Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൻഷൂറൻസ്​...

ഇൻഷൂറൻസ്​ ലഭിക്കുന്നില്ല; ബഷീറിന്‍റെ അടിയന്തര ശസ്ത്രക്രിയ വൈകുന്നു

text_fields
bookmark_border
ഇൻഷൂറൻസ്​ ലഭിക്കുന്നില്ല; ബഷീറിന്‍റെ അടിയന്തര ശസ്ത്രക്രിയ വൈകുന്നു
cancel
camera_alt

ബഷീർ

Listen to this Article

ദുബൈ: ഇൻഷൂറൻസ്​ ലഭിക്കാത്തതിനാൽ പാലക്കാട്​ കൂറ്റനാട്​ സ്വദേശി ബഷീർ വളപ്പിലിന്‍റെ അടിയന്തര ശസ്ത്രക്രിയ വൈകുന്നു. ആശുപത്രി അധികൃതർ ആവശ്യമായ നടപടിയെടുക്കാത്തതിനാലാണ്​ ഇൻഷൂറൻസ്​ നടപടികൾ വൈകുന്നതെന്നും ഇതിനെതിരെ ദുബൈ ഹെൽത്ത്​ അതോറിറ്റിയിൽ പരാതി നൽകിയതായും ബഷീറിന്‍റെ ബന്ധുക്കൾ അറിയിച്ചു.

ഒരാഴ്ചമുൻപാണ്​ ഡി.ഐ.പിയിൽ വെച്ച്​​ അജ്ഞാത വാഹനം ഇടിച്ച്​ ബഷീറിന്​ പരിക്കേറ്റത്​. ​നിർത്താതെ പോയ വാഹനത്തെ കുറിച്ച്​ പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. ഗുരുതര പരിക്കേറ്റ ബഷീറിനെ ഡി.ഐ.പിയിലെ പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യ ദിവസങ്ങളിലെ ചികിത്സക്ക്​ ഇൻഷൂറൻസ്​ ലഭ്യമാക്കിയിരുന്നു. എന്നാൽ, രണ്ട്​ ദിവസം മുൻപ്​ നടക്കേണ്ടിയിരുന്ന പ്രധാന ശസ്ത്രക്രിയ ഇൻഷൂറൻസിന്‍റെ പേരിൽ മുടങ്ങിയിരിക്കുകയാണ്​. ഇൻഷൂറൻസ്​ കമ്പനിയിൽ അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ നിന്ന്​ അപേക്ഷിക്കാത്തതിനാലാണ്​ നടപടിയെടുക്കാത്തതെന്നാണ്​ അവർ പറയുന്നത്​. ബഷീർ ജോലി ചെയ്തിരുന്ന സ്ഥാപനം കൈയൊഴിഞ്ഞതോടെയാണ്​ ആശുപത്രിക്കാർ അപേക്ഷ നൽകാൻ മടിക്കുന്നത്​. മക്​തൂം എയർപോർട്ടിനടുത്തുള്ള സ്ഥാപനത്തിലെ ഡ്രൈവറാണ്​ ബഷീർ. മുൻകൂർ പണം അടച്ചാൽ മാത്രമെ ശസ്ത്രക്രിയ നടക്കൂ എന്നും ഇൻഷൂറൻസ്​ തുക ലഭിക്കുമ്പോൾ ഈ പണം തിരികെ നൽകാം എന്നുമാണ്​ ആശുപത്രി അധികൃതർ പറയുന്നത്​. എന്നാൽ, ചെറിയ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ബഷീറിന്‍റെ പക്കൽ ഇത്രയും തുക അടക്കാനുള്ള പണമില്ല. ഇതോടെയാണ്​ ഹെൽത്ത്​ അതോറിറ്റിയിൽ പരാതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Not getting insurance; Bashir's emergency surgery is delayed
Next Story