Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൂതി ആക്രമണം...

ഹൂതി ആക്രമണം പ്രതിരോധിക്കാൻ അവകാശമുണ്ട്​ -യു.എ.ഇ

text_fields
bookmark_border
ഹൂതി ആക്രമണം പ്രതിരോധിക്കാൻ അവകാശമുണ്ട്​ -യു.എ.ഇ
cancel
camera_alt

ഡോ. അൻവർ ഗർഗാഷ്​

ദുബൈ: ഹൂതികളുടെ ആക്രമണത്തിനെതിരെ സ്വയംപ്രതിരോധത്തിന്​ രാജ്യത്തിന്​ അവകാശമുണ്ടെന്ന്​ യു.എ.ഇ പ്രസിഡൻറി‍െൻറ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്​. അബൂദബിയിലെ ആക്രമണത്തി‍െൻറ പശ്ചാത്തലത്തിൽ യമനിലെ ഐക്യരാഷ്ട്രസഭ പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ്​ ഇക്കാര്യം അദ്ദേഹം വ്യക്​തമാക്കിയത്​. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി ഭീകരരുടെ പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തി‍െൻറ ശക്​തമായ നിലപാട്​ അനിവാര്യമാണ്​.

വെടിനിർത്തലിനും രാഷ്ട്രീയ പരിഹാരത്തിനുമുള്ള എല്ലാ ശ്രമങ്ങളെയും ഹൂതികൾ നിരാകരിക്കുകയാണ്​. യു.എ.ഇ പതാകയേന്തിയ കപ്പൽ തട്ടിയെടുത്തശേഷം അബൂദബിയിൽ ആക്രമണം കൂടി നടത്തിയത്​ അന്താരാഷ്ട്ര കപ്പൽ സഞ്ചാരത്തിനുതന്നെ വ്യക്​തമായ ഭീഷണിയാണ്​ -അദ്ദേഹം യു.എൻ ദൂതനോട്​ വിശദീകരിച്ചു. 2019ലെ സ്​റ്റോക്​ഹോം അന്താരാഷ്ട്ര കരാറിന്​ വിരുദ്ധമായാണ്​ ഹൂതികളുടെ പ്രവർത്തനമെന്നും യമനിലെ ഹുദൈദ തുറമുഖം കേന്ദ്രീകരിച്ച്​ കടൽക്കൊള്ള, യുദ്ധ ധനസഹായം, സൈനിക താവളങ്ങൾ എന്നിവ ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ യു.എ.ഇ പിന്തുണക്കുമെന്നും എന്നാൽ, സ്വന്തം മണ്ണിൽ ആക്രമണങ്ങളുണ്ടാകുമ്പോൾ പ്രതിരോധിക്കാൻ രാജ്യത്തിന്​ അവകാശമു​ണ്ടെന്നും ഗർഗാഷ്​ വ്യക്​തമാക്കി. ഭീകരരുടെ യമനിലെയും മേഖലയിലെ മറ്റിടങ്ങളിലെയും ആക്രമണങ്ങൾക്കെതിരെ യു.എൻ ശക്​തമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹൂതി ആക്രമണത്തിനെതിരെ അപലപിക്കുകയും യു.എ.ഇക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത അന്താരാഷ്ട്ര സമൂഹത്തിന്​ അദ്ദേഹം നന്ദിയറിയിച്ചു. നൂറിലേറെ രാജ്യങ്ങളും ആഗോള കൂട്ടായ്മകളുമാണ്​ യു.എ.ഇക്ക്​ പിന്തുണയുമായി രംഗത്തെത്തിയത്​.

ഹൂതി ആക്രമണത്തെ അപലപിച്ച്​ യു.എൻ രക്ഷാസമിതി

ദുബൈ: അബൂദബിയിലെ ഹൂതി ഭീകരാക്രമണത്തെ അപലപിച്ച്​ യു.എൻ രക്ഷാ സമിതി. ഹീനമായ ഭീകരപ്രവർത്തനം എന്നു​ വിശേഷിപ്പിച്ച്​ ഐകകണ്​ഠ്യേനയാണ്​ സമിതി ആക്രമണത്തെ തള്ളിപ്പറഞ്ഞത്​. സൗദിയിലെയും യു.എ.ഇയിലെയും ഹൂതി ആക്രമണങ്ങൾക്കുപിന്നിൽ പ്രവർത്തിക്കുന്ന കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​ നേര േത്ത സംഭവത്തെ തള്ളിപ്പറഞ്ഞ്​ രംഗത്തെത്തിയിരുന്നു. നിലവിൽ രണ്ടുവർഷക്കാലത്തേക്ക്​ താൽക്കാലികമായി യു.എൻ രക്ഷാ സമിതിയിൽ യു.എ.ഇക്ക്​ അംഗത്വമുണ്ട്​. ആക്രമണം ചർച്ച ചെയ്യാൻ അടിയന്തര രക്ഷാസമിതി വിളിക്കണമെന്ന്​ കഴിഞ്ഞ ദിവസം യു.എ.ഇ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prevent Houthi attacks - UAE
News Summary - Has the right to prevent Houthi attacks - UAE
Next Story