Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭീകരപ്രവർത്തനം...

ഭീകരപ്രവർത്തനം അവസാനിപ്പിക്കാൻ ഖത്തർ ഒരു നടപടിയു​ം എടുത്തില്ല –ചതുർരാഷ്​ട്ര സഖ്യം

text_fields
bookmark_border
അബൂദബി: ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പ്രായോഗികമായ ഒരു നടപടിയും ഖത്തർ അധികാരികൾ സ്വീകരിച്ചിട്ടില്ലെന്ന്​ ചതുർരാഷ്​ട്ര സഖ്യം പുറത്തിറക്കിയ പ്രസ്​താവനയിൽ കുറ്റപ്പെടുത്തി. വ്യത്യസ്​ത ഭീകര പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഭീകരപട്ടികയിലെ വ്യക്​തികൾക്ക്​ വിവിധ നിലയിൽ ഖത്തർ നേരിട്ട്​ സഹായം നൽകിയിട്ടുണ്ട്​. ഖത്തർ പാസ്​പോർട്ട്​ ഉപയോഗിക്കാനുള്ള അനുവാദം, ഖത്തറിലെ ജീവകാരുണ്യ സംഘടനകളുടെ സംരക്ഷണം എന്നിവ ഖത്തറി​​െൻറ സഹായത്തിൽ ഉൾപ്പെടുന്നു.ഭീകരവാദത്തിന്​ ഖത്തറി​​െൻറ പിന്തുണയും സ്​പോൺസർഷിപ്പും സാമ്പത്തിക സഹായവും തുടരുകയാണ്​. തീവ്രവാദത്തെയും വിദ്വേഷ പ്രചാരണത്തെയും ആ രാജ്യം പ്രോത്സാഹിപ്പിക്കുന്നു. ഭീകരവാദ സംഘടനകൾക്കും വ്യക്​തികൾക്കുമെതിരെ ഒരു തരത്തിലുള്ള ദാക്ഷിണ്യവും കാണിക്കില്ലെന്നും അവർക്കെതിരായ പോരാട്ടത്തിൽ മേഖലാതലത്തിലും ആഗോളതലത്തിലുമുള്ള എല്ലാ തരം സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും നാല്​ രാജ്യങ്ങളും വ്യക്​തമാക്കി. ഭീകര പ്രവർത്തനങ്ങളും അവയുടെ ഫണ്ടിങ്ങും ഏത്​ സ്രോതസിൽനിന്നായാലും അതിനെതിരെ പോരാട്ടം തുടരും. ഒരു രാജ്യവും ഇത്തരം പ്രവൃത്തികൾക്കെതിരെ നിശ്ശബ്​ദത പാലിക്കരുത്​. ഭീകരതക്കെതിരായ തങ്ങളുടെ യത്​നങ്ങൾക്ക്​ പിന്തുണ നൽകുന്ന എല്ലാ രാജ്യങ്ങൾക്കും നന്ദി പറയുന്നതായും പ്രസ്​താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsno action foruae gulf news
News Summary - no action for uae gulf news
Next Story