ശുചിത്വക്കുറവ് : അബൂദബിയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി
text_fieldsഅബൂദബി: ശുചിത്വക്കുറവ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അബൂദബിയിലെ സൂപ്പർമാർക്കറ്റ് അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശാനുസരണം അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷ രീതികളും പൊതുജനാരോഗ്യ നിയമവും തുടർച്ചയായി ലംഘിച്ചതായി കണ്ടെത്തി. ശുചിത്വനിലവാരം മോശമായതിനെ തുടർന്ന് നേരേത്ത മൂന്നുവട്ടം പിഴ ഈടാക്കിയിരുന്നതായും ഭക്ഷ്യസാധനങ്ങൾ പ്രദർശിപ്പിക്കുന്നിടത്ത് ഒട്ടേറെ പ്രാണികളെ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. അബൂദബിയിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട 2008ലെ രണ്ടാം നിയമം ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന നിയമലംഘനങ്ങൾ കണ്ടെത്തിയതിനാലാണ് അബൂദബി അഗ്രികൾചർ അതോറിറ്റി 'ഫെയർ പ്രൈസ് സൂപ്പർ മാർക്കറ്റ്' അടച്ചുപൂട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി.
മാർച്ച് 24ന് അന്തിമ മുന്നറിയിപ്പ് നൽകുന്നതിനു മുമ്പുതന്നെ ഇതേ കാരണങ്ങളാൽ മൂന്ന് പിഴകൾ സൂപ്പർ മാർക്കറ്റ് മാനേജ്മെൻറിൽനിന്ന് നേരേത്ത ഈടാക്കിയിട്ടുണ്ട്. സൂപ്പർമാർക്കറ്റിലെ ശുചിത്വ വ്യവസ്ഥകൾ ശരിയാക്കിയശേഷം മാത്രേമ സൂപ്പർമാർക്കറ്റ് പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കൂവെന്ന് അതോറിറ്റി അറിയിച്ചു. അബൂദബിയിലെ എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകളുടെ ഭാഗമായാണ് കർശന നടപടി. ഭക്ഷ്യസുരക്ഷ സംവിധാനം ശക്തിപ്പെടുത്താനും കർശന മാനദണ്ഡങ്ങളും ശുചിത്വ നിലവാരവും പാലിക്കാനും സ്ഥാപനങ്ങൾക്കു ബാധ്യതയുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ഭക്ഷ്യസ്ഥാപനത്തിലെ നിയമലംഘനങ്ങൾ 800555 എന്ന ടോൾ ഫ്രീ നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ശുചിത്വക്കുറവ് : അബൂദബിയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിഈ നമ്പറിൽ ലഭിക്കുന്ന പരാതികളുടെ ഗൗരവം കണക്കിലെടുത്ത് അതോറിറ്റി ഇൻസ്പെക്ടർമാർ ആവശ്യമായ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

