You are here

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഹംറ സൈനിക ക്യാമ്പ്​  സന്ദർശിച്ചു

10:12 AM
15/04/2018
ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഹംറ സൈനിക ക്യാമ്പ്​ സന്ദർശിക്കുന്നു

അബൂദബി: ദഫ്​റയിലെ ഹംറ ക്യാമ്പ്​ സന്ദർശിച്ച്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ സൈനിക പരിശീലനം വീക്ഷിച്ചു. ഞായറാഴ്​ചയാണ്​ പരിശീലനം കാണാൻ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ എത്തിയത്​. സായുധസേന ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ മേജർ ജനറൽ ഹമദ്​ ആൽ റുമൈതി, നാഷനൽ സർവീസ്​ ആൻഡ്​ റിസർവ്​ ചെയർമാൻ ​മേജർ ജനറൽ ശൈഖ്​ അഹ്​മദ്​ ബിൻ തഹ്​നൂൻ ആൽ നഹ്​യാൻ, മുതിർന്ന കമാൻഡർമാർ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.

സൈന്യത്തി​​െൻറ സംവിധാനങ്ങളും ആയുധപ്രദർശനവും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ സന്ദർശിച്ചു. സ്വന്തം രാജ്യത്തെ സംരംക്ഷിക്കുന്നത്​ ഏറ്റവും ഉത്തമമായ കർത്തവ്യമാണെന്ന്​ അദ്ദേഹം ഞായറാഴ്​ച ട്വീറ്റ്​ ചെയ്​തു. നമ്മുടെ യുവാക്കൾ ​ൈസനിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും രാഷ്​ട്രത്തെ സംരക്ഷിക്കുകയും ചെയ്യുന്നത്​ കാണു​േമ്പാൾ അഭിമാനമുണ്ട്​. അവരു​െട കഴിവിൽ വളരെയധികം വിശ്വാസമുണ്ടെന്നും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ട്വീറ്റിൽ വ്യക്​തമാക്കി.

COMMENTS