Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വർണക്കടത്തുമായി...

സ്വർണക്കടത്തുമായി ബന്ധമില്ല, പ്രചരിക്കുന്നത്​ കള്ളവാർത്ത -ഫൈസൽ ഫരീദ്​

text_fields
bookmark_border
FAISAL-FAREED-2
cancel

ദുബൈ: കേരളത്തിലെ പ്രമാദമായ കള്ളക്കടത്ത്​ ശൃംഖലയുമായി ബന്ധിപ്പിച്ച്​ ത​ന്നെക്കുറിച്ച്​ മാധ്യമ​ങ്ങൾ പ്രചരിപ്പിക്കുന്നത്​ കള്ളക്കഥകളെന്ന്​ യു.എ.ഇയിൽ ബിസിനസ്​ ചെയ്യുന്ന കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ്​. സ്വർണക്കേസിലെ സ്വപ്​നയേയോ സന്ദീപിനേയോ ഒരാളെയും അറിയില്ല. സ്വർണ ബിസിനസിൽ അല്ല താനുള്ളത്​. കുടുംബപരമായി എണ്ണ വ്യവസായമാണ്​ നടത്തി വരുന്നത്​. ചെറുപ്പം മുതൽ യു.എ.ഇയിലാണുള്ളത്​. ജിംനേഷ്യവും ജിംനേഷ്യം ഉൽപന്നങ്ങളുടെ വ്യവസായവും വാഹന ഗാരേജുമുണ്ട്​. അവയെല്ലാം നിയമവിധേയമായി പ്രവർത്തിക്കുന്നവയാണ്​. വ്യവസായി എന്ന നിലയിൽ പ്രശസ്​തരും അപ്രശസ്​തരുമായ നിരവധി പേരുമായി ബന്ധമുണ്ട്​. സിനിമാക്കാരുമായി ബിസിനസ്​ ബന്ധങ്ങളില്ലെന്നും സ്വർണകടത്ത്​ കേസിലെ കക്ഷിക​െള ആരെയും അറിയില്ലെന്നും ഫൈസൽ ഫരീദ്​ പറഞ്ഞു. 

എൻ.​െഎ.എ ഫാസിൽ ഫരീദ്​ എന്ന ഒരാളെ അന്വേഷിക്കുന്നു എന്ന്​ ​വാർത്ത പുറത്തു വന്ന ഘട്ടത്തിൽ സുഹൃത്തുക്കളുടെ വാട്ട്​സ്​ആപ്പ്​ ഗ്രൂപ്പിൽ ട്രോൾ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. അത്​ തമാശയായി മാത്രമാണ്​ താനും കരുതിയത്​. എന്നാൽ ആ ട്രോൾ സന്ദേശങ്ങളിൽ നിന്ന്​ ചിത്രങ്ങൾ മുറിച്ചെടുത്ത മാധ്യമങ്ങൾ പിന്നീട്​ കള്ളക്കടത്തുകാരൻ എന്ന മട്ടിൽ ഇത്​ പ്രചരിപ്പിക്കുകയായിരുന്നു. നാട്ടിലെ വീടി​​​െൻറ മുന്നിൽ നിന്ന്​ വീഡിയോ എടുത്തും ചാനലുകൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇൗയിടെ മരിച്ച ത​​​െൻറ പിതാവി​​​െൻറ പേരു പോലും ഇവർ വ്യാജവാർത്തകൾക്ക്​ നിറംപകരാൻ വലിച്ചിഴക്കുകയാണ്​.  

തനിക്ക്​ ക്രിമിനലുകളും തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ട്​ എന്നെല്ലാം മാധ്യമങ്ങൾ പറയുന്ന വ്യാഖ്യാനങ്ങൾ നൂറു ശതമാനവും വ്യാജമാണ്​. സ്വപ്​ന സുരേഷ്​ എന്നയാളെ വാർത്തകളിൽ കൂടി മാത്രമാണ്​ കാണുന്നത്​. കസ്​റ്റംസ്​ രേഖകളിൽ പറയുന്ന പ്രൊവിഷനൽ സ്​റ്റോർ അനുബന്ധ വ്യവസായവുമില്ല. ഒൗദ്യോഗിക അന്വേഷണ സംഘങ്ങൾക്ക്​ മുന്നിൽ ഇക്കാര്യം വ്യക്​തമാക്കാൻ താൻ തയാറാണ്​. എന്നാൽ  മാധ്യമങ്ങളിൽ വ്യാജവാർത്ത വന്നതോടെ അജ്​ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള വിളികളും അന്വേഷണങ്ങളും വരുന്നുണ്ട്​. അവരോട്​ മറുപടി പറയേണ്ട ബാധ്യത തനിക്കില്ല. അപകീർത്തികരമായ വാർത്ത പുറത്തുവിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച്​ വിദഗ്​ധരുമായി ചർച്ച ചെയ്​തു വരികയാണെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - no connection with gold smuggling; fake news said faisal fareed -gulf news
Next Story