Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചാർ​േട്ടഡ്​...

ചാർ​േട്ടഡ്​ ഫ്ലൈറ്റുകളിലേക്ക്​ ആളെ ചേർത്ത്​ സംഘടനകൾ; വഞ്ചിക്കപ്പെടരുതെന്ന്​ കോൺസുലേറ്റ്​

text_fields
bookmark_border
indian-consulate-duba-24-05-2020
cancel

ദുബൈ: ഗൾഫിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചാർ​േട്ടഡ്​ ​ഫ്ലൈറ്റുകൾ ആരംഭിക്കുന്നുവെന്ന പ്രചാരണവുമായി സംഘടനകളും ചില ട്രാവൽ ഏജൻസികളും മുന്നോട്ടുപോകവെ മൂക്കുകയറിട്ട്​ ഇന്ത്യൻ കോൺസുലേറ്റ്​. 

യു.എ.ഇയിൽ നിന്ന്​ ചാർ​േട്ടഡ്​ ഫ്ലൈറ്റിൽ നാട്ടിൽ പോകുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണ​െമന്ന്​ നിർദേശിച്ച്​ വിവിധ പ്രവാസി സംഘടനകളുടെ പേരിലാണ്​ സമൂഹമാധ്യമങ്ങളിലൂടെ പോസ്​റ്ററുകൾ പ്രചരിക്കുന്നത്​. സംഘടനാ ഭാരവാഹികളുടെ നമ്പറും പോസ്​റ്ററിൽ ചേർക്കുന്നുണ്ടെങ്കിലും ഇവരെ ​പലരെയും ഫോണിൽ വിളിച്ചിട്ട്​ ലഭ്യമാവുന്നില്ല. വിവിധ സംഘടനകൾ അനുമതിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും ഒൗദ്യോഗികമായ അറിയിപ്പ്​ ഇതുവരെ ലഭിച്ചിട്ടുമില്ല. അതിനിടെ ഇത്തരം നടപടികളിൽ വഞ്ചിതരാവരുത്​ എന്ന മുന്നറിയിപ്പുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ മുന്നോട്ടു വന്നു.

ഇന്ത്യൻ സർക്കാർ ഇതുവരെയും ചാർ​േട്ടഡ്​ ഫ്ലൈറ്റുകൾക്ക്​ അനുമതി നൽകിയിട്ടി​ല്ലെന്നും വഞ്ചനയിൽ കുരുങ്ങരുതെന്നും കോൺ​സുലേറ്റ്​ വാർത്താകുറിപ്പിൽ വ്യക്​തമാക്കി. പലരും മുൻകൂർ വിമാനചാർജും ക്വാറൻറീൻ ചാർജും​ ജനങ്ങളിൽ നിന്ന്​ ഇൗടാക്കുന്നതായി വിവരം ലഭിച്ച പശ്​ചാത്തലത്തിലാണ്​ ഇടപെടൽ. 

ചാർ​േട്ടഡ്​ വിമാനങ്ങൾക്ക്​ അനുമതി നൽകുന്ന അധികാരം ഇന്ത്യൻ സർക്കാറിനാണെന്നും കോൺസുലേറ്റ്​ ജനറൽ വഴി മാത്രമാണ്​ ഇതി​​െൻറ നടപടിക്രമങ്ങൾ ഉണ്ടാവുകയെന്നും അധികൃതർ വ്യക്തമാക്കുന്നു. ഏജൻറുമാരുടെയും വ്യക്​തികളുടെയും വഞ്ചനയിൽ വീഴരുതെന്നാണ്​ മുന്നറിയിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian consulatecheatinggulf newsmalayalam newschartered flight
News Summary - organizsations tries to add in chartered flight; indian consulate warns dont be cheated -gulf news
Next Story