You are here

ജസ്​ഫറി​െൻറ ദൃഢനിശ്​ചയത്തിൽ വിരിഞ്ഞത്​  പ്രിയനായകരുടെ ജീവസ്സുറ്റ ചിത്രം

ദുബൈ: ശാരീരിക വ്യതിയാനങ്ങളുള്ളവരെ  പീപ്പിൾ ഒഫ്​ ഡിറ്റർമിനേഷൻ^ നിശ്​ചയ ദാർഢ്യമുള്ളവർ എന്നു  വിളിക്കാൻ  ആഹ്വാനം ചെയ്​തത്​ യു.എ.ഇ ​വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​. ആ പ്രയോഗം തീർത്തും ശരിയെന്ന്​ വീണ്ടും തെളിയിക്കുകയാണ്​  പ്രമുഖ മൗത്ത്​ പെയിൻററും ദൃഢചിത്തരുടെ അവകാശങ്ങൾക്കായി പ്രയത്​നിക്കുന്ന ​ഗ്രീൻ പാലിയേറ്റിവ്​ കൂട്ടായ്​മ ​ചെയർമാനുമായ മലപ്പുറം കോട്ടക്കുന്നിലെ പി. ജസ്​ഫർ. 

മസ്​കുലർ ഡിസ്​ട്രോഫി മൂലം കൈകാലുകളുടെ ചലനം തടയപ്പെട്ട ജസ്​ഫർ വായ കൊണ്ട്​ കടിച്ചു പിടിച്ചാണ്​ അതി സുന്ദരമായ ചിത്രങ്ങൾ വരക്കുന്നത്​. അസോസിയേഷൻ ഒഫ്​ മൗത്ത്​ ആൻറ്​ ഫൂട്ട്​ പെയിൻറിംഗ്​ ആർട്ടിസ്​റ്റ്​സ്​ ഒഫ്​ വേൾഡ്​ (എ.എം.എഫ്​. പി.എ) എന്ന ആഗോള സംഘത്തിനൊപ്പം ഒ​േട്ടറെ ചിത്രങ്ങൾ വരക്കുകയും ഒാൺലൈൻ വഴി വിൽക്കുകയും ചെയ്​തുവരുന്നു. എന്നാൽ കഴിഞ്ഞ കുറെയേറെ നാളുകളായി ഒരു ​പ്രത്യേക ചിത്രകലാ ദൗത്യത്തിലാകയാൽ മറ്റു രചന​ളെല്ലാം നിർത്തിവെച്ചു. തങ്ങ​ളെ അവഗണിക്കാനും അവകാശങ്ങൾ ഹനിക്കാൻ പല കോണുകളിൽ നിന്നും നീക്കങ്ങൾ നടക്കവെ ‘നിശ്​ചയ ദാർഢ്യം ചെയ്​ത സമൂഹത്തെ’ അംഗീകരിക്കാനും പ്രോത്​സാഹിപ്പിക്കാനും നടപടികളും നിയമങ്ങളും ആവിഷ്​കരിച്ച നേതാവിന്​^ശൈഖ്​ മുഹമ്മദിന്​ ഒരു ഉപഹാരം തയ്യാക്കുകയായിരുന്നു ജസ്​ഫർ.  

മറ്റെല്ലാ രചനകളും നിർത്തിവെച്ച്​ നാലു മാസത്തെ പ്രയത്​നം കൊണ്ട്​ 15 ചതുരശ്ര അടി കാൻവാസിൽ ശൈഖ്​ മുഹമ്മദി​​​െൻറയും ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദി​​​െൻറയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തീർത്തത്​. യു.എ.ഇയിൽ ബന്ധുക്കളുള്ള ഒരു മലപ്പുറത്തുകാരൻ എന്ന നിലയിൽ ദുബൈ ഭരണാധികാരിയെക്കുറിച്ച്​ ചെറുപ്പം മുതലേ പറഞ്ഞു കേട്ടിട്ടുണ്ട്​ ജസ്​ഫർ. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ശേഷമാണ്​  കൂടുതൽ അറിയുന്നത്​​. 

റോഡ്​ മുറിച്ചു കടക്കാൻ സാധാരണ ജനങ്ങൾക്കൊപ്പം ​ട്രാഫിക്​ സിഗ്​നലിൽ കാത്തു നിൽക്കുന്നതും തന്നെ അനുകരിച്ച കുഞ്ഞുമിടുക്കിയെ വീട്ടിലെത്തി അഭിനന്ദിക്കുന്നതുമെല്ലാം കണ്ട്​ ഏറെ സന്തോഷം തോന്നി.  ശൈഖ്​ മുഹമ്മദ്​ രചിച്ച ‘മൈ വിഷൻ’  വായിച്ചതോടെ ബഹുമാനം ആദരവായി.  കേരളത്തെ പൊതുസ്​ഥലങ്ങളും ആരാധനാലയങ്ങളും വീൽ ചെയർ സൗഹൃദമാക്കണമെന്നാവശ്യപ്പെട്ട്​ കാമ്പയിൻ നടത്തവെ റാമ്പുകളും ​പ്രത്യേക പാർക്കിംഗ്​ സൗകര്യങ്ങളും ഏർപ്പെടുത്തിയ ദുബൈ ​മാതൃക ​ അധികൃതരുടെ മുന്നിൽ വെച്ചു​. വ്യക്​തി ജീവിതത്തിലും അവകാശ സംരക്ഷണ പ്രവർത്തനങ്ങളിലും മൈ വിഷനിലെ പല വരികളും വല്ലാതെ സ്വാധീനിച്ചു. അങ്ങിനെയാണ്​ ഇൗ ചിത്ര ഉപഹാരം തയ്യാറാക്കാൻ തീരുമാനിച്ചത്​.  
ശാരീരിക വ്യതിയാനങ്ങളുടെ പേരിൽ കളിയിടങ്ങളിൽ നിന്ന്​ മാറ്റി നിർത്തപ്പെട്ടവർക്കും വീൽ ചെയറിൽ സഞ്ചരിക്കുന്നവർക്കും പ്രചോദനവും പ്രോത്​സാഹനവും നൽകുന്ന ശൈഖ്​ ഹംദാ​​​െൻറ പ്രവർത്തനങ്ങൾ അറിഞ്ഞതോടെ അദ്ദേഹത്തെയും ചിത്രത്തിൽ ചേർക്കാൻ ഉറപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായി ഉയരാനൊരുങ്ങുന്ന ദുബൈയിലെ ടവറും അറബി കുതിരകളും പശ്​ചാത്തലത്തിലുണ്ട്​. 

ചിത്രം പൂർത്തിയായ വിവരം അറിഞ്ഞ്​  പല കലാസ്​നേഹികളും ചോദിച്ചെത്തിയെങ്കിലും ഇതു വിൽപ്പനക്കല്ല എന്ന്​ ജസ്​ഫർ അറിയിച്ചു കഴിഞ്ഞു. 
 ത​​​െൻറ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മുൻ രാഷ്​ട്രപതി ഡോ. എ.പി.ജെ അബ്​ദുൽ കലാമി​​​െൻറ ചിത്രം അദ്ദേഹം കേരളത്തിലെത്തിയപ്പോൾ നേരിട്ടു സമ്മാനിക്കാൻ അവസരം ലഭിച്ചിരുന്നു.  അതു പോലെ ഇൗ ചിത്രം ദുബൈയിൽ എത്തി ശൈഖ്​ മുഹമ്മദിന്​ നേരിൽ സമർപ്പിക്കണം എന്ന ദൃഢനിശ്​ചയത്തിലാണ്​ ഇൗ കലാകാരൻ. 
 

COMMENTS