Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right27ാം രാവിൽ ഏറ്റെടുത്ത...

27ാം രാവിൽ ഏറ്റെടുത്ത ദൗത്യം പെരുന്നാൾ രാവിൽ പൂർത്തിയാക്കി നസീർ വാടാനപ്പള്ളി 

text_fields
bookmark_border
27ാം രാവിൽ ഏറ്റെടുത്ത ദൗത്യം പെരുന്നാൾ രാവിൽ പൂർത്തിയാക്കി നസീർ വാടാനപ്പള്ളി 
cancel

ദുബൈ: ലോക്​ഡൗണിനിടയിലും നാട്​ പെരുന്നാളി​​​െൻറ ഒരുക്കങ്ങളിൽ മുഴുകവെ കോവിഡ്​ പ്രതിരോധ പ്രയത്​നങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകർക്ക്​ വിശ്രമമുണ്ടായിരുന്നില്ല. ക്വാറൻറീനിൽ ഉള്ളവർക്ക്​ പെരുന്നാൾ ദിവസം ഭക്ഷണം എത്തിക്കുന്നതും ചികിത്സ ആവശ്യമുള്ളവർക്ക്​ ആംബുലൻസ്​ ഒരുക്കുന്നതി​​​െൻറയും ഒാട്ടപ്പാച്ചിലിലായിരുന്നു അവർ.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കോവിഡ്​ പോസിറ്റീവ്​ ആയ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിക്ക്​ ഇൗ പെരുന്നാൾ രാവ്​ ​തികച്ചും വേറിട്ടതായിരുന്നു.
റമദാൻ 27​​​െൻറ രാവിൽ ഏറ്റെടുത്ത ഒരു ദൗത്യം നിർവഹിക്കേണ്ട തിരക്കിലായിരുന്നു അദ്ദേഹം. ദുബൈയിൽ മരിച്ച  മഹാരാഷ്​ട്ര സ്വദേശി രമേഷ്​ കാളിദാസി​​​െൻറ സംസ്​കാരം മക​​​െൻറ സ്​ഥാനത്തു നിന്ന്​ നിർവഹിക്കുകയായിരുന്നു നസീർ.  

കോവിഡ്​ ബാധിച്ചാണ്​ 77 വയസുള്ള രമേഷ്​ജി മരണപ്പെട്ടത്​. കുടുംബാംഗങ്ങളെല്ലാം ക്വാറൻറീനിലായിരുന്നതിനാൽ സംസ്​കാരം നടത്തുന്നതെങ്ങിനെ എന്ന കാര്യത്തിൽ ഏറെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ബന്ധുക്കളിൽ നിന്ന്​ വിവരമറിഞ്ഞ്​ പ്രവാസി ബന്ധുവെൽഫെയർ ട്രസ്​റ്റ്​ ചെയർമാൻ കെ.വി. ഷംസുദ്ദീൻ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ നസീർ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട്​ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

വീട്ടിൽ ചെന്ന്​ പാസ്​പോർട്ട്​ ഏറ്റുവാങ്ങിയ നസീർ അന്നു തന്നെ നഗരസഭാ ഒാഫീസിൽ ചെന്ന്​ നടപടിക്രമങ്ങൾ ആരംഭിച്ചു. ജബൽ അലി ശ്​മശാനത്തിൽ നസീറും അരുൺ എന്ന സുഹൃത്തുമാണ്​ സംസ്​കാരത്തിന്​ മേൽനോട്ടം വഹിച്ചത്​. കുടുംബം നിർദേശിച്ചതു പ്രകാരം  ചിതാഭസ്​മം സൂക്ഷിക്കാൻ ഏൽപ്പിക്കുമെന്ന്​ നസീർ പറഞ്ഞു. 

മനുഷ്യർ അകന്നു നിൽക്കുന്ന കാലത്ത്​ മാനുഷികതയെ ചേർത്തുപിടിക്കുന്ന ഇൗ ഉത്തരവാദിത്വം ഏറ്റെടുത്തതിന്​ നസീറിനെ സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകൾ അഭിനന്ദിച്ചിരുന്നു. രാജകുടുംബാംഗം ശൈഖ ഹിന്ദ്​ അൽ ഖാസിമിയും ഇൗ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronagulf newsmalayalam newscovid 19Naseer Vadanapalli
News Summary - Maharastra Native Cremation Naseer Vadanapalli -Gulf news
Next Story