You are here

‘ആരോഗ്യകാര്യത്തിൽ പ്രവാസികൾ  വീഴ്​ച വരുത്തരുത്​’

09:27 AM
07/05/2018
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് സംഘടിപ്പിച്ച "മെഡിക്കൽ ക്യാമ്പ് വളണ്ടിയേഴ്‌സ് മീറ്റിൽ" ഡോ. മോനി.കെ.വിനോദ് സംസാരിക്കുന്നു
കൽബ : ആരോഗ്യ സംരക്ഷണത്തിന് പ്രവാസികൾ മുൻകരുതലുകൾ എടുക്കണമെന്നും അസുഖം വന്നു ചികിത്സ തേടുന്നതിനെക്കാൾ അസുഖം വരാതെ സൂക്ഷിക്കുകയാണ് വേണ്ടതെന്നും  യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ന്യൂറോളജി ഡോക്ടരായ  മോനി.കെ.വിനോദ് പറഞ്ഞു.   കൽബ ഇന്ത്യൻ സോഷ്യൽ ആൻറ്​ കൾച്ചറൽ ക്ലബ്ബ് സംഘടിപ്പിച്ച  ‘മെഡിക്കൽ ക്യാമ്പ് വളണ്ടിയേഴ്‌സ് മീറ്റിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്ലബ് പ്രസിഡൻറ്​ എൻ.എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ , ഡോ.അജിത് കുമാർ,ടി.പി.മോഹൻദാസ്, വി.ഡി.മുരളീധരൻ, പ്രോഗ്രാം  കോർഡിനേറ്റർ വി.അഷ്റഫ്  തുടങ്ങിയവർ പ്രസംഗിച്ചു. അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് , കേരള  ഫാർമസിസ്റ്റ്​ കൗൺസിൽ , ക്ലബ് വനിതാ വേദി, ചിൽഡ്രൻസ്  ഫോറം തുടങ്ങിയവയുടെ സഹകരണത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചത്.  
Loading...
COMMENTS