗ്രസ്​ സം ഘടിപ്പിച്ച സാംസ്​കാരിക സന്ധ്യയിൽ രാഹുൽ നടത്തിയ പ്രഭാഷണം 2019 ഉപതെരഞ്ഞെടുപ്പി​​​െൻറ പ്രചാരണോദ്​ഘാടനമായി മാറി.< br>


യു.എ.ഇ വൈസ്​ പ്രസ ിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമിനെ സന്ദർശിച്ച ശേഷമാണ്​ രാഹുൽ പൊതുസമ്മേളന വേദിയിലെത്തിയത്​. ദുബൈ എന്ന മഹാനഗരം സാധ്യമാക്കിയ ദർശനങ്ങളുടെ ചാലകശക്​തിയായ ശൈഖ്​ മുഹമ്മദി​​​െൻറ വിനയത്തിൽ താൻ ആകൃഷ്​ടനായതായി രാഹുൽ പറഞ്ഞു. മറ്റു രാഷ്​ട്രങ്ങളിൽനിന്നെത്തിയ ദശലക്ഷക്കണക്കിന്​ മനുഷ്യരുടെ വാക്കുകൾ കേൾക്കാൻ അദ്ദേഹം പുലർത്തുന്ന താൽപര്യം രാഹുൽ എടുത്തുപറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധത്തിന്​ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്​. വിനയവും സഹിഷ്​ണുതയുമായിരുന്നു ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന വിജയമൂല്യം. യു.എ.ഇയിൽ ഇക്കുറി സഹിഷ്​ണുത വർഷം ആചരിക്കു​േമ്പാൾ ഇന്ത്യയിൽ കഴിഞ്ഞ നാലര വർഷമായി കടുത്ത അസഹിഷ്​ണുതയാണ്​ കൊടികുത്തിവാഴുന്നത്​ എന്നത്​ സങ്കടകരമാണ്​. ധാർഷ്​ഠ്യവും താൻപോരിമയും പുലർത്തുന്ന ഭരണാധികാരിക്ക്​ ഇന്ത്യയെ വികസനത്തിലേക്ക്​ നയിക്കാനാവില്ലെന്നും ആഞ്ഞടിച്ചു.

വർഷങ്ങൾക്കു​ മുമ്പ്​ ഇന്ത്യ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാനുറ​ച്ചപ്പോൾ നമുക്ക്​ നേതൃത്വം നൽകിയ മഹാത്മജി ഒരു വിദേശ ഇന്ത്യക്കാരനായിരുന്നു. ഇന്ത്യയുടെ ധവള വിപ്ലവത്തിന്​ നേതൃത്വം നൽകിയത്​ വിദേശ രാജ്യങ്ങളിൽ താമസിച്ചിരുന്ന ഒരു ഇന്ത്യക്കാരനായിരുന്നു. വിവര സാ​േങ്കതിക വിപ്ലവത്തിന്​ മുന്നിൽനിന്നത്​ സാം പിത്രോഡ എന്ന വിദേശ ഇന്ത്യക്കാരനായിരുന്നു. ഇന്ത്യയുടെ ഉദാരവത്​കരണ നയങ്ങൾക്ക്​ രൂപം നൽകിയത്​ മൻമോഹൻ സിങ്​ എന്ന വിദേശ ഇന്ത്യക്കാരനാണ്​. ഇൗ വേദിയിൽ കൂടിയിരിക്കുന്നവർ മാത്രമല്ല ലോകത്തി​​​െൻറ എല്ലാ കോണുകളിലുമുള്ള വിദേശ ഇന്ത്യക്കാരും ഇന്ത്യയുടെ പുരോഗതിക്കു വേണ്ടി ഒന്നിച്ചുനിൽക്കണമെന്ന്​ അ​േദ്ദഹം പറഞ്ഞു. ഇന്ത്യയെ വീണ്ടെടുക്കാനും പുരോഗതിയിലേക്ക്​ നയിക്കാനും പിന്തുണ നൽകുവാൻ തയാറാണോ എന്ന ചോദ്യത്തിന്​ ​ആയിരക്കണക്കിനാളുകൾ കൈയുയർത്തി അഭിവാദ്യമറിയിച്ചു.

നമ്മളൊരു ക്രിക്കറ്റ്​ സ്​റ്റേഡിയത്തിലാണ്​ നിൽക്കുന്നത്​. പരസ്​പരം സംസാരിക്കാതെ ആശയവിനിമയം നടത്താതെ ഏതെങ്കിലുമൊരു ടീം ജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. കഴിഞ്ഞ നാലര വർഷമായി ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക്​ ദുഃഖങ്ങളുടെ വർഷമായിരുന്നു. ഒട്ടനവധി അക്രമങ്ങളും അസഹിഷ്​ണുത നടപടികളും ഇന്ത്യയിലുണ്ടായി. അതല്ല നമ്മുടെ മാർഗം. അക്രമം ഒരു ജനതയെയും സമൂഹ​ത്തെയും വിജയത്തിലേക്കും വികസനത്തിലേക്കും നയിക്കില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.​

തൊഴിലില്ലായ്​മ, കാർഷിക പ്രതിസന്ധി എന്നിവക്ക്​ പരിഹാരം കാണുമെന്നും ചൈനയെ വെല്ലുന്ന രീതിയിൽ ഉൽപാദന രാജ്യമായി ഇന്ത്യയെ മാറ്റുമെന്നും ഇന്ത്യയിലെ പഴം പച്ചക്കറി ഉൽപന്നങ്ങൾ ലോകമെമ്പാടുമുള്ള വിപണിയിൽ ഇടം പിടിക്കുമെന്നും ​അദ്ദേഹം വാഗ്​ദാനം ചെയ്​തു. പ്രസംഗം അവസാനിപ്പിച്ച ശേഷം വേദിയിൽ തിരിച്ചെത്തിയ രാഹുൽ ആന്ധ്രപ്രദേശിൽ നിന്നുള്ള ഒരു സഹോദരിയുടെ അ​േപക്ഷക്ക്​ മറുപടിയുമായാണ്​ താൻ നിൽക്കുന്ന​െതന്നും തങ്ങൾക്ക്​ ഭരണം കിട്ടിയാൽ ഉടൻ ആന്ധ്രപ്രദേശിന്​ പ്രത്യേക സംസ്ഥാന പദവി നൽകുമെന്ന ഉറപ്പോടു കൂടിയാണ്​ പിൻവാങ്ങിയത്​. ഡോ. സാം പിത്രോഡ, മുൻ​ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്​ലിം ലീഗ്​ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും സംസാരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsRahul Gandhi
News Summary - Rahul Gandhi In UAE- gulf news
Next Story